Tuesday, September 27, 2011

യുവാക്കള്‍ സാമൂഹിക പ്രശ്‌നങ്ങള്‍ ഏറ്റെടുക്കണം: വി.ടി.ബല്‍റാം

ഫുജൈറ: സാമൂഹിക പ്രശ്‌നങ്ങളില്‍ നിന്നും യുവാക്കള്‍ മാറി നില്‍ക്കരുതെന്നും രാജ്യ നന്മയ്ക്കായി യുവജനമുന്നേറ്റം അനിവാര്യമാണെന്നും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും തൃത്താല എം.എല്‍.എ.യുമായ വി.ടി.ബല്‍റാം ആവശ്യപ്പെട്ടു. പ്രവാസി സമൂഹത്തിന് രാജ്യത്തോടും സമൂഹത്തോടുമുള്ള ആത്മാര്‍ത്ഥയും പ്രതിസന്ധിയും ആഴമേറിയതാണെന്നും അത് തനിക്ക് നേരിട്ട് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.



ഒരാഴ്ചത്തെ യു.എ.ഇ. സന്ദര്‍ശനം ജീവിതത്തില്‍ മറക്കാനാവാത്ത ദിവസങ്ങളാണ് ഫുജൈറയില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച ഒ.ഐ.സി.സി. 'അക്കാഡമിക് എക്‌സലന്‍സ്' അവാര്‍ഡുകള്‍ വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് കെ.സി.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ടി.ആര്‍.സതീഷ് കുമാര്‍, ഡോ.കെ.സി.ചെറിയാന്‍, ജോര്‍ജ് മാത്യു ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

പി.കെ.ഷാജി, പി.സി.ഹംസ, മുഹമ്മദ് കെ.നസീര്‍, ജോഷി ജോസ്, സവാദ് യൂസഫ് തുടങ്ങിയവര്‍ അതിഥികളെ സ്വീകരിച്ചു. അബ്ദുള്‍ ലത്തീഫ്, പ്രവീണ്‍കുമാര്‍ ഷെട്ടി, റജി ചെറിയാന്‍, അരുണ്‍ എം.നായര്‍ തുടങ്ങിയവര്‍ അതിഥികളായിരുന്നു. രാജന്‍ ജോണി, യൂസഫലി, നജീബ്, മനാഫ്, വത്സന്‍, അബ്ദുല്‍ സമദ്, നാസര്‍ തുടങ്ങിയവര്‍ പിപാടികള്‍ക്ക് നേതൃത്വം നല്‍കി. പഠന മികവ് പുലര്‍ത്തിയ 24 കുട്ടികള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

Monday, September 19, 2011

യുവാക്കളുടെ സാന്നിധ്യം എല്ലാ രംഗത്തും: വി. ടി. ബല്‍റാം.

യുവാക്കളുടെ സാന്നിധ്യം എല്ലാ രംഗത്തും: വി. ടി. ബല്‍റാം.
















































Thursday, September 15, 2011

കോടനാട് - തുരുത്ത് റോഡ്‌ ഇടിഞ്ഞു നശിക്കുന്നു.

കോടനാട് - തുരുത്ത് റോഡ്‌ ഇടിഞ്ഞു നശിക്കുന്നു.
മനോരമ ന്യൂസ്‌.

തൃത്താല: കോടനാട് തുരുത്ത് റോഡ്‌ ഇടിഞ്ഞു നശിക്കുന്നു.  പുളിയപ്പറ്റ കായലിനോട് ചേര്‍ന്ന ഭാഗമാണ് പാര്‍ശ്വ ഭിത്തി തകര്‍ന്നത്.  ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യ മുള്ള കോടനാട് - തുരുത്ത് ബണ്ട് റോഡ്‌ വര്‍ഷങ്ങള്‍ക്ക് മുമ്പ് 10  ലക്ഷം  രൂപ ചെലവില്‍ ജില്ലാ പഞ്ചായത്ത്‌ നിര്‍മ്മിച്ചത്‌. 

തിരുതിമ്മല്‍ റോഡ്‌  

വര്‍ഷക്കാലത് വെള്ളം നിറഞ്ഞു കിടക്കുന്ന കായല്‍ പാടത്തിന്റെ മധ്യഭാഗത്തുള്ള ബണ്ട് റോഡാണ് തുരുത്ത് നിവാസികള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏകവഴി.  പഴയ റോഡിനു മുകളില്‍ മൂന്നടി ഉയര്‍ത്തിയാണ് ഇരുവശവും ബെല്‍റ്റ്‌ നിര്‍മിച്ചത്.  അശാശ്ത്രീയമായി റോഡ്‌ ഉയര്‍ത്തിയത് മൂലം നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുന്‍പേ സംരക്ഷണ ഭിത്തി തകര്‍ന്ന് വീണിരുന്നു.  തകര്‍ന്ന് വീണ് വര്‍ഷങ്ങള്‍ ആയെങ്കിലും ഇതു വരെയും നന്നാക്കിയിട്ടില്ല.

