Saturday, February 19, 2011

കോടനാടന്‍ നബിദിനാഘോഷം 2011

കോടനാട്:   കോടനാട് ഇര്‍ഷാദുല്‍ ഇസ്ലാം മദ്രസ്സ മിലാദി ഷെരീഫ്

വിവിധയിനം കലാപരിപാടി കളോടെ ആഘോഷിച്ചു.   ചടങ്ങില്‍ കോടനാട്ടിലെ എല്ലാ മുസ്ലിം സഹോദരങ്ങളും പങ്കെടുത്തു.  




സദര്‍ മൌലവി പ്രവാചകന്റെ ജീവിതത്തെ കുറിച്ചുള്ള പ്രഭാഷണം നടത്തി.  തുടര്‍ന്ന് സ്വാഗത പ്രസംഗം,  പ്രവാചകന്റെ ജീവചരിത്രം ഉറക്കെ ഉരുവിടുന്ന കുട്ടികളുടെ കലാപരിപാടികള്‍,  വിശ്വാസികള്‍ക്ക് അമൂല്യമായ അറിവുകള്‍ നല്‍കുന്ന പ്രഭാഷണത്തോടെയും ‍ അവസാനിച്ചു. 


തുടര്‍ന്ന് കോടനാടന്‍ ഡോട്ട് കോം മത്സരത്തിലെ വിജയികളായ കുട്ടികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു.

നബിദിനത്തോടനുബന്ധിച്ച് ഘോഷയാത്രയും, അന്ന ദാനവും  സംഘടിപ്പിച്ചിരുന്നു.  വിഭവസമൃദ്ധമായ സദ്യയും നബിദിന ആഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്തു.   താന്‍ വയറുനിറച്ചു കഴിക്കുമ്പോള്‍ അയല്‍ക്കാരന്‍ വിശന്നിരിക്കരുതെന്ന ഖുറാന്‍ വചനം പ്രാവര്‍ത്തികമാക്കാനും നബിദിനത്തില്‍ വിശ്വാസികള്‍ ശ്രദ്ധിക്കുന്നു. അതിനാല്‍ അഗതികള്‍ക്കുള്ള അന്നദാനം നബിദിനത്തിലെ പ്രധാന ചടങ്ങാണ്.


കോടനാടന്‍ ഡോട്ട് കോമിനു വേണ്ടി ആത്മാര്‍ഥമായി സഹകരിച്ച സിദ്ധിക്ക, നൌഷാദ് ലെന്‍സ്‌, നൌഷാദ് (ബാബ് ദോഹ), ഇസഹാക്ക് കരുണ, ആബിദ്, കബീര്‍, അലിമോന് മറ്റു എല്ലാ  സുഹൃതുക്കള്‍കും കോടനാടന്‍ ഡോട്ട് കോം നന്ദി രേഖപ്പെടുത്തുന്നു.



Tuesday, February 15, 2011

കോടനാട് പുല്ലനിക്കാവ് പൂരം

കോടനാട് പുല്ലനിക്കാവ് ക്ഷേത്രത്തില്‍ ഇന്ന് ദേശ ഉത്സവമായ പൂരം ആഘോഷിച്ചു.
നിരവധി വിദേശികളും പൂരം കാണാന്‍ എത്തിയിരുന്നു. 


