Saturday, December 31, 2011

മഴയില്‍ കുതിര്‍ന്ന്‍ പുതുവര്‍ഷം

കനത്ത മഴയില്‍ തിരുവനന്തപുരത്ത് അഞ്ച് മരണം

തിരുവനന്തപുരം: ജില്ലയില്‍ കനത്ത മഴയില്‍ ഒരു കുട്ടിയടക്കം നാലുപേര്‍ മരിച്ചു രണ്ടുപേരെ കാണാതായി.  ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഭൂരിഭാഗവും വെള്ളത്തിനടിയിലായിരിക്കുകയാണ്. 




കനത്ത മഴയ റെയില്‍ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട് മഴയെ തുടര്‍ന്ന്‌ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ അടിയന്തര സഹായമായി 10,000 രൂപ അനുവദിച്ചതായി മന്ത്രി വി.എസ്‌.ശിവകുമാര്‍ അറിയിച്ചു. വീട്‌ തകര്‍ന്നവര്‍ക്ക്‌ ഒരു ലക്ഷം രൂപയുടെ അടിയന്തര സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്‌.

കേരളം പട്ടിണിയായില്ല; തമിഴ്‌നാട് ആശങ്കയില്‍

കുമളി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് കേരളത്തിലേയ്ക്കുള്ള പച്ചക്കറി വിതരണം നിര്‍ത്തി വച്ചത് തമിഴ്‌നാടിന് പാരയായി. ലക്ഷക്കണക്കിന് രൂപയുടെ പാലും പഴവും പച്ചക്കറിയുമാണ് തമിഴ്‌നാട്ടില്‍ കെട്ടിക്കിടന്നു നശിയ്ക്കുന്നത്.




കേരളത്തെ പട്ടിണിയ്ക്കിടുമെന്നായിരുന്നു വിവിധ സംഘടനകള്‍ ഭീഷണി മുഴക്കിയത്. എന്നാല്‍ കേരളത്തിലേയ്ക്ക് കര്‍ണ്ണാടകയില്‍ നിന്ന് പച്ചക്കറികള്‍ വന്നു തുടങ്ങിയപ്പോഴാണ് തങ്ങള്‍ക്ക് അമളി പറ്റിയ വിവരം തമിഴ്‌നാട്ടുകാര്‍ തിരിച്ചറിഞ്ഞത്.

തമിഴ്‌നാട് ഉപരോധം തുടരുന്ന സാഹചര്യത്തില്‍ ക്രിസ്മസിന് വന്‍ വിലക്കയറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കര്‍ണ്ണാടകയില്‍ നിന്ന് പച്ചക്കറി വരാന്‍ തുടങ്ങിയതോടെ ഈ ആശങ്ക നീങ്ങി.


തമിഴ്‌നാട് ഉപരോധമേര്‍പ്പെടുത്തിയത് ശരിയ്ക്കും മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് കര്‍ണാടക. കര്‍ണാടകയില്‍ നിന്ന് വന്‍തോതിലാണ് കേരളത്തിലേയക്ക് പച്ചക്കറിയെത്തുന്നത്.


മുന്‍പ് മലബാര്‍ മേഖലയില്‍ മാത്രമായിരുന്നു പച്ചക്കറിയെത്തിരുന്നതെങ്കില്‍ ഉപരോധം നീണ്ടതോടെ മുഴുവന്‍ ഇടങ്ങളിലേയ്ക്കും പച്ചക്കറി വില്‍പ്പന വ്യാപിപ്പിച്ചിരിയ്ക്കുകയാണ് കര്‍ണാടക.

