Pages

Monday, May 7, 2012

ദുബയില്‍ ഇനിയും വാടക കൂട്ടുന്നു

ദുബയ്‌: വാടകക്കാരന്റെ അവസ്ഥ ഇനിയും ദയനീയമാകാന്‍ പോവുകയാണ്‌ ദുബയില്‍. ഇപ്പോഴുള്ള വാടകയുടെ അഞ്ച്‌ ശതമാനം കൂടി വര്‍ദ്ധിപ്പിക്കാന്‍ പോവുകയാണ്‌ ദുബയില്‍. കഴിഞ്ഞ വര്‍ഷം പതിനഞ്ചു ശതമാനം വാടക വര്‍ദ്ധിപ്പിച്ചതിനു പിന്നാലെയാണ്‌ ഈ അഞ്ചു ശതമാനം വര്‍ദ്ധനവ്‌.



ഇങ്ങനെ അടിക്കടി വാടക വര്‍ദ്ധിപ്പിക്കുന്നതു കാരണം ആളുകള്‍ ഏറ്റവും ലാഭമുള്ള ബിസിനസ്‌ ആയാണ്‌ ദുബയില്‍ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസിനെ കാണുന്നത്‌. റിയല്‍ എസ്റ്റേറ്റ്‌ ബിസിനസുകാരെ സംബന്ധിച്ചിടത്തോളം ഈ വര്‍ദ്ധനവ്‌ പൊന്‍മുട്ടയിടുന്ന താറാവാണെങ്കില്‍ വാടകക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ അടിയാണ്‌.

കുടുംബമായി ദുബയില്‍ താമസിക്കുന്ന പ്രവാസികളെ വാടകയില്‍ ഈ അടിക്കടിയുള്ള വര്‍ദ്ധനവ്‌ ഒട്ടും ഒരു നല്ല പ്രതിഭാസമല്ല. പ്രത്യേകിച്ചും കുടുംബമായി താമസിക്കുന്ന ഇടത്തരക്കാര്‍ക്ക്‌. പലര്‍ക്കും തങ്ങളുടെ ശമ്പളത്തിന്റെ പകുതിയോളം വാടകയിനത്തില്‍ ഒടുക്കേണ്ടി വരുന്ന അവസ്ഥയാണ്‌.

മലയാളികളടക്കമുള്ള ആയിരക്കണക്കിന്‌ ഇന്ത്യക്കാര്‍ ദുബയില്‍ കുടുംബമായി താമസിക്കുന്നുണ്ട്‌. എന്തെങ്കിലും സമ്പാദിക്കാം എന്നു കരുതിയാണ്‌ ഇവരെല്ലാം സ്വന്തം നാടും വീടും വിട്ട്‌ യുഎഇ പോലുള്ള ഗള്‍ഫ്‌ രാജ്യങ്ങളില്‍ ചേക്കേറുന്നത്‌.

ഈ വര്‍ഷം അവസാനമാകുമ്പോഴേക്കാണ്‌ അഞ്ച്‌ ശതമാനം വര്‍ദ്ധനവ്‌ നിലവില്‍ വരിക.

No comments:

Post a Comment