Pages

Tuesday, March 6, 2012

മായാവതി: അനിവാര്യമായ പതനം!

ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി’ എന്ന് ഒരിക്കല്‍ വിശേഷിപ്പിക്കപ്പെട്ട വനിതാ നേതാവ്. ദളിത് രാഷ്ട്രീയത്തിന്‍റെ കരുത്ത് രാജ്യത്തിന് കാണിച്ചുകൊടുത്ത നേതാവ്. ഒടുവില്‍ ആഡംബരത്തിന്‍റെ അവസാനവാക്കായി ഏവരുടെയും വിമര്‍ശനങ്ങള്‍ക്ക് പാത്രമായ നേതാവ്. വിമര്‍ശനങ്ങളെ പുഷ്പമാലയാക്കി മാറ്റാന്‍ ജയലളിതയെപ്പോലെ മായാവതിക്ക് കഴിയുന്നില്ല. ഫലമോ, പടിയിറക്കം!

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മായാവതി പടിയിറങ്ങുമ്പോള്‍ അതിനെ അനിവാര്യമായ പതനം എന്നേ വിശേഷിപ്പിക്കാനാവൂ. ഭരണത്തിന്‍റെ അവസാനകാലത്ത് ധൂര്‍ത്തിന്‍റെയും ആഡംബരത്തിന്‍റെയും ആള്‍‌രൂപമായി മായാവതി മാറിയിരുന്നു. കൊട്ടാരസദൃശമായ വസതിയിലിരുന്നാണ് അവര്‍ ഭരണം നിയന്ത്രിച്ചിരുന്നത്. സാധാരണ ജനങ്ങളുടെ കണ്ണീരും കഷ്ടപ്പാടും കാണാന്‍ മായാവതി എന്ന മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല.

സംസ്ഥാനത്തുടനീളം തന്‍റെയും കാന്‍‌ഷിറാമിന്‍റെയും വലിയ പ്രതികള്‍ സ്ഥാപിച്ചു. അതും പോരാഞ്ഞ് തന്‍റെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്‌നമായ ആനയുടെ പ്രതിമകള്‍ കൊണ്ട് പാതയോരങ്ങള്‍ നിറച്ചു. ആനകളുടെ പ്രതിമകള്‍ തുണിയിട്ട് മറയ്ക്കാന്‍ തെരഞ്ഞെടുപ്പുകമ്മീഷന് നിര്‍ദ്ദേശം നല്‍കേണ്ട അവസ്ഥ പോലുമുണ്ടായി.

കഴിഞ്ഞ തവണ മായാവതി സൃഷ്ടിച്ചതിനേക്കാള്‍ വലിയ മുന്നേറ്റമാണ് ഇപ്പോള്‍ സമാജ്‌വാദി പാര്‍ട്ടി നടത്തിയത്. മുലായം സിംഗ് യാദവ് എന്ന നേതാവിനേക്കാള്‍ മകന്‍ അഖിലേഷ് യാദവിന്‍റെ പ്രഭാവമാണ് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നത്. അഖിലേഷിന്‍റെ തന്ത്രങ്ങള്‍ വിജയിച്ചതിന്‍റെ ഫലമാണ് എസ് പിയുടെ ഈ തിരിച്ചുവരവ്.

എന്തായാലും മായാവതിയുടെ അധികാരക്കൊട്ടാരം തകര്‍ന്നുവീണിരിക്കുന്നു. ഉരുക്കുവനിത ഇനി പ്രതിപക്ഷനിരയിലേക്ക്

No comments:

Post a Comment