Saturday, August 20, 2011

രാജീവ് ഗാന്ധി അനുസ്മരണം.

Sajeer Asiad:  തൃത്താലയില്‍ യൂത്ത്‌കോണ്‍ഗ്രസ് സദ്ഭാവനാദിനം ആചരിച്ചു. രാജീവ്ഗാന്ധി ജന്മദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങ് തൃത്താല ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.എം.അബ്ദുള്ളക്കുട്ടി ഉദ്ഘാടനംചെയ്തു. ഷെരീഫ് കോലശ്ശേരി അധ്യക്ഷനായി. ഐ.എന്‍.ടി.യു.സി. ജില്ലാ സെക്രട്ടറി പി.ബാലന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.മുഹമ്മദാലി, എ.കെ.ഷാനിബ്, ഒ.ഫാറൂഖ്, ഇ.രാജേഷ്, എം.മണികണ്ഠന്‍, എം.മുരളീധരന്‍, കെ.മനോജ്, കെ.വിനോദ് എന്നിവര്‍ സംസാരിച്ചു.

Thursday, August 18, 2011

ഹാരിസിന്റെ വിയോഗത്തില്‍ അനുശോചിച്ചു.

മുജീബ് റഹ്മാന്‍ ദുബായ്:  കോടനാട് മഹല്ല് ഗള്‍ഫ്‌ എജുകേഷന്‍ കമ്മറ്റി - യു എ ഇ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍മ ഖിസൈസ് അല്‍-അഹലി
ക്ലബ്ബില്‍ വെച്ച് യോഗം ചേരുകയും, കമ്മിറ്റിയുടെ സജീവ പ്രവര്‍ത്തകനായ തട്ടത്താഴത്ത് ഹാരിസിന്റെ ആകസ്മിക നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും അബ്ദുള്ളക്കുട്ടി തലക്കശ്ശേരി യുടെ നേതൃത്വത്തില്‍  മയ്യിത്ത് നമസ്ക്കാരം നടത്തുകയും ചെയ്തു.


ടി.എം. ബാവ ഹാജി, എം. വി. റഷീദ്, വി. മാനു ഹാജി, എ. എം. മുത്തലിബ്, എം.വി ഫൈസല്‍, എ.എം.മുജീബ് റഹ്മാന്‍, ടി.എ.ഉമ്മര്‍, ടി.മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.....

റമളാന്‍ റിലീഫ്

മുജീബ് റഹ്മാന്‍ ദുബായ്: റമളാന്‍ റിലീഫ്


മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് സെന്‍റര്‍ - തൃത്താല, ദുബായ് ചാപ്റ്റര്‍ -ന്‍റെ യോഗം ബര്‍-ദുബായില്‍ വെച്ച് ചേരുകയും, സെന്ററിന്റെ പ്രവര്‍ത്തകന്‍ ആയിരുന്ന കോടനാട് തട്ടത്താഴത്ത് ഹാരിസിന്റെ ആകസ്മിക വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.    ഈ വര്‍ഷത്തെ റമളാന്‍ റിലീഫ്-ന്‍റെ ഭാഗമായി ഹാരിസിന്റെ സ്മരണാര്‍ത്ഥം തൃത്താല പഞ്ചായത്തില്‍ നിന്നും വര്ഷം തോറും നിര്‍ദ്ദന കുടുംബത്തില്‍ നിന്നുമുള്ള ഒരു വിദ്യാര്‍ഥിയുടെ മുഴുവന്‍ പഠനാവശ്യത്തിലെക്കുള്ള സഹായം നല്‍കുവാന്‍ യോഗം തീരുമാനിച്ചു.

വി വി നാസര്‍ അധ്യക്ഷത വഹിച്ച യോഗം ബീരാവുണ്ണി തൃത്താല ഉത്ഘാടനം ചെയ്തു.

ടി എ ഉമ്മര്‍ സ്വാഗതവും രഊഫ് നന്ദിയും പറഞ്ഞു. നസീര്‍ തൃത്താല, ആലിക്കുട്ടി, ബഷീര്‍, ഹാരിസ് യു എച്, അഷറഫ് എന്നിവര്‍ സംസാരിച്ചു.