Friday, December 30, 2011

മറയുന്നത് വിപ്ലവത്തിന്റെയും വിവാദങ്ങളുടെയും വര്‍ഷം

വാര്‍ത്തകള്‍കള്‍ക്കും വിവാദങ്ങള്‍ക്കും പഞ്ഞമില്ലാത്ത വര്‍ഷമായിരുന്നു 2011. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കേസുകളില്‍ കുരുങ്ങി ഒട്ടേറെ രാഷ്ട്രീയ നേതാക്കള്‍ ജയിലുകളിലേക്ക് മാര്‍ച്ച് ചെയ്യുന്നതിന് 2011 സാക്ഷ്യം വഹിച്ചു. രാഷ്ട്രീയരംഗത്തെന്ന പോലെ കലാകായിക സാഹിത്യരംഗങ്ങളിലും വിവാദങ്ങള്‍ നിറഞ്ഞു നിന്നു. വിപ്ലവങ്ങളിലൂടെ അറബ് രാജ്യങ്ങളില്‍ ഏകാധിപത്യ ഭരണകൂടങ്ങള്‍ കടപുഴകി വീഴുന്നത് ലോകം അതീവശ്രദ്ധയോടെയാണ് വീക്ഷിച്ചത്. ജപ്പാനിലെ ഭൂകമ്പവും സുനാമിയും ലോകം നടുക്കിയ ദുരന്തമായി മാറി. സായിബാബ, ലാദന്‍, ഗദ്ദാഫി, സ്റ്റീവ് ജോബ്സ്, ദേവ് ആനന്ദ് കഴിഞ്ഞ അനേകം വര്‍ഷങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഒട്ടനേകം പേര്‍ കഴിഞ്ഞ വര്‍ഷം ചരിത്രത്തിന്റെ ഭാഗമായി മാറി. കഴിഞ്ഞ 12മാസങ്ങളില്‍ ഉണ്ടായ പ്രധാന സംഭവങ്ങളിലേയ്ക്ക അതുമായി ബന്ധപ്പെട്ട് ഒണ്‍ഇന്ത്യ മലയാളം പ്രസിദ്ധീകരിച്ച വാര്*ത്തകളിലേയ്ക് ഒരു തിരിഞ്ഞുനോട്ടം.


ഐസ്‌ക്രീം വീണ്ടും തിളച്ചുമറിഞ്ഞു

കേരള രാഷ്ട്രീയത്തില്‍ വന്‍വിവാദങ്ങള്‍ ഉയര്‍ത്തിവിട്ട ഐസ്‌ക്രീം പാര്‍ലര്‍ കേസ് വീണ്ടും തിളച്ചുമറിഞ്ഞതാണ് ജനുവരി മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസങ്ങളിലൊന്ന്. കുഞ്ഞാലിക്കുട്ടിയും ബന്ധു റൗഫും തമ്മിലുള്ള അകല്‍ച്ചയാണ് ഐസ്‌ക്രീം കേസിലെ ഉള്ളുകളികള്‍ പുറത്തുവരാന്‍ ഇടയാക്കിയത്. എന്നാല്‍ ഈ വിവാദം മുസ്ലീം ലീഗിനേക്കാള്‍ രാഷ്ട്രീയമായി ബാധിച്ചത് യുഡിഎഫിലെ പ്രധാനപ്പെട്ട കക്ഷിയായ കോണ്‍ഗ്രസിനെയാണ്. (ഐസ്ക്രീം പാര്‍ലര്‍ കേസ്)



ശബരിമല ദുരന്തം


ശബരിമലയില്‍ മകരജ്യോതിദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ തിക്കിലുംതിരക്കിലുംപെട്ട് 104 തീര്‍ത്ഥാടകര്‍ മരിച്ച ദുരന്തം രാജ്യത്തെ ഞെട്ടിച്ചു. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് കൂടുതലായും ദുരന്തത്തിനിരയായത്. അപകടത്തില്‍ അഞ്ച് മലയാളികളും മരിച്ചിരുന്നു. (ശബരിമല ദുരന്തം)


തെലുങ്കാന-ശ്രീകൃഷ്ണ കമ്മീഷന്‍ നോക്കുകുത്തിയായി

തെലുങ്കാന പ്രക്ഷോഭത്തിന് ഒറ്റമൂലികയായി അവതരിപ്പിയ്ക്കപ്പെട്ട ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ട് ജനുവരി എട്ടിന് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. പ്രശ്‌നവുമായി ബന്ധപ്പെട്ട് ശ്രീകൃഷ്ണ ആറ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചെങ്കിലും അതൊന്നും പ്രശ്‌നപരിഹാരത്തിന് ഉതകിയില്ലെന്നതാണ് സത്യം. (തെലുങ്കാന)


