Pages

Tuesday, July 26, 2011

Orissa Tea Laboures Cruelly attacked - ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍




ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ നമ്മുടെ ഇന്ത്യ, ലോക രാജ്യങ്ങള്‍ക്കൊപ്പം മുന്നേറിക്കൊണ്ടിരിയ്ക്കുന്​നു എന്ന് നാഴികക്ക് നാല്‍പ്പതു പ്രാവശ്യം സാമ്രാജ്യത്വ കുഴലൂത്തുകാര്‍ ഉരുവിട്ട് കൊണ്ടിരിയ്ക്കുന്ന ന്യൂനപക്ഷ പിന്നോക്കക്കാരുടെ സ്വര്‍ഗീയ ഭൂമികയില്‍ തന്നെയാണ് ഇത് നടക്കുന്നത് . രണ്ടായിരത്തിലധികം പഴാക്കമുള്ള സവര്‍ണ ഫാഷിസത്തിന്റെ പിടിയില്‍ നിന്ന് നമ്മുടെ രാജ്യം ഇതുവരെ മോചിതമായിട്ടില്ലെന്നു ഈ രംഗങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നൂ.അമേരിക​്കന്‍ നിര്‍ദേശപ്രകാരം ഭീകരന്മാരെ തിരയുന്ന നമ്മുടെ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ഇത് കണ്ടില്ലെന്നു നടിയ്ക്കുന്നൂ. പരാതിയില്ലെന്ന് പറഞ്ഞു നമ്മുടെ കോടതികള്‍ പ്രസ്തുത രംഗങ്ങള്‍ താമസ്കരിക്കുന്നൂ. ഇവര്‍ക്കെതിരെ കേസ് എടുക്കാനും ഇവരെ ശിക്ഷിയ്ക്കാനും ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണമോ? എന്ന് ഏതു മനുഷ്യ സ്നേഹിയും ചോദിച്ചു പോകും. സവര്‍ണ ഫാഷിസ്ട്ടുകളാണ് ഇപ്പോഴും നമ്മുടെ നാട് ഭരിയ്ക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമല്ലേ ഈ കരളലിയിപ്പിയ്ക്കുന്ന ഈ രംഗങ്ങള്‍. ഇത് പോലുള്ള നിയമ വാഴ്ച നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ ഈ പാവങ്ങള്‍ക്ക് എങ്ങനെയാണ് നീതി ലഭിയ്ക്കുക . വേണ്ടതിനും വേണ്ടാത്തതിനും ചാന്നല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍പോലും കേസെടുക്കുകയും വിധി പറയുകയും ചെയ്യുന്ന നീതിപീഡങ്ങള്‍ എവിടെ ? ആവശ്യത്തിനും അനാവശ്യത്തിനും പൊതു താല്പ്പര്യ ഹര്‍ജി കൊടുക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എവിടെ?


വളരെ വ്യക്തമായും കൃത്യമായും ജീവിയ്ക്കുന്ന തെളിവുകള്‍ ഇത്രയോക്കെയുണ്ടായിട്ടും ഇവരെ ശിക്ഷ്കിയ്ക്കാന്‍ നിയമമില്ലെങ്കില്‍ പിന്നെന്തു നീതിന്യായ വ്യവസ്ഥ . നമുക്ക് പുതിയൊരു നീതിന്യായ വ്യവസ്ഥ അനിവാര്യമാണ് ......

Report ബഷീര്‍ കാരക്കാട്

No comments:

Post a Comment