Sunday, February 6, 2011

ഷൊര്‍ണ്ണൂരിലെ പെണ്‍കുട്ടിയും നമ്മളും

ഷൊര്‍ണ്ണൂരിലെ പെണ്‍കുട്ടിയും നമ്മളും
 ബാബു ഭരദ്വാജ്, ടൂള്‍ ന്യൂസ്‌



കേന്ദ്ര സര്‍ക്കാറും കേരള സര്‍ക്കാറും സംസ്ഥാനത്തിലെ പൗരസമൂഹം മുഴുവനും കുറ്റവാളികളായി തലതാഴ്ത്തി നില്‍ക്കുന്ന നിമിഷമാണിത്. ഈ കുറ്റത്തിന്റെ പാപഭാരത്തില്‍ നിന്ന് ഒരു ജനത എന്ന നിലയില്‍ നമുക്കാര്‍ക്കും ഒഴിഞ്ഞ് മാറാന്‍ കഴിയില്ല. കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി നമ്മള്‍ അരാഷ്ട്രീയവത്കരണത്തിന് അടിപ്പെട്ടതിന്റെയും സാമൂഹ്യ ബാധ്യതകളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിഞ്ഞ് മാറിയതിന്റെയും രക്തസാക്ഷിയാണ് ഷൊര്‍ണ്ണൂരിലെ പെണ്‍കുട്ടി. അവളുടെപേര് ഇതെഴുതുന്ന നിമിഷത്തില്‍ ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല. ഒരു പക്ഷെ അവളുടെ ബന്ധുജനങ്ങള്‍ക്കും നാട്ടുകാര്‍ക്കും മാത്രമേ അതറിയാവൂ. ‘ പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ നേരറിയുന്ന ഞാന്‍ പാടുന്നു’ എന്ന ശോകസങ്കീര്‍ത്തനം അവള്‍ക്കൊരു മരണറീത്ത് ആവുകയുമില്ല. വ്യഭിചാരകഥകളും പീഡനകഥകളും അമ്മാനമാടി മലയാളി ഒരു സാങ്കല്‍പിക സുരതസുഖത്തില്‍ അഭിരമിക്കുമ്പോഴാണ്, അതിന്റെ പേരില്‍ കേരള രാഷ്ട്രീയം മാത്സര്യബുദ്ധിയോടെ പകിട കളിക്കുമ്പോഴാണ് ട്രെയിന്‍ യാത്രയില്‍ ഒരു കംപാര്‍ട്ട്‌മെന്റില്‍ ഒറ്റപ്പെട്ട് പോയ ഒരു പെണ്‍കുട്ടി ഹീനമായും നീചമായും ക്രൂരമായും വധിക്കപ്പെട്ടത്.


ഒരു റെയില്‍വെപ്ലാറ്റ്‌ഫോമിന്റെ തൊട്ടടുത്തുള്ള കൂരിരുട്ടിലാണ് അവളെ ഗോവിന്ദചാമിയെന്ന നീചന്‍ ഇരുമ്പു പാളയത്തില്‍ തലയടിച്ച് കൊലചെയ്ത് പീഡിപ്പിച്ചത്. ട്രെയിനിലെ യാത്രക്കാര്‍ അത് കണ്ടിരുന്നു, ഗാര്‍ഡ് റൂമിന്റെ തൊട്ടടുത്ത കംപാര്‍ട്ടമെന്റിലായിരുന്നു ആ പെണ്‍കുട്ടി. പേടിച്ചരണ്ട പെണ്‍കുട്ടി കംപാര്‍ട്ടമെന്റില്‍ നിന്ന് പുറത്ത് ചാടി. പുറത്ത് ചാടുന്നവത് കണ്ടവരുണ്ട്. അവള്‍ക്ക് പിന്നാലെ വ്യഭിചാരിയും പുറത്ത് ചാടി. ഇതൊക്കെ ഗാര്‍ഡും കംപാര്‍ട്ടമെന്റിലെ യാത്രക്കാരും കണ്ടിരുന്നു. ഗാര്‍ഡ് വണ്ടി നിറുത്താന്‍ താല്‍പര്യം കാണിച്ചില്ല. അപകടം അറിഞ്ഞ ടോമിയെന്ന യുവാവ് ചങ്ങലവലിച്ച് വണ്ടി നിര്‍ത്താന്‍ ആഗ്രഹിച്ചു. സഹയാത്രികര്‍ അയാളെ തടഞ്ഞു. ‘ ഞങ്ങളെ ഉപദ്രവിക്കരുതെന്ന്’ അവര്‍ പറഞ്ഞതായി ടോമി സാക്ഷ്യപ്പെടുത്തുന്നു. സഹയാത്രികരുടെ സഹകരണമില്ലായ്മകൊണ്ട് ടോമിക്ക് ചങ്ങല വലിക്കാനുള്ള ധൈര്യം ഉണ്ടായില്ലെന്നാണ് ആ ചെറുപ്പക്കാരന്‍ പറയുന്നത്. ടോമിയെ തടഞ്ഞ യാത്രക്കാരും ടോമി തന്നെയും നമ്മുടെ ജനതയുടെ നിഷ്‌ക്രിയതയുടെയും നിരാശാജനകമായ അലംഭാവത്തിന്റെയും പ്രതിരൂപങ്ങളാണ്. ഒരു സമൂഹത്തിന്റെ ഹൃദയശൂന്യതയുടെ മുദ്രയും കൊടിയടയാളവും. അതുകൊണ്ട് തന്നെ ഈ പെണ്‍കുട്ടിയുടെ രക്തസാക്ഷിത്വത്തില്‍ അവര്‍ക്കെല്ലാം പങ്കുണ്ട്. അവര്‍ക്കുള്ളത്ര പങ്ക് നമുക്കെല്ലാവര്‍ക്കുമുണ്ട്. കാരണം നമ്മളെല്ലാം ഇന്ന് ജീവിക്കുന്നത് നമുക്ക് വേണ്ടി മാത്രമാണ്. അവനവന് വേണ്ടി. ലോകത്തിനെന്ത് സംഭവിച്ചാലും നമ്മുടെ തടി കേടാവരുതെന്ന് കരുതുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചത് നമ്മളെല്ലാം ചേര്‍ന്നാണ്.


