തമിഴ്നാട്ടില്‍ നിന്ന് എത്തിയ ലോറിക്ക് നേരെ ആക്രമം നടത്തിയ ഹിമവല്‍ ഭദ്രാനന്ദയെന്ന തോക്ക് സ്വാമിയെയും കൂട്ടാളിയേയും പൊലീസ് അറസ്റ്റ് ചെയ്തു. തോക്കുസ്വാമിയേയും ഇയാളുടെ ഡ്രൈവര്‍ പാങ്ങോട് സ്വദേശി അരുണിനേയും എഴുകോണ്‍ സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കുണ്ടറ ആറുമുറിക്കടയില്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ ലോറിക്ക് നേരെ ആക്രമണം ഉണ്ടായത്. ആഡംബരക്കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഇതനുസരിച്ച് കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇവരെ പിടികൂടിയത്.
കോണ്‍ഗ്രസ് അനുഭാവിയായ ഒരു അഭിഭാഷകന്റെ വീടിനടുത്തെ ക്ഷേത്രത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇയാളുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ കുണ്ടറയില്‍ എത്തിയത്. സംഭവത്തെത്തുടര്‍ന്ന് അഭിഭാഷകന്‍ ഒളിവിലാണ്.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മലയാളികള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചും ഉമ്മന്‍ചാണ്ടിക്ക് അനുഭാവം പ്രകടിപ്പിച്ചുമാണ് ആക്രമണം നടത്തിയതെന്നാണ് ചോദ്യം ചെയ്യലില്‍ തോക്ക് സ്വാമി പൊലീസിനോട് പറഞ്ഞത്
No comments:
Post a Comment