വര്‍ഷക്കാലത്തെ കാഴ്ച


സംരക്ഷണ ഭിത്തി കോണ്‍ക്രീടില്‍ നിര്മിക്കതത താണ് ബണ്ട് റോഡിന്‍റെ തകര്‍ച്ചക്ക് ആക്കം കൂട്ടിയത്.  റോഡിനു കൈവരിയില്ലാത്തതും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.   പുളിയപ്പറ്റ കായല്‍ കാണാന്‍ സന്ദര്‍ശകര്‍ എത്തുന്ന വഴി കൂടിയാണിത്.  കായലില്‍ വെള്ളം നിറയുമ്പോള്‍ റോഡിന്‍റെ തകര്‍ച്ച പൂര്‍ണമാകും. 






Wednesday, September 14, 2011

ഒ.ഐ.സി.സി തൃത്താല മണ്ഡലം കമ്മറ്റി അവാര്ഡുകകള്‍ പ്രഖ്യാപിച്ചു

ദുബായ് : ഒ.ഐ.സി.സി തൃത്താല മണ്ഡലം കമ്മറ്റി എര്പെടുത്തിയ അവാര്ഡുെകള്‍ പ്രഖ്യാപിച്ചു . "കരുണം" കാരുണ്യ പ്രവര്ത്ത്നങ്ങള്ക്കു ള്ള അവാര്ഡ്ള ബീരാവുണ്ണി തൃത്താലക്കും,  പാലക്കാട്‌ ജില്ലാ കെ എം സി സി പ്രസി: ഉം, മുപ്പതു വര്ഷ‍മായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം വിവിധ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ വ്യക്ത്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.  ജില്ലയിലെ പ്രവാസികളുടെ ഇതു വിഷയത്തിലും നേരിട്ട് ഇടപെടുകയും എല്ലാവരുടെയും ഒരു ആശ്വാസ വ്യക്ത്തിയായാണ് അറിയപെടുന്നത് കാരുണ്യ പ്രവര്ത്തരനങ്ങളിലും മുന്നിട്ടു നില്ക്കുന്ന ബീരാവുണ്ണി തൃത്താല ശിഹാബ് തങ്ങള്‍ റിലീഫ് സെന്റെിര്‍ ദുബായ് ചാപ്റ്ററിന്റെ രക്ഷാടികാരിയുമായി സേവനം അനുഷ്ടിക്കുന്നു.   യംഗ് ബിസിനസ്‌ മാന്‍ ഓഫ് ദി ഇയര്‍ അവാര്ഡ്.  മെട്രോ പ്ലസ്‌ എം ഡി അല്ത്താ്ഫ് കൂറ്റനാടിനും നല്കാിന്‍ തീരുമാനിച്ചതായി അവാര്ഡ്് കമ്മറ്റി ചെയമാന്‍ സജീര്‍ ഏഷ്യാഡ് അറിയിച്ചു.  അവാര്ഡ്ധാനം 16-09-2011 നടക്കുന്ന സ്വീകരണ ചടങ്ങില്‍ തൃത്താല എം.എല്‍.എ വി.ടി ബലറാം നല്കും.

Wednesday, September 7, 2011

ബാവ ഹാജിക്കുള്ള യാത്രയയപ്പ്

 Report: Mujeeb Rahman

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന
തട്ടതാഴത്ത് ബാവ ഹാജിക്ക് ഓവര്‍സീസ് ഇന്ത്യന്‍
കല്ച്ചരല്‍ കോണ്‍ഗ്രസിന്റെ ഉപഹാരം സമ്മാനിക്കുന്നു.
 

























ദുബായ്: പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്കു മടങ്ങുന്ന തട്ടത്താഴത്തു ബാവഹാജിക്ക് കോടനാട് ഗള്‍ഫ്‌ education കമ്മിറ്റി യാത്രയയപ്പ് നല്‍കി. യോഗത്തില്‍ ഓവര്‍സീസ് ഇന്ത്യന്‍ cultural കോണ്‍ഗ്രസ്സിന്‍റെ ഉപഹാരം ആരിഫ്‌ ഒടുവില്‍, ടി.എ. ഹൈദര്‍ അലി എന്നിവര്‍ ചേര്‍ന്ന് നല്‍കി. എം. വി. അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ടി.എ. ഉമ്മര്‍, എം. ശരഫുദീന്‍, ടി. മുജീബ് റഹ്മാന്‍, കാട്ടത്തയില്‍ സിദ്ധീക്ക്, പി.വി. ഹസന്‍, ടി . എ അഷ്‌റഫ്‌, എ.എം. മുജീബ്, ടി.എ. അബ്ദുല്‍ റസാക്ക്, അമാനുള്ള, സി, വി, ഹൈദര്‍ അലി എന്നിവര്‍ പ്രസംഗിച്ചു.

Share

Twitter Delicious Facebook Digg Stumbleupon Favorites More