തിരുവനന്തപുരം: എസ്എന്‍സി ലാവലിന്‍ അഴിമതിക്കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ ഏഴാം പ്രതിയായ പിണറായി വിജയന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി മന്ത്രിയായിരുന്ന ജി.കാര്‍ത്തികേയനു കേസില്‍ പങ്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള 7 പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് റിപ്പോര്‍ട്ട് പരിശോധിച്ചശേഷം കോടതി നിര്‍ദേശിച്ചു. ഇവര്‍ 2012 ഏപ്രില്‍ പത്തിന് ഹാജരാകണം.
ലാവ്‌ലിന്‍ കമ്പനിയുടെ മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡലിന് വാറണ്ട് അയയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്ലോസ് ട്രെന്‍ഡലാണ് ഗൂഢാലോനയുടെ മുഖ്യ സൂത്രധാരനെന്ന് ചൂണ്ടിക്കാട്ടിയ കോടതി ലാവ്‌ലിന്‍ കമ്പനിക്ക് സമന്‍സയക്കാനും നിര്‍ദ്ദേശിച്ചു.
കേസിലെ ഏഴാം പ്രതിയായ പിണറായി വിജയന്‍ കോടിക്കണക്കിന് പണം സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നായിരുന്നു ആദ്യ കുറ്റപത്രത്തിലെ ആരോപണം. ഇതിനിടെ പിണറായിക്ക് സാമ്പത്തിക ലാഭമുണ്ടായെന്ന് തിരുവനന്തപുരം സ്വദേശിയും വ്യവസായിയുമായ ദീപക് രാഹുലന്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ പിണറായി വിജയന്റെ അടക്കമുളളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചെങ്കിലും സാമ്പത്തിക ഇടപാടികള്‍ സംബന്ധിച്ച തെളിവുകള്‍ ലഭിച്ചില്ല. ഇതിന് തുടര്‍ച്ചയായി മെയ് മാസത്തിന് പിണറായി വിജയനെയും ചോദ്യം ചെയ്തിരുന്നു.
ലാവ്‌ലിന്‍ അഴിമതിയുടെ തുടക്കക്കാരന്‍ എന്നാണ് ആദ്യ കുറ്റപത്രത്തില്‍ സിബിഐ ജി. കാര്‍ത്തികേയനെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ അന്തിമപ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെ ചോദ്യം ചെയ്ത സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഇതുപ്രകാരം മെയ് 5ന് സിബിഐ കാര്‍ത്തികേയനെ ചോദ്യം ചെയ്തിരുന്നു.
No comments:
Post a Comment