Pages

Monday, January 2, 2012

കുട്ടിയെ പീഡിപ്പിച്ച 'ഗോഡ് മാന്‍ ' നെതിരേ കേസ്


നാഗ്പൂര്‍: പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് സ്വയംപ്രഖ്യാപിത ദൈവമായ ഖനശ്യാം കൊകോഡെയ്‌ക്കെതിരേ പോലിസ് കേസെടുത്തു. ലൈംഗികമായി പീഡിപ്പിച്ചതോടൊപ്പം തന്നെ സ്വാമിയുടെയും അടുത്ത സുഹൃത്തുക്കളുടെയും വീട്ടുവേലകളും ഈ ഏഴാം ക്ലാസ്സുകാരിയെ കൊണ്ട് ചെയ്യിച്ചിരുന്നു.




കുട്ടിയുടെ മാതാവ് കൊകോഡയുടെ കടുത്ത ആരാധികയാണ്. അതേ സമയം മകളെ കൊകോഡയുടെ ആശ്രമത്തിലേക്ക് കൊണ്ടു പോവുന്നതിനോട് കുട്ടിയുടെ പിതാവ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതു വകവയ്ക്കാതെയാണ് മാതാവ് കുട്ടിയെ ആശ്രമത്തിലെ ജോലികള്‍ക്കായി അയച്ചിരുന്നത്.


പെണ്‍കുട്ടി വീട്ടിലെത്തി പരാതി പറഞ്ഞ ഉടന്‍ തന്നെ തൊട്ടടുത്ത ഹുദേശ്വര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പക്ഷേ, സ്വാമിക്കെതിരേയുള്ള പരാതിയില്‍ ചെറുവിരലനക്കാന്‍ പോലും പോലിസ് തയ്യാറായില്ല. തുടര്‍ന്ന് സാമുഹ്യപ്രവര്‍ത്തകയായ നൂതന്‍ റെവാത്കര്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ടു. ഇതോടെ പ്രശ്‌നം മാധ്യമശ്രദ്ധയിലെത്തി.


സ്വാമി പലപ്പോഴും അരുതാത്ത സ്ഥലങ്ങളില്‍ പിടിച്ചിരുന്നു. മുറി വൃത്തിയാക്കാനും അടുക്കളയിലെ ജോലികള്‍ ചെയ്യാനും നിര്‍ബന്ധിച്ചിരുന്നു. അവിടത്തെ ജോലികള്‍ പൂര്‍ത്തിയായാല്‍ തൊട്ടടുത്തുള്ള സുഹൃത്തിന്റെ വീട്ടിലും പണിയെടുക്കാന്‍ ബാബ നിര്‍ദ്ദേശിച്ചിരുന്നു. ദയനീയ അവസ്ഥയെ കുറിച്ച് അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നു. എന്നാല്‍ അതിനെതിരേ ഒന്നും പറയാന്‍ തയ്യാറായില്ല-ടൈംസ് ഓഫ് ഇന്ത്യയുടെ പ്രതിനിധിയോട് സംസാരിക്കവെ കുട്ടി പറഞ്ഞു. ഒടുവില്‍ കുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച കുറ്റത്തിന് സ്വാമിക്കെതിരേ പോലിസ് കേസെടുത്തു.

No comments:

Post a Comment