കേരളം സ്മാര്‍ട്ടായി


വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് സ്മാര്‍ട് സിറ്റി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരും ടീകോം കമ്പനിയും കരാറില്‍ ഒപ്പുവച്ചു. വിഎസ് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം വന്ന ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ കരാറില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ തയാറായി. സ്മാര്‍ട് സിറ്റി



എംഎ ജോണ്‍ അന്തരിച്ചു


മുന്‍ കോണ്‍ഗ്രസ് നേതാവും കെഎസ് യുവിന്റെ സ്ഥാപകനേതാക്കളിലൊരാളുമായ എംഎ ജോണിനെ (72) വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കെ. എസ്. യു സ്ഥാപക നേതാവും യൂത്ത് കോണ്‍ഗ്രസിന്റെആദ്യ ജനറല്‍ സെക്രട്ടറിയുമായിരുന്ന എം. എ. ജോണ്‍ കോണ്‍ഗ്രസ് പരിവര്‍ത്തനവാദികളുടെ നേതാവ് എന്ന നിലയില്‍ കെ. പി. സി.സിയിലെന്നും വേറിട്ട ശബ്ദമായിരുന്നു.


അഴിമതി രാജ തിഹാറില്‍


രാജ്യ കണ്ട ഏറ്റവും വലിയ അഴിമതിക്കേസില്‍ മുന്‍കേന്ദ്ര ടെലികോം മന്ത്രി എ രാജയെ സിബിഐ അറസ്റ്റ് ചെയ്തു. 20088ല്‍ നടന്ന സ്‌പെക്ട്രം ലേലത്തില്‍ 1.76 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. രാജ തിഹാര്‍ ജയിലിലെത്തിയതിന് പിന്നാലെ ഒട്ടേറെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇവിടെ അതിഥികളായെത്തി.



ട്രാക്കിലെ മാനഭംഗം കേരളം നടുങ്ങി



ആളൊഴിഞ്ഞ കംപാര്‍ട്‌മെന്റില്‍ രാത്രിയില്‍ യാത്രചെയ്യുകയായിരുന്ന ഇരുപത്തിമൂന്നുകാരിയായ സൗമ്യയെന്ന പെണ്‍കുട്ടി ട്രാക്കില്‍ പിടഞ്ഞുതീര്‍ന്നപ്പോള്‍ നടുങ്ങിയത് കേരളത്തിന്റെ മനസാക്ഷിയാണ്. റെയില്‍വെ ട്രാക്കില്‍ മാനഭംഗത്തിനിരയായ സൗമ്യ തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്. പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ വിധിച്ചുകൊണ്ട് കോടതി സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കുന്നതിനും കേരളം സാക്ഷ്യം വഹിച്ചു.



ഇടമലയാറില്‍ കുരുങ്ങി പിള്ള അഴിയ്ക്കുള്ളില്‍

ഇടമലയാര്‍ കേസില്‍ കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണ പിള്ള കുറ്റക്കാരനാണെന്ന് സുപ്രീം കോടതി. ബാലകൃഷ്ണപിള്ളയെ വെറുതെ വിട്ട ഹൈക്കോടതി വിധിയ്‌ക്കെതിരെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

ബാലകൃഷ്ണ പിള്ള ഒരു വര്‍ഷത്തെ കഠിനതടവും 10000 രൂപ പിഴയടക്കണമെന്നും കോടതി വിധിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണം. എട്ട് മാസത്തിനുള്ളില്‍ പിഴയൊടുക്കണമെന്നാണ് നിര്‍ദേശം. കേസില്‍ ഹൈക്കോടതിയ്ക്ക് പിഴവ് സംഭവിച്ചുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. (ഇടമലയാര്‍)


പാമോയിലില്‍ കേന്ദ്രവും വഴുതി


പാമോയില്‍ കേസിലെ സുപ്രീം കോടതി വിധി കേരളത്തില്‍ മാത്രമല്ല ദേശീയ രാഷ്ട്രീയത്തിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചു. പാമോയില്‍ കേസില്‍ അന്വേഷണം നേരിടുന്ന വിജിലന്‍സ് കമ്മീഷണറായി പിജെ തോമസിനെ നിയമിച്ചത് നിയമവിധേയമല്ലെന്ന കോടതിയുടെ നിരീക്ഷണം കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനും തിരിച്ചടിയായി (പാമോയില്‍ കേസ്)


