Pages

Tuesday, January 31, 2012

സൌമ്യ....ഓര്‍മ്മയ്ക്ക് ഒരു വയസ്


സൌമ്യ! അവള്‍ മലയാളിയുടെ മനസിലെ ഒരിക്കലും ഉണങ്ങാത്ത മുറിവാണ്. ഒരു കുടുംബത്തിന്‍റെ തണലും പ്രതീക്ഷയുമായിരുന്ന സൌമ്യ എന്ന പെണ്‍കുട്ടിയെ ഗോവിന്ദച്ചാമി എന്ന ക്രൂരനായ കൊലയാളി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതിന്‍റെ നടുക്കുന്ന ഓര്‍മ്മയ്ക്ക് ഒരു വയസ്. ഒറ്റക്കൈയനെ പിന്നീട് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ആ ക്രൂരതയ്ക്ക് വധശിക്ഷപോലും ചെറിയ ശിക്ഷയാകുന്നു എങ്കിലും, ആ വിധി കേരളത്തിന്‍റെ സമൂഹ മനഃസാക്ഷിക്ക് വലിയ ആശ്വാസമായിരുന്നു.


എറണാകുളം - ഷൊര്‍ണൂര്‍ പാസഞ്ചറില്‍ ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കു വരികയായിരുന്ന സൗമ്യയെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിനാണ് ഒറ്റക്കൈയനായ അക്രമി തള്ളിയിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സൌമ്യ മരിച്ച് ഒരു വര്‍ഷം തികഞ്ഞിട്ടും, നമ്മുടെ ട്രെയിനുകളില്‍ സ്ത്രീകളുടെ യാത്ര സുരക്ഷിതമാണെന്ന് ഉറപ്പിച്ചുപറയാന്‍ ഒരു അധികാരകേന്ദ്രത്തിനും കഴിയുന്നില്ല.

സൗമ്യയുടെ സഹോദരന്‍ സന്തോഷിന്‌ റെയില്‍‌വെയില്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ വാഗ്ദാനം നടപ്പാക്കപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. സൌമ്യ എന്ന പെണ്‍കുട്ടിയുടെ മരണത്തോട് വികാരവായ്‌പോടെ പ്രതികരിച്ച അധികാരികള്‍ അവളുടെ കുടുംബത്തിന്‍റെ ദയനീയാവസ്ഥ ഇനിയെങ്കിലും കണക്കിലെടുത്തെങ്കില്‍...

No comments:

Post a Comment