 

Saturday, August 13, 2011

കൂറ്റനാട് വഴിവിളക്കുപ്രശ്‌നപരിഹാരം; പഞ്ചായത്ത് മൂന്നുലക്ഷം അനുവദിച്ചു

കൂറ്റനാട്: വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി പഞ്ചായത്ത് മൂന്നുലക്ഷം അനുവദിച്ചു. അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും അപൂര്‍വമായിമാത്രം കത്താറുള്ള വഴിവിളക്കുകളെ ക്കുറിച്ച് ജൂലായ് 13 ലെ മാതൃഭൂമിപത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. നിലവില്‍ വൈദ്യുതത്തൂണുകളില്‍ സ്ഥാപിച്ചിട്ടുള്ള വിളക്കുകളില്‍ മഴവെള്ളമിറങ്ങി കേടുവന്ന അവസ്ഥയിലാണ്. അവ മാറ്റിസ്ഥാപിക്കുകയും നിലവില്‍ സ്ഥാപിച്ചിട്ടുള്ള ശക്തികൂടിയ ബള്‍ബുകള്‍ക്കുപകരം സി.എഫ്.എല്‍. വിളക്കുകളും സ്ഥാപിക്കും. ഓരോ വൈദ്യുതത്തൂണുകള്‍ക്കും നിശ്ചിതതുക എന്ന നിലയിലാണ് പണം നീക്കിവെച്ചിരിക്കുന്നത്. ഇതിനായുള്ള ക്വട്ടേഷന്‍ അംഗീകരിച്ചു. അറ്റകുറ്റപ്പണി ബുധനാഴ്ച ആരംഭിക്കുമെന്ന് നാഗലശ്ശേരി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Thursday, August 11, 2011

അക്ഷരശ്രീ അവാര്‍ഡ് വി.ടി. ബല്‍റാമിന്

സജീര്‍ ഏഷ്യാഡ്

അക്ഷരശ്രീ അവാര്‍ഡ് വി.ടി. ബല്‍റാമിന് .

പാലക്കാട്: ദേശീയ സാക്ഷരതാ പ്രവര്‍ത്തക യൂണിയന്റെ (ഡി.എസ്.പി.യു.) പ്രഥമ അക്ഷരശ്രീ അവാര്‍ഡ് വി.ടി. ബല്‍റാം എം.എല്‍.എ.യ്ക്ക്. നാല് പ്രൊഫഷണല്‍ ബിരുദം സ്വന്തമാക്കിയ അദ്ദേഹം പുതുതലമുറയ്ക്ക് മാതൃകയാണെന്നും ജനപ്രതിനിധികള്‍ വിദ്യാസമ്പന്നരാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചാണ് ബല്‍റാമിന് അവാര്‍ഡ് നല്‍കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

ബഹു: MLA , മറ്റു ഉത്തരവാധപ്പെട്ടവരുടെയും ശ്രദ്ധയിലേക്ക്,

Sharafudheen Kodanad posted toVT Balram MLA Thrithala

ബഹു: MLA , മറ്റു ഉത്തരവാധപ്പെട്ടവരുടെയും ശ്രദ്ധയിലേക്ക്,

തൃത്താല - കൂറ്റനാട് റോഡിലെ ഒരു പ്രധാന അപകട മേഘല യായ, കോടനാട് വളവില്‍, ചെറുതും വലുതുമായ അപകടങ്ങള്‍ പതിവാണ്. നിരവധി ജീവനുകള്‍ ഇതിനകം പൊലിഞ്ഞു കഴിഞ്ഞു.

വാഹനങ്ങളുടെ അമിത വേഗം തന്നെയാണ് ഒരു പ്രധാന കാരണം. റോഡിനിരുവശവും വീതി കുറഞ്ഞ ഈ പ്രദേശത്തെ പരിസര വീട്ടുകാരും കാല്‍നടക്കാരും, വാഹനങ്ങളുടെ മരണപ്പാച്ചിലില്‍ , അങ്ങേയറ്റം ഭീതിയോടെയാണ് കഴിഞ്ഞു കൂടുന്നത...്. അപായസൂചന നല്‍കുന്ന ബോര്‍ഡുകള്‍ കൊണ്ട് പ്രയോജനമില്ല എന്നറിയാം. വേഗത കുറയ്ക്കുവാനായി, ചെറിയ തോതില്‍ ഹമ്പുകള്‍ , റോഡില്‍


സ്ഥാപിച്ചാല്‍ , ഒരു പരിധിവരെ അമിത വേഗം കൊണ്ടുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ജനകീയ MLA എന്ന് ഇതിനോടകം പേരെടുത്തു കഴിഞ്ഞ

താങ്കള്‍ ഈ വിഷയത്തില്‍ അടിയന്ടിരമായ നടപടികള്‍ സ്വീകരിക്കുമെന്ന വിശ്വാസത്തോടെ ,

തെക്കേ കോടനാട് നിവാസികള്‍

Vt Balram "let me see"
















































