ദോഹ: 20-ാമത് ലോക പെട്രോളിയം കോണ്‍ഗ്രിസിന് ദോഹയില്‍ തുടക്കമായി. ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയാണ് ഉദ്‌ഘാടനകര്‍മ്മം നിര്‍വഹിക്കുന്നത്. ഇന്നലെ ദോഹ എക്‌സിബിഷന്‍ സെന്ററില്‍ നടന്ന അനൗപചാരിക ഉദ്‌ഘാടന സെഷനില്‍ ഖത്തര്‍ ഊര്‍ജ, വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍ സാദ അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി എസ്. ജെയ്‌പാല്‍ റെഡ്‌ഡിയും ദോഹയിലെത്തിയിട്ടുണ്ട്. 'ബഹുമേഖലാ സഹകരണവും സുസ്‌ഥിര ഊര്‍ജ വ്യവസായവും' എന്ന വിഷയത്തില്‍ നാളെ നടക്കുന്ന പ്‌ളീനറി സെഷനില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. ഖത്തര്‍, കസാകിസ്‌ഥാന്‍, യൂറോപ്യന്‍ യൂണിയന്‍, ഒമാന്‍ എന്നിവിടങ്ങളിലെ മന്ത്രിതല സംഘങ്ങളുമായി ജെയ്‌പാല്‍ റെഡ്‌ഡി കൂടിക്കാഴ്‌ച നിശ്‌ചയിച്ചിട്ടുണ്ട്.
No comments:
Post a Comment