ജപ്പാന്‍ സുനാമി ദുരന്തം ലോകം നടുങ്ങി

ജപ്പാന്‍ തീരക്കടലില്‍ ഉണ്ടായ ഭൂകമ്പവും തുടര്‍ന്നുണ്ടായ സുനാമിയും 2011ല്‍ ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി മാറി. പതിനായിരങ്ങള്‍ മരിച്ചുവീണ ദുരന്തത്തില്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ നാശനഷ്ടമാണുണ്ടായത്. രാക്ഷസത്തിരമാലകളുടെ ആഘാതമേറ്റ് തകര്‍ന്ന ഫുക്കുഷിമ ആണവനിലയം ലോകത്തെ മറ്റൊരു ആണവദുരന്തത്തിന്റെ വക്കിലെത്തിച്ചു

ക്രിക്കറ്റ് റിയാലിറ്റി ഷോ വരുന്നു

ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുന്നതിനുവേണ്ടി ദേശീയ തലത്തില്‍ 'ക്രിക്കറ്റ് ചാംപ്‌സ്' എന്ന പേരില്‍ റിയാലിറ്റി ഷോ വരുന്നു. യുടിവി ബിന്‍ഡാസ് ടിവിയാണ് പുതിയ റിയാലിറ്റി പരീക്ഷണവുമായി രംഗത്തിറങ്ങുന്നത്.



ദില്ലിയിലെ ഇന്ദ്രപ്രസ്ഥ ഓള്‍ ഇന്ത്യ സ്‌പോര്‍ട്‌സ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് പരിപാടി തയ്യാറാക്കുന്നത്. ഇര്‍ഫാന്‍ പഠാന്‍, യൂസുഫ് പഠാന്‍, കീര്‍ത്തി ആസാദ്, പിയൂഷ് ചൗള തുടങ്ങിയ പ്രമുഖ താരനിര തന്നെ വിധികര്‍ത്താക്കളായെത്തും.


വേണ്ടത്ര കഴിവുകളുണ്ടായിട്ടും അവസരം ലഭിക്കാതെ പോവുന്ന താരങ്ങളെ കണ്ടെത്തുകയാണ് ഷോയുടെ പ്രധാനലക്ഷ്യം. പങ്കെടുക്കുന്ന താരങ്ങളെ കണ്ടെത്താനായി മുംബൈ, ദില്ലി, ചാണ്ഡീഗഡ്, ജയ്പൂര്‍, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായി ട്രയല്‍സ് നടത്തും.


അണ്ടര്‍ 16, അണ്ടര്‍ 22 എന്നീ രണ്ടു വിഭാഗങ്ങളിലേക്കാണ് മല്‍സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. ഇവരില്‍ നിന്ന് എട്ടു ടീമുകളുണ്ടാക്കും. ഈ ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുക. വിജയികളാവുന്ന ടീമിന് പത്തുലക്ഷം രൂപ സമ്മാനമായി ലഭിക്കും. ഏറ്റവും മികച്ച പത്തുതാരങ്ങള്‍ക്ക് രാജ്യത്തെ പ്രമുഖ കോച്ചുമാര്‍ക്കു കീഴില്‍ പരിശീലനം ലഭിക്കാനുള്ള അവസരമുണ്ടാക്കും.

Thursday, December 29, 2011

പ്രകൃതിവാതക പൈപ്പ്‌ലൈന്‍: ജനവാസമേഖലകളെ ഒഴിവാക്കണം -എം.എല്‍.എ.

കൂറ്റനാട്: കേരളത്തിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വഴികളിലൂടെ കൊണ്ടുപോകണമെന്ന് എം.എല്‍.എ. വി.ടി. ബല്‍റാം ആവശ്യപ്പെട്ടു. ഗ്യാസ്‌പൈപ്പ്‌ലൈന്‍ ചാലിശ്ശേരി പഞ്ചായത്തുതല പ്രതിരോധസമിതി സമരപ്രഖ്യാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്കെതിരായുള്ള സമരത്തിന് എം.എല്‍.എ. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