വെറുതെ വാചകമടിക്കാനും സംവാദം നടത്താനും മാത്രമേ നമുക്കിന്നാവൂ. പൊള്ളയായ വാക്കുകള്‍ക്കപ്പുറം നമ്മള്‍ കര്‍മ്മശൂന്യരാണ്, സ്‌നേഹശൂന്യരാണ്, അല്‍പന്മമാരാണ്, അസാന്‍മാര്‍ഗ്ഗികളാണ്.


ട്രെയിന്‍ നിര്‍ത്തിയാല്‍ ട്രെയിന്‍ ഷൊര്‍ണ്ണൂരിലെത്താന്‍ വൈകും. ട്രെയിന്‍ വൈകിയാല്‍ മരുന്നുഷാപ്പുകളൊക്കെ അടക്കും. എല്ലാത്തരം മരുന്നുഷാപ്പുകളും. കടയടക്കുന്നതിന് മുമ്പ് മുസ്‌ലി പവര്‍ എക്‌സ്ട്രയും കിടപ്പുമുറിയില്‍ പെണ്ണിന്റെ പോരാളിയാവാന്‍ വേണ്ട യോദ്ധയും കിട്ടാതെവരും. അതോര്‍ത്ത് വ്യാകുലപ്പെട്ടിട്ടായിരിക്കുമല്ലോ ട്രെയിന്‍ യാത്രക്കാര്‍ ടോമിയെ തടഞ്ഞത്.


ഗാര്‍ഡും എഞ്ചിന്‍ ഡ്രൈവറും ഒക്കെ ഇത്തരം വാജീകരണ ഔഷധമില്ലെങ്കില്‍ ബലഹീനരാവുന്നവരായിരിക്കണം. ലൈംഗികോത്തേജനത്തിന് ആര്‍ത്തിപിടിയ്ക്കുന്ന ഒരു ജനതയാണ് നമ്മളെന്ന് പരസ്യങ്ങളിലൂടെ രാവും പകലും പ്രഖ്യാപിക്കുന്ന ഒരു ജനതക്ക് ഒരു മനുഷ്യജീവിയുടെ രോദനം കേള്‍ക്കാനുള്ള മനസ്സുണ്ടാവില്ല. ഇത്രയും കാലംകൊണ്ട് നമ്മുടെ രാഷ്ട്രീയവും സംസ്‌കാരവും സമൂഹ്യ പ്രതിബദ്ധത എന്ന് പറയപ്പെടുന്ന അരൂപിയായ മനസാക്ഷിയും സൃഷ്ടിച്ചെടുത്തത് പ്രതികരിക്കാനും പ്രതിരോധിക്കാനും കഴിയാത്ത നമ്മളെപ്പോലെയുള്ള നികൃഷ്ടജീവികളെയാണ്. ഷൊര്‍ണ്ണൂരിലെ പെണ്‍കുട്ടി അത്തരമൊരു സത്യവാങ്മൂലത്തിന് നമ്മെ നിര്‍ബന്ധിതരാക്കുന്നു.

