Tuesday, December 27, 2011

ഇമെയില്‍ തട്ടിപ്പ്, മലയാളിയുടെ പണം പോയി

ദമാം: ഇമെയില്‍ ഹാക്ക് ചെയ്ത് മലയാളിയുടെ 10000 റിയാല്‍ തട്ടിയെടുത്തതായി പരാതി. തൃശൂര്‍ സ്വദേശി അബ്ദുല്‍റഷീദ് ചൈനയിലെ ഒരു കമ്പനിക്ക് രണ്ടു ലക്ഷത്തോളം റിയാലിന്റെ സാധനങ്ങള്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു.

റഷീദിന്റെ ഇമെയില്‍ ഹാക്ക് ചെയ്ത വിരുതന്‍ ഓര്‍ഡര്‍ സംബന്ധമായ കൃത്യമായ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തതിനുശേഷം ചൈനീസ് കമ്പനിയില്‍ നിന്നുള്ള മെയില്‍ എന്ന വ്യാജേന തട്ടിപ്പ് നടത്തുകയായിരുന്നു.

ടാക്‌സ് സംബന്ധമായ ചില കാരണങ്ങളാല്‍ കമ്പനിയുടെ എക്കൗണ്ട് നമ്പര്‍ മാറിയിട്ടുണ്ടെന്നും അഡ്വാന്‍സ് തുക പുതിയ എക്കൗണ്ടിലേക്കാണ് പാസ് ചെയ്യേണ്ടതെന്നും മെയിലിലുണ്ടായിരുന്നു.

ഓര്‍ഡറുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങളെല്ലാം ഉള്ളതിനാല്‍ റഷീദിന് ഇമെയിലിന്റെ കാര്യത്തില്‍ സംശയം തോന്നിയതുമില്ല. എന്നാല്‍ പുതിയ എക്കൗണ്ട് ശരിയാണോ എന്നത് 10000 റിയാല്‍ മാത്രം അടച്ച് ഉറപ്പാക്കാമെന്ന തോന്നല്‍ റഷീദിന് അനുഗ്രഹമായി.

പണം കിട്ടിയെന്ന് സന്ദേശം ലഭിച്ചതോടൊപ്പം തന്നെ ബാക്കി തുക കൂടി നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ വീണ്ടും എക്കൗണ്ട് മാറ്റിയെന്നും ഇനിയുള്ള പണം പുതിയ എക്കൗണ്ടിലാണ് നിക്ഷേപിക്കേണ്ടതെന്നും മെയില്‍ വന്നപ്പോള്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More