ഗെയില്‍ കമ്പനിയുടെ നിര്‍ദിഷ്ട കൊച്ചി-കൂറ്റനാട്-മംഗലാപുരം-ബാംഗ്ലൂര്‍ ഗ്യാസ്‌പൈപ്പ്‌ലൈന്‍ പാലക്കാട് ജില്ലയിലേക്ക് കടക്കുന്നത് ചാലിശ്ശേരി പഞ്ചായത്തിലൂടെയാണ്. പൈപ്പ് കടന്നുപോകുന്ന വഴികളില്‍ ഒട്ടേറെ വീടുകളും കൃഷിസ്ഥലങ്ങളുമുണ്ട്. പദ്ധതിയെക്കുറിച്ച് ഗ്രാമസഭകള്‍പോലുള്ള ജനകീയ വേദികളില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെയോ അപകടസാധ്യതയേയൊ കുറിച്ചുള്ള പഠനങ്ങള്‍ നടത്തിട്ടില്ലെന്ന് കര്‍മസമിതിയും ആരോപിക്കുന്നു. പൈപ്പ് കടന്നുപോകുന്ന മേഖലയിലെ മുഴുവന്‍ ആളുകള്‍ക്കും നോട്ടീസ് നല്‍കാതെ ഭാഗികമായി പരാതികള്‍ ഒതുക്കിത്തീര്‍ക്കുകയാണെന്നും ആരോപണമുണ്ട്.

പദ്ധതി തദ്ദേശീയവികസനത്തിന് വേണ്ടിയല്ലെന്നാണ് ആരോപണം. കൊച്ചിയിലെ പുതുവൈപ്പിനിലെ എല്‍.എന്‍.ജി. ടെര്‍മിനലില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍പോകുന്ന എല്‍.എന്‍.ജി. എന്നപേരില്‍ അറിയപ്പെടുന്ന ഗ്യാസ് മംഗലാപുരത്തെയും ബാംഗ്ലൂരിലെയും വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് ചെലവുകുറഞ്ഞ രീതിയില്‍ എത്തിക്കാനാണെന്നാണ് ആരോപണം.

ചാലിശ്ശേരി പഞ്ചായത്ത്ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ പ്രതിരോധസമിതി ചെയര്‍മാന്‍ പി.ആര്‍. കുഞ്ഞുണ്ണി അധ്യക്ഷനായി. വി.ടി. ബല്‍റാം ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍മൗലവി സമരപ്രഖ്യാപനം നടത്തി. അഡ്വ. അബ്ദുള്‍സലാം മുഖ്യപ്രഭാഷണം നടത്തി. ജനകീയ പ്രതിരോധസമിതി കണ്‍വീനര്‍ പി.എ. നൗഷാദ് സ്വാഗതവും ഇ.കെ. മണികണ്ഠന്‍ നന്ദിയും പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എന്‍. സാവിത്രി, എ. വിജയന്‍, പി.എം. മുഹമ്മദ്കുട്ടി, ഷീല മണികണ്ഠന്‍, എ.ബി. ഷംസുദ്ദീന്‍, സുമ, ടി.കെ. സുനില്‍കുമാര്‍, ടി.എം. കുഞ്ഞന്‍, അബ്ദുള്‍റഹ്മാന്‍, ചാമുണ്ണി, മുരുകാനന്ദന്‍, പട്ടിത്തറ ഷംസു എന്നിവര്‍ സംസാരിച്ചു.

ഭാരതപുഴയില്‍ രണ്ട്‌ വിദ്യാഥികള്‍ ഒഴുക്കില്‍പ്പെട്ടു: ഒരു കുട്ടിയുടെ മൃതദേഹം കിട്ടി

കൂറ്റനാട്‌: തിരുമിറ്റക്കോട്‌ അമ്പലക്കടവിന്‌ സമീപം ഭാരതപുഴയില്‍ രണ്ട്‌ വിദ്യാഥികള്‍ ഒഴുക്കില്‍പ്പെട്ടു. ഇതില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടുകിട്ടി. തിരുമിറ്റക്കോട്‌ പള്ളത്ത്‌ വീട്ടില്‍ അബ്‌ദുള്‍ കരീമിന്റെ മകന്‍ സവാദ്‌(10)ന്റെ മൃതദേഹമാണ്‌ കിട്ടിയത്‌. അബ്‌ദുള്‍ കരീമിന്റെ സഹോദരന്റെ മകള്‍ ഷഹറാബാനു(10)വിനെയാണ്‌ കണാതായത്‌.

