വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന അനവധി ആളുകളുള്ള നാടാണ് നമ്മുടെ കേരളം. നിരവധി കഷ്ടപ്പാടുകള്‍ സഹിച്ച് വിദേശത്ത് ജോലി ചെയ്ത് ഒടുവില്‍ നാട്ടിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് വിമാന താവളങ്ങളില്‍ അനവധി ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. അവയില്‍ ഏറെയും അവരുടെ തന്നെ അറിവില്ലായ്മ കൊണ്ട് സംഭവിക്കുന്നതാണെന്നുള്ളതാണ് ഏറെ ഖേദകരം. വിദേശത്തുനിന്നു വരുമ്പോള്‍ നിയമാനുസൃതമായി എന്തെല്ലാം കൊണ്ടു വരാമെന്ന് നാം അറിഞ്ഞിരിക്കണം.
1. വിദേശത്ത് നിന്നു വരുന്ന പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് (പതിനെട്ടോ അതിലധികമോ പ്രായമുള്ളവര്‍)ഇരുപത്തി അയ്യായിരം രൂപയ്ക്കുള്ള സാധനങ്ങള്‍ ഡ്യൂട്ടി കൂടാതെ കൊണ്ടുവരാം. രണ്ട് ലിറ്റര്‍ മദ്യവും 200 സിഗരറ്റ് അല്ലെങ്കില്‍ 50 ചുരുട്ട് അല്ലെങ്കില്‍ 250 ഗ്രാം പുകയില ഇവയിലേതെങ്കിലും ഒന്ന് ഡ്യൂട്ടി അടക്കാതെ കൊണ്ടു വരാം. 2 ലിറ്ററില്‍ അധികം മദ്യം കൊണ്ടുവന്നാല്‍ ഏറ്റവും ചുരുങ്ങിയത് 160% ഡ്യൂട്ടി ചുമത്തും. അതുകൊണ്ട് ഇതിനു തുനിയാതിരിക്കുന്നതാണ് നല്ലത്.
2. പ്രായപൂര്‍ത്തിയായവര്‍ വിദേശത്ത് നിന്നു കൊണ്ടുവരുന്ന ഒരു ലാപ്പ്ടോപ്പ് കമ്പ്യൂട്ടറിന് നികുതി അടക്കേണ്ടതില്ല. കുടുംബമായി നാട്ടിലേക്കു വരുന്നവര്‍ അവരവരുടേ ലാപ്പ്ടോപ്പുകള്‍ സ്വന്തം ബാഗില്‍ തന്നെ കരുതുന്നതാണ് നികുതി ഒഴിവാകുന്നതിനു നല്ലത്. പതിനെട്ടു വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഈ ഇളവില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ?
3. വിദേശത്തുനിന്നു വരുമ്പോള്‍ ഡിസ് എംബാര്‍ക്കേഷന്‍ കാര്‍ഡില്‍ കസ്റ്റംസ് വിഭാഗത്തില്‍ നല്‍കേണ്ട സത്യപ്രസ്താവന നിര്‍ബന്ധമായും പൂരിപ്പിച്ചു നല്‍കണം. കൈയില്‍ എന്തു സാധനമാണെങ്കിലും അതെന്തെന്നു കസ്റ്റംസിനെ അറിയിക്കണം. തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും ഒളിച്ചുവെയ്ക്കുന്നതും കുറ്റകരമാണ്.
4. നികുതി അടയ്ക്കേണ്ട സാധനങ്ങള്‍ നിങ്ങളുടെ കൈയില്‍ ഇല്ലെങ്കില്‍ അത് ഡിസ് എം ബാര്‍ക്കേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തി കസ്റ്റംസ് ഉദ്യോഗസ്ഥരെ കാണിച്ച് ബോധ്യപ്പെടുത്തി ഗ്രീന്‍ ചാനലിലൂടെ നിങ്ങള്‍ക്കു പുറത്തു കടക്കാം. ഡ്യൂട്ടി അടയ്ക്കേണ്ട സാധനങ്ങള്‍ കൈയിലില്ലാത്തവര്‍ക്കു പോകാനുള്ളതാണു വിമാനത്താവളങ്ങളിലെ ഗ്രീന്‍ ചാനല്‍. അതുകൊണ്ടുതന്നെ ഡ്യൂട്ടി അടയ്ക്കേണ്ട സാധനങ്ങള്‍ കൈയ്യിലുള്ളവര്‍ ഗ്രീന്‍ ചാനലിലൂടെ പുറത്തുകടക്കാന്‍ ശ്രമിക്കുന്നത് കുറ്റകരമാണ്. അവര്‍ റെഡ് ചാനലിലൂടെ വേണം പുറത്തു കടക്കാന്‍. നിശ്ചിത ഡ്യൂട്ടി അടക്കുകയും വേണം.
5. 5000 (അയ്യായിരം രൂപ) വരെ ഇന്‍ഡ്യന്‍ കറന്‍സി നോട്ടുകള്‍ വിദേശത്തു നിന്നുകൊണ്ടുവരാനും വിദേശത്തേയ്ക്കു കൊണ്ടുപോകാനും ഇന്‍ഡ്യാക്കാരനായ യാത്രക്കാരന് അനുമതിലഭിക്കും. വിദേശ കറന്‍സിയാണുകൊണ്ടുവരുന്നതെങ്കില്‍5000 ഡോളറിന്റെ (അയ്യായിരം ഡോളര്‍) മൂല്യത്തിനു തുല്ല്യമോ അതിലധികമോ ആണെങ്കില്‍ കസ്റ്റംസില്‍ ഡിക്ലയര്‍ ചെയ്യണം.5000 ഡോളറില്‍ താഴെ മൂല്ല്യം വരുന്ന വിദേശകറന്‍സിയേ നിങ്ങളുടെ പക്കല്‍ ഉള്ളുവെങ്കില്‍ കുഴപ്പമില്ല എന്നാല്‍ വിദേശകറന്‍സിയും ട്രാവലേഴ്സ് ചെക്ക് തുടങ്ങിയ സ്വത്ത് രേഖകളുമടക്കം പതിനായിരമോ അതിലധികമോ യു എസ് ഡോളര്‍ ആകുന്നുണ്ടെങ്കില്‍ കസ്റ്റംസ് ഡിക്ലയര്‍ ചെയ്യാന്‍ നിങ്ങള്‍ ബാധ്യസ്ഥനാണ്.
Saturday, April 24, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment