Pages

Wednesday, June 13, 2012

ഓടിക്കൊണ്ടിരുന്ന ബസ്‌ കത്തി മലയാളി മരിച്ചു

അബുദാബി: ഓടിക്കൊണ്ടിരിക്കുന്ന മിനിബസ്‌ കത്തി കണ്ണൂര്‍ സ്വദേശിയായ ഡ്രൈവര്‍ വെന്തു മരിച്ചു. കാറോത്ത്‌ അഷ്‌റഫ്‌ (48) ആണ്‌ മരിച്ചത്‌. അബുദാബി - ദുബയ്‌ ഹൈവേയിലെ അല്‍ സാമയിലാണ്‌ അപകടം സംഭവിച്ചത്‌.


യുഎഇയില്‍ ചൂടു കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം അപകടങ്ങള്‍ക്ക്‌ സാധ്യത കൂടുതല്‍ ആണ്‌. അതുകൊണ്ട്‌ തന്നെ വേണ്ട മുന്‍കരുതലുകള്‍ എടുക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.

മിനി ബസ്‌ കത്തിക്കൊണ്ട്‌ റോഡിലൂടെ വരുന്നത്‌ കണ്ട്‌ ഒരാള്‍ എമര്‍ജെന്‍സി നമ്പറിലേക്ക്‌ വിളിച്ച്‌ കാര്യം പറയുകയായിരുന്നു. അടിയന്തിര സഹായ സേന വളരെ പെട്ടെന്നു തന്നെ അപകട സ്ഥലത്ത്‌ എത്തിയെങ്കിലും അഷ്‌റഫിന്റെ കത്തിയെരിഞ്ഞ മൃതദേഹം മാത്രമാണ്‌ ലഭിച്ചത്‌.

അപകടം നടക്കുമ്പോള്‍ ഡ്രൈവര്‍ മാത്രമേ ബസില്‍ ഉണ്ടായിരുന്നുള്ളു. തന്റെ കമ്പനിയിലെ ജോലിക്കാരെ ഇറക്കിയ ശേഷം ദുബയിലേക്ക്‌ തിരിച്ചു ബസ്‌ ഓടിച്ചു പോവുകയായിരുന്നു അഷ്‌റഫ്‌.

അഷ്‌റഫിന്റെ മരണ സര്‍ട്ടിഫിക്കറ്റില്‍ ഹൃദയ സ്‌തംഭനം ആണ്‌ ഒരു മരണ കാരണം ആയി പറയുന്നത്‌. അപകടത്തിനിടയില്‍ ഹൃദയ സ്‌തംഭനവും നടന്നിട്ടുണ്ടാകും എന്നാണ്‌ അനുമാനം.

ഭാര്യയും നാല്‌ കുട്ടികളും ഉണ്ട്‌ മരണപ്പെട്ട അഷ്‌റഫിന്‌. നാല്‌ വര്‍ഷമായി ദുബയിലെ ഒരു അഡ്വര്‍ട്ടൈസിങ്‌ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്‌തു വരികയായിരുന്നു അഷ്‌റഫ്‌.

No comments:

Post a Comment