ഇന്നലെ വൈകീട്ട്‌ അഞ്ചരയോടെ കുളിക്കാനയി തിരുമിറ്റക്കോട്‌ അമ്പലത്തിന്‌ സമീപത്ത്‌ ഭാരതപുഴയില്‍ ഇറങ്ങിയ ഇവര്‍ വെള്ളത്തില്‍ മുങ്ങുകയായിരുന്നു. സമീപത്തെ കടവില്‍ കുളിക്കാന്‍ വന്നവരും മണല്‍ തൊഴിലാളികളും ചേര്‍ന്ന്‌ നടത്തിയ തിരച്ചലില്‍ വൈകീട്ട്‌ ആറ്‌ മണിയോടെയാണ്‌ സവാദിന്റെ മൃതദേഹം കണ്ടെത്തിയത്‌.

തുടര്‍ന്ന്‌ കുന്ദംകുളത്ത്‌ നിന്നു ഫയര്‍ഫോഴ്‌സും ചാലിശ്ശേരി പോലീസും നാട്ടുകാരും രാത്രി ഏറെ വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും ഷഹറാബാനുവിനെ കണ്ടെത്താനായില്ല.മരിച്ച സവാദ്‌ പട്ടാമ്പി എം.ഇ.എസ്‌ സ്‌കൂളിലെ ആറാം ക്ലാസ്‌ വിദ്യാഥിയാണ്‌. ഷഹറാബാനു തിരുമിറ്റക്കോട്‌ സി.പി സ്‌കൂളിലെ നാലാം ക്ലാസ്‌ വിദ്യാത്ഥിനിയാണ്‌സവാദിന്റെ അമ്മ: ആയിഷ. സഹോദരങ്ങള്‍: സുഹൈല്‍, സുഹൈബ്‌.കണാതായ ഷഹറാബാനുവിന്റെ അമ്മ: റാബിയ. സഹോദരങ്ങള്‍: ഷെരീഫ, ഷെമീര്‍.

ഷാര്‍ജയില്‍ സ്‌കൂള്‍ ബസ്സില്‍ പിഞ്ചുകുട്ടിയെ പീഡിപ്പിച്ചു

ദുബയ്: ഗള്‍ഫ് മേഖലയിലെ സ്‌കൂള്‍ ബസ്സുകളില്‍ കൊച്ചുകുട്ടികളെ പീഡിപ്പിക്കുന്നത് വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. പലപ്പോഴും പ്രവാസികളുടെ കൊച്ചുകുട്ടികളാണ് ബസ് ജീവനക്കാരുടെ ക്രൂരതയ്ക്ക് ഇരയാകുന്നത്.

ഷാര്‍ജയില്‍ നാലരവയസ്സുള്ള പെണ്‍കുട്ടിയെ ബസ് ജീവനക്കാരന്‍ ലൈംഗികപീഡനത്തിന് വിധേയമാക്കിയതിനെ തുടര്‍ന്ന് ഇപ്പോള്‍ അല്‍ ഖാസിമാ ആശുപത്രിയില്‍ ചികില്‍സയിലാണ്.

കിന്‍ഡര്‍ ഗാര്‍ഡനില്‍ പഠിക്കുന്ന കുട്ടിയുടെ ശരീരത്തില്‍ രക്തം കണ്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് എമിറേറ്റ്‌സ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.

നിരവധി വര്‍ഷങ്ങളായി സ്‌കൂള്‍ ബസ്സില്‍ സഹായിയായി പ്രവര്‍ത്തിക്കുന്നയാളാണ് ഈ ക്രൂരത ചെയ്തതെന്ന കാര്യം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ദുബയില്‍ ബസ് ജീവനക്കാര്‍ ചേര്‍ന്ന് നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവം വരെയുണ്ടായിട്ടുണ്ട്.

പ്രതി കാസര്‍കോട് സ്വദേശിയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതു സംബന്ധിച്ച് പരാതി ലഭിച്ചതായി ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ സ്ഥിരീകരിച്ചു. പോലിസ് കേസെടുത്തിട്ടുണ്ട്.