Wednesday, February 2, 2011

സ്മാര്‍ട് സിറ്റി യാഥാര്‍ഥ്യമാവുന്നു



യൂസുഫലി നീ നമ്മന്റെ മാനം കാത്തു


തിരുവനന്തപുരം: വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും ഭിന്നതകള്‍ക്കും വിരാമമിട്ട് കൊച്ചിയിലെ സ്മാര്‍ട് സിറ്റി പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരും ടീകോം അധികൃതരും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. കരാറില്‍ സംസ്ഥാന സര്‍ക്കാരും ടീകോം കമ്പനിയും ഒപ്പുവച്ചു.

ദുബയ് സര്‍ക്കാര്‍ പ്രതിനിധികളും മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. സ്മാര്‍ട്‌സിറ്റിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.


കേരളം മുന്നോട്ടുവെച്ച ഡിമാന്റുകള്‍ ഒരുപരിധി വരെ അംഗീകരിച്ചുകൊണ്ടാണ് കരാര്‍ ഒപ്പിട്ടിരിയ്ക്കുന്നത്. പുതിയ ധാരണപ്രകരം പ്രത്യേക സാമ്പത്തിക മേഖലയില്‍ 12 ശതമാനം ഭൂമിയില്‍ ടീകോം കമ്പനിയ്ക്ക് സ്വതന്ത്രവകാശം ലഭിയ്ക്കും. എന്നാല്‍ വില്‍പനാവകാശം ടീകോമിന് ഉണ്ടാവില്ല. ഇക്കാര്യം അംഗീകരിച്ചുകൊണ്ടാണ് ദുബയ് പ്രതിനിധികള്‍ കരാറില്‍ ഒപ്പിട്ടിരിയ്ക്കുന്നത്.

ദുബയ് വേള്‍ഡ്ഗ്രൂപ്പിന്റെ പരമോന്നത സമിതിയംഗം അഹമ്മദ് ഹുമൈദ് അല്‍തായറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് ചര്‍ച്ചയ്ക്ക് എത്തിയത്. ടീകോം ഗ്രൂപ്പ് സി.ഇ.ഒ. അബ്ദുല്‍ലത്തീഫ് അല്‍മുള്ളയും സംസ്ഥാന സര്‍ക്കാരിന്റെ ദൂതനായ എം.എ. യൂസഫ് അലിയും സംഘത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിയോടൊപ്പം സംസ്ഥാന ഐ.ടി. സെക്രട്ടറി കെ.സുരേഷ്‌കുമാറും ചര്‍ച്ചയില്‍ പങ്കെടുത്തു. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലാണ് ചര്‍ച്ച നടന്നത്.




ദുബയ് പ്രതിനിധികളുമായി ഒപ്പിട്ട കരാര്‍ വൈകിട്ട് നടക്കുന്ന മന്ത്രിസഭായോഗം അംഗീകരിയ്ക്കും. ധാരണയിലെ വിശദാംശങ്ങള്‍ വൈകിട്ട് നാലുമണിക്ക് ചേരുന്ന മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കും.

Tuesday, February 1, 2011

കോടനാട്ടിലെ രണ്ടു അപകട മേഘലകള്‍

Kodanad's danger zone or accident prone areas....
by Thattathazhath Ashraf


Danger Zone 1
 

Danger Zone 2
 














Remember the series of accidents in this southern road bend, actually lack of traffic signs leads to this, and most of the errant drivers are new to this area or negligent driving habits leads to happen those things.

A comment from last accident time witness

"There is a specter's activity or black magic power in this area leads to all these.."

നിങ്ങളുടെ അഭിപ്രായത്തില്‍ എന്താണിതിനൊരു പ്രതിവിധി.   പഞ്ചായത്ത്‌ സൈന്‍ ബോര്‍ഡ്‌ വെക്കും എന്ന് തോന്നുണ്ടോ??? 

Comments please .....

Share

Twitter Delicious Facebook Digg Stumbleupon Favorites More