ഷഫീക്ക് അനുസ്മരണ യോഗവും-അവാര്‍ഡ് ധാന ചടങ്ങും

സജീര്‍ ഏഷ്യാഡ്:  പട്ടാമ്പി സംസ്കൃത കോളേജു വിദ്യാര്‍ത്തിയും കെ-എസ്-യു പാലക്കാട് ജില്ലാ പ്രേസിടണ്ട് മായിരിരുന്ന ഷഫീക്ക് തട്ടത്താഴത്ത് ന്റെ ഓര്‍മ്മക്കായി നടത്തുന്ന " ഷഫീക്ക് അനുസ്മരണ യോഗവും-അവാര്‍ഡ് ധാന ചടങ്ങും " ഇന്ന് പട്ടാമ്പി കോളേജില്‍ നടന്ന ചട...ങ്ങ് തൃത്താല എം-എല്-എ വി. ടി. ബാലറാം ഉദ്ഘാടനം ചെയ്തു പാലക്കാട്‌ എം എല്‍ എ യും കെ എസ് യു പ്രസി : മായ ഷാഫി പറമ്പില്‍ അധ്യക്ഷത വഹിച്ചു ഖാലിദ് തട്ടത്താഴത്ത് .മഹമൂദ് തട്ടത്താഴത്ത് ,അനസ് എം വി,ഷാജി പട്ടാമ്പി എന്നിവര്‍ സംസ്സാരിച്ചു .

Wednesday, August 10, 2011

ഷെരീഖ് അനുസ്മരണവും അവാര്‍ഡ്‌ വിതരണവും

സജീര്‍ ഏഷ്യാഡ്:  കലാലയ രാഷ്ട്രീയത്തില്‍... മതം വേര്‍ തിരിക്കാത്ത കലാലയ-രാഷ്ട്രീയത്തിന് നേതിര്‍ത്തം നല്‍കിയും, മനസ്സില്‍ ഒരായിരം മറക്കാനാവാത്ത ഓര്‍മ്മകള്‍ നല്‍കിയും നമ്മളെ വിട്ടു പിരിഞ്ഞു പോയ ,കെ എസ് യു പാലക്കാട്‌ ജില്ലാ പ്രസി : ആയിരിന്ന ഞങ്ങളുടെ ഷബി മോന്റെ ഓര്‍മ്മക്കുമുന്നില്‍ ഇന്നും കേരള സ്റുടന്റ്സ് യൂണിയന്‍ പ്രവര്‍ത്തകരുടെ മറക്കാത്ത മുദ്രാവാക്ക്യം മുഴങ്ങുന്നത് കേള്‍ക്കുമ്പോള്‍ ...ഒരുപാട് സന്തോഷം തോന്നുന്നു...



അന...ുസ്മരണ യോഗത്തിനും -അവാര്‍ഡ് ധാന ചടങ്ങിനും നേതിര്‍ത്തം നല്‍കുന്ന കെ എസ് യു സംസ്ഥാന പ്രസി :ഉം പാലക്കാട്‌ എം എല്‍ എ ഷാഫി പറമ്പില്‍ നും , പട്ടാമ്പി എസ് എന്‍ ജി എസ് കോളേജു കെ എസ് യു പ്രവര്‍ത്തകര്‍ക്കും ഒരായിരം നന്നിയും ആശംസകളും നേരുന്നു...


മുഹമ്മദ്‌ അലി തട്ടത്താഴത്ത്, റസാക്ക് തട്ടത്താഴത്ത്, മഹമൂദ് തട്ടത്താഴത്ത്,
ഹൈദര്‍ അലി തട്ടത്താഴത്ത്, റഹീം തട്ടത്താഴത്ത്, അനസ് എം വി, ബാദ്ഷാ തട്ടത്താഴത്ത്, അലിമോന്‍ തട്ടത്താഴത്ത്, ശരീഫ് തട്ടത്താഴത്ത്, സജീര്‍ ഏഷ്യാഡ്

Thursday, August 4, 2011

ഖത്തറില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ടുപേര്‍ അറസ്റ്റില്‍

അങ്കമാലി: ഖത്തറില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം തട്ടിയ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അങ്കമാലി പോലീസ് അറസ്റ്റുചെയ്തു. പാലാ ഇടനാട് കൊന്നയ്ക്കല്‍ വീട്ടില്‍ പയസ്സ് (29), ഇടുക്കി മൂലമറ്റം വളവനാട് വീട്ടില്‍ അനീഷ് (31) എന്നിവരാണ് അറസ്റ്റിലായത്. ഖത്തറിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ വെല്‍ഡര്‍, ഡ്രൈവര്‍, സേഫ്റ്റി സൂപ്പര്‍വൈസര്‍ തുടങ്ങിയ തസ്തികകളിലേയ്ക്കാണ് ജോലി വാഗ്ദാനം ചെയ്തിരുന്നത്. കമ്പനിയുടെ പേരില്‍ വ്യാജ ലെറ്റര്‍പാഡുണ്ടാക്കി അതില്‍ ജോലി ഓഫര്‍ ലെറ്റര്‍ പ്രിന്‍റ് ചെയ്താണ് ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയിരുന്നത്. തൊഴിലിനെപ്പറ്റിയുള്ള വിശദവിവരങ്ങളും വ്യാജ സീലും ലെറ്ററില്‍ ഉണ്ടായിരുന്നു. എറണാകുളം ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ഉള്ള ഉദ്യോഗാര്‍ഥികള്‍ തട്ടിപ്പിനിരയായിട്ടുണ്ട്. ഉദ്യോഗാര്‍ഥികളില്‍നിന്ന് 10,000 രൂപ മുതല്‍ 60,000 രൂപ വരെ അഡ്വാന്‍സും വാങ്ങിയിട്ടുണ്ട്. അങ്കമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്.