Wednesday, December 28, 2011

തൃശൂര്‍ പടക്കശാലയില്‍ സ്‌ഫോടനം, ആറു മരണം

തൃശൂരിലെ അത്താണിയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. പടക്കനിര്‍മാണ ശാലയുടെ ലൈസന്‍സ് ഉടമ ഇലവത്തിങ്കല്‍ ജോസി, വാസുദേവപിള്ള, രാധാകൃഷ്ണന്‍, അനില്‍, ബീഹാര്‍ സ്വദേശി ബബ്ലു എന്നിവരാണ് മരിച്ചത്. അപകടമുണ്ടായ സമയത്ത് നിര്‍മാണശാലയില്‍ 12 ഓളം ജീവനക്കാരുണ്ടായിരുന്നു. ചെമ്പന്‍ ദേവസ്യ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഷെഡ്ഡിനാണ് തീപിടിച്ചത്.

ശക്തമായ പൊട്ടിത്തെറിയില്‍ സമീപത്തെ മൂന്നു വീടുകള്‍ തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഉള്ളില്‍ കുടുങ്ങികിടക്കുന്നവരെ രക്ഷിയ്ക്കാന്‍ വേണ്ടി നാട്ടുകാരും ഫയര്‍ഫോഴ്‌സും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

കുന്നിന്‍ മുകളില്‍ ഒരു റബര്‍തോട്ടത്തിനു നടുവിലായാണ് പടക്കനിര്‍മാണ ശാല പ്രവര്‍ത്തിച്ചിരുന്നത്. ദുരന്ത സ്ഥലത്തേക്ക് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്കോ ആംബുലന്‍സിനോ എത്തിച്ചേരാന്‍ പറ്റാത്തത് രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. 

Tuesday, December 27, 2011

ഇമെയില്‍ തട്ടിപ്പ്, മലയാളിയുടെ പണം പോയി

ദമാം: ഇമെയില്‍ ഹാക്ക് ചെയ്ത് മലയാളിയുടെ 10000 റിയാല്‍ തട്ടിയെടുത്തതായി പരാതി. തൃശൂര്‍ സ്വദേശി അബ്ദുല്‍റഷീദ് ചൈനയിലെ ഒരു കമ്പനിക്ക് രണ്ടു ലക്ഷത്തോളം റിയാലിന്റെ സാധനങ്ങള്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു.

റഷീദിന്റെ ഇമെയില്‍ ഹാക്ക് ചെയ്ത വിരുതന്‍ ഓര്‍ഡര്‍ സംബന്ധമായ കൃത്യമായ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തതിനുശേഷം ചൈനീസ് കമ്പനിയില്‍ നിന്നുള്ള മെയില്‍ എന്ന വ്യാജേന തട്ടിപ്പ് നടത്തുകയായിരുന്നു.

ടാക്‌സ് സംബന്ധമായ ചില കാരണങ്ങളാല്‍ കമ്പനിയുടെ എക്കൗണ്ട് നമ്പര്‍ മാറിയിട്ടുണ്ടെന്നും അഡ്വാന്‍സ് തുക പുതിയ എക്കൗണ്ടിലേക്കാണ് പാസ് ചെയ്യേണ്ടതെന്നും മെയിലിലുണ്ടായിരുന്നു.

ഓര്‍ഡറുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങളെല്ലാം ഉള്ളതിനാല്‍ റഷീദിന് ഇമെയിലിന്റെ കാര്യത്തില്‍ സംശയം തോന്നിയതുമില്ല. എന്നാല്‍ പുതിയ എക്കൗണ്ട് ശരിയാണോ എന്നത് 10000 റിയാല്‍ മാത്രം അടച്ച് ഉറപ്പാക്കാമെന്ന തോന്നല്‍ റഷീദിന് അനുഗ്രഹമായി.

പണം കിട്ടിയെന്ന് സന്ദേശം ലഭിച്ചതോടൊപ്പം തന്നെ ബാക്കി തുക കൂടി നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ വീണ്ടും എക്കൗണ്ട് മാറ്റിയെന്നും ഇനിയുള്ള പണം പുതിയ എക്കൗണ്ടിലാണ് നിക്ഷേപിക്കേണ്ടതെന്നും മെയില്‍ വന്നപ്പോള്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.

