തൃത്താല: വെള്ളിയാങ്കല്ല് ടൂറിസം പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ജില്ലാ ടൂറിസം വകുപ്പിന്‍റെ കീഴില്‍ അമ്പതു ലക്ഷത്തോളം രൂപ ചെലവില്‍ പരുതൂര്‍ ഭാഗത്ത് ജലസേജന വകുപ്പിന്‍റെ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്. വിനോദ സഞ്ചാരികള്‍ക്കായി കോഫീ ഷോപ്പിന്റെയും ടോയലറ്റിന്റെയും നിര്‍മാണമാണ് കഴിഞ്ഞ ദിവസം തുടങ്ങിയത്. പ്രവേശന കവാടതിന്റെയും സുരക്ഷ മതിലിന്റെയും നിര്‍മാണം ഇന്ന് ആരംഭിക്കും.
പൂന്തോട്ടം, വെയിലും മഴയുമെല്‍ക്കാതെ ഇരിക്കാനുള്ള റയില്‍ ഷല്‍ടറുകളുടെ നിര്‍മാണം, തുറസ്സായ സ്ഥലങ്ങളില്‍ കോണ്ക്രീറ്റ് ഇരിപ്പിടങ്ങള്‍, ടൈല്‍സ് പതിച്ച നടപ്പാത, ലാന്‍ഡ് സ്കേപ്, ഗാര്‍ഡന്‍ ഭംഗി പകരാന്‍ വൈദ്യുദി വിളക്കുകള്‍, ഐതിഹ്യ പ്രസിദ്ധമായ സ്നാന ഘട്ടതോട് ചേര്‍ന്ന് ഭാരതപ്പുഴയിലെക്കിറങ്ങാന്‍ മനോഹരമായ പടവുകള്‍, പവലിയന്‍ എന്നിവയാണ് ആദ്യ ഘടത്തില്‍ നടപ്പാക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ സിഡ്കോയുടെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
മൂന്നു മാസത്തിനുള്ളില്‍ വെള്ളിയാങ്കല്ല് ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുമെന്ന് അതികൃതര്‍ പറഞ്ഞു.
No comments:
Post a Comment