മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 120 അടിയായി താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഇതേതുടര്‍ന്ന്, കേരളം സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 ആയി നില നിര്‍ത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള കേസ് കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ പരിഗണനയിലായതിനാല്‍ ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് നല്‍കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി. അണക്കെട്ടിന്റെ കാര്യത്തില്‍ എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍ അത് ഉന്നതാധികാര സമിതിയെ അറിയിച്ചാല്‍ മതിയെന്നും കോടതി നിര്‍ദ്ദേശിച്ചു.
എന്നാല്‍ കേരളത്തിന്റെ ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ട് എന്ന് അറിയിച്ച കോടതി ഈ വിഷയത്തില്‍ ഒരു നിര്‍ദ്ദേശവും നല്‍കിയില്ല. അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് നടത്തിയ പത്ര പ്രസ്താവനയില്‍ കോടതിരൂക്ഷ വിമര്‍ശനം നടത്തി.

No comments:
Post a Comment