Pages

Monday, May 7, 2012

എന്‍എസ്എസിന് മറുപടിയുമായി വിടി ബല്‍റാം

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്ക് വിടി ബല്‍റാം എംഎല്‍എയുടെ മറുപടി. കോണ്‍ഗ്രസിനെ താങ്ങി നിര്‍ത്തുന്നത് സമുദായ സംഘടനകളാണെന്ന ധാരണ ശരിയല്ല.

ജാതിനേതാക്കള്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യത്തില്‍ ഇടപെടുകയാണ്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും രാജിവെയ്ക്കണമെന്നാവശ്യപ്പെടാന്‍ എന്‍എസ്എസിന് അധികാരമില്ല. മുഖ്യമന്ത്രിയ്ക്കും കെപിസിസി പ്രസിഡന്റിനും ലക്ഷങ്ങളുടെ പിന്തുണയുണ്ട്. അതുകൊണ്ടാണ് ഇരുവരും ആ സ്ഥാനങ്ങളില്‍ തുടരുന്നത്. ഉത്തരത്തിലിരിക്കുന്ന പല്ലികളുടെ സ്വഭാവമാണ് ചില സമുദായ സംഘടനകള്‍ കാണിക്കുന്നതെന്നും ബല്‍റാം ആരോപിച്ചു.

കോണ്‍ഗ്രസിലെ നായന്‍മാരെല്ലാം തിരിഞ്ഞു കൊത്തിയെന്നായിരുന്നു എന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞത്. നെയ്യാറ്റിന്‍ കര ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്‍ സമദൂരമായിരിക്കും എന്നു പറഞ്ഞ അദ്ദേഹം സമദൂരത്തില്‍ ശരിദൂരം ഉണ്ടാകും എന്നും വ്യക്തമാക്കി.

കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസിനെ ഇറക്കി സമുദായ നേതാക്കളെ തെറി വിളിക്കുകയാണെന്ന് ആരോപിച്ച സുകുമാരന്‍ നായര്‍ ഇവരെ പാഠം പഠിപ്പിക്കുമെന്നും വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കളെല്ലാം സഭാ നേതാക്കന്‍മാരുടെ കാലുപിടിച്ചു നടക്കുകയാണ്. കോണ്‍ഗ്രസിന്റെ സംസ്‌കാരം അതാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

No comments:

Post a Comment