തട്ടിപ്പ് അറിഞ്ഞ പോലീസ് ഖത്തര്‍ കമ്പനിയുടെ ഇ-മെയില്‍ വിലാസം സംഘടിപ്പിച്ച് ഇ-മെയില്‍ മുഖാന്തരം ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തില്‍ റിക്രൂട്ട്‌മെന്‍റ് നടത്തുന്നില്ലെന്ന് മറുപടി ലഭിച്ചു. കമ്പനിയുടെ പേരില്‍ വ്യാജ റിക്രൂട്ട്‌മെന്‍റ് നടത്തി ലക്ഷങ്ങളാണ് സംഘം തട്ടിയെടുത്തിരിക്കുന്നത്.



പിടിയിലായവരുടെ പക്കല്‍നിന്ന് 80,000 രൂപയും നിരവധി വ്യാജ ലെറ്റര്‍ പാഡുകളും കണ്ടെടുത്തിട്ടുണ്ട്. ഉദ്യോഗാര്‍ഥികളില്‍ നിന്നും രൂപ വാങ്ങുന്നതിനായി തയ്യാറാക്കിയ ജോബ് ഓഫര്‍ ലെറ്ററുകളും വിരലടയാളം പതിക്കാനുള്ള സീല്‍ പാഡുകളും മറ്റും പിടികൂടിയിട്ടുണ്ട്.



ഉദ്യോഗാര്‍ഥികളെ ഫോണില്‍ വിളിച്ചശേഷം ഏതെങ്കിലും ഹോട്ടലുകളില്‍ വെച്ചാണ് പണം കൈപ്പറ്റുന്നത്. ഇവര്‍ നല്‍കിയ ലെറ്റര്‍ പാഡിലെ ഫോണ്‍ നമ്പറുകള്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.



തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ ഉടന്‍ കുടുങ്ങുമെന്ന് പോലീസ് അറിയിച്ചു. അങ്കമാലി എസ്.ഐ വി.എം. കേഴ്‌സണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോഷി പോള്‍, ജി. ഹരികുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിബി പൗലോസ്, തോമസ്, ശ്രീകുമാര്‍, അനില്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

Source: Mathruboomi

Tuesday, August 2, 2011

Don’t drive when you feel sleepy!

Every year, there’re over 100,000 accidents and 1500 deaths are caused by driver fatigue. Lacking sleep directly affect our reaction time, judgment and ability to concentrate. When you are driving under the lacking sleep condition, this can be especially dangerous. 

Avoiding falling asleep while driving is one of the most efficient way to avoid car accident.  Caffeine, stimulants and other tricks may revive you temporarily; however, these things are not reliable and do not work for long periods of time.

Actually, the best solution to driver fatigue is to avoid being tired. How to ensure that? First of all, we have to make sure we have enough time to sleep, at least seven to nine hours, and plan on setting aside this time before a long driving trip.


Secondly, we have to take a break during our drive. That will allow us to stretch, move and wake up.  So, if you feel sleepy on high way, please stop aside and walk out of your car and have a fresh breath. That will refresh your brain and wake you upIf possible, a quick twenty minutes nap is also a better choice.   Next, in order to avoid car accident, we have to arrive our destination before midnight. In fact, the time between midnight and early morning is the period when our body most wants to be sleeping. This is the most dangerous time to be driving in respect to sleep.  Trying your best to avoid driving during this period and decrease the probability to involve in a car accident and protect yourself.


Additionally, I also have some useful tips for all of you to wake up your brains. Try to put some soy candies on your car, and have one if you feel a bit sleepy. The soy candies will help you refresh your brain and wake you up. Except this, you can also turn off your heat and open a gap for both side of windows, which will cause fresh air filling in your car and more oxygen will come in as well.  Whatever you want to do, please make sure you don’t drive when you feel very sleepy and almost falling in sleep. You’d better pull over and take a quick nap. Do you guys have any other good ideas about how to wake up when we feel sleepy? Leave the message here.

Share

Twitter Delicious Facebook Digg Stumbleupon Favorites More