കൂറ്റനാട്ട് നൂറോളം കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍

കൂറ്റനാട്: കൊച്ചി-കൂറ്റനാട്-മംഗലാപുരം-ബംഗളൂരു പ്രകൃതി വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കലുമായി ബന്ധപ്പെട്ട് കൂറ്റനാട് മേഖലയില്‍ നൂറോളം കുടുംബങ്ങള്‍ കുടിയിറക്കു ഭീഷണിയില്‍. കേന്ദ്ര പെട്രാളിയം പ്രകൃതിവാതക മന്ത്രാലയത്തിന്‍െറ അധീനതയിലുള്ള ഗെയില്‍ എന്ന സ്ഥാപനമാണ് 735 കിലോമീറ്ററില്‍ 753 കോടി രൂപ മുതല്‍ മുടക്കുള്ള പദ്ധതി യാഥാര്‍ഥ്യമാക്കുക.


തൃശൂര്‍ മലപ്പുറം പാലക്കാട് ജില്ലയില്‍ ജനവാസമേഖലയിലൂടെ പൈപ്പ് ലൈന്‍ കടന്ന്പോകുന്നത് ആയിരക്കണക്കിന് ആളുകള്‍ക്ക് കിടപ്പാടം നഷ്ടപ്പെടാന്‍ കാരണമാകുമെന്നാണ് പറയപ്പെടുന്നത്. പ്രാരംഭ നടപടിയായി പദ്ധതിക്കായി സര്‍വേ ചെയ്ത സ്ഥലങ്ങളില്‍ താമസിക്കുന്ന തൃശൂര്‍ ജില്ലയിലുള്ളവര്‍ക്ക്  ഭൂമി കണ്ടുകെട്ടുന്നതിന് നോട്ടീസ് നല്‍കിയിരുന്നു.ജില്ലാ അതിര്‍ത്തിപ്രദേശമായ ചാലിശ്ശേരി പെരുമണ്ണൂരില്‍ പുതിയേടത്ത് കാവിന്‍െറ കിഴക്ക്വശത്തുകൂടി കടന്നുപോയി ചൗച്ചേരി -പുലിക്കുളം-കുത്ത്പറമ്പ് വഴി മുലയംപറമ്പക്ഷേത്രത്തിന്‍െറ പിറക് വശത്തുകൂടിയാണ് പൈപ്പ്ലൈന്‍ സ്ഥാപിക്കുക. തൃത്താലയിലും  പട്ടാമ്പിയിലും ജനവാസമേഖലകളിലൂടെയാണ് പൈപ്പ് കടന്നുപോകുന്നത്.

2003 ലെ എക്സ്പ്രസ് ഹൈവേക്കായി സര്‍വേനടത്തിയ സ്ഥലത്താണ് പുതിയ നടപടികള്‍ സ്വീകരിച്ചത്. എട്ടുവര്‍ഷം മുമ്പ് വിജനമായി കിടന്നിരുന്ന സ്ഥലങ്ങള്‍ ജനവാസമേഖലയായി മാറിയിരിക്കുകയാണ്. ഇതിന് പരിസരത്തെ ആളുകള്‍ക്കാണ് നോട്ടിസ് ലഭിച്ചിത്. ഒക്ടോബര്‍ 17ന് ആണ് ആദ്യ നോട്ടീസ് ലഭിച്ചത്. പിന്നീട് നൂറോളം വീട്ടുകാര്‍ക്ക് 1992 ലെ പെട്രാളിയം ധാതുപൈപ്പ് ലൈന്‍(ഭൂമി ഏറ്റെടുക്കല്‍) നിയമപ്രകാരമുള്ള ഒബ്ജക്ഷന്‍ നോട്ടീസുകള്‍ ലഭിച്ചു. ആക്ഷേപങ്ങള്‍ 28 ദിവസങ്ങള്‍ക്കുള്ളില്‍ അറിയിക്കാനാണ് ഉത്തരവ്. ഈ നിയമത്തിലെ മൂന്നാം വകുപ്പുപ്രകാരം പൈപ്പലൈന്‍ സ്ഥാപിക്കാനോ മറ്റ്ആവശ്യങ്ങള്‍ക്കായൊ മാറ്റിവെക്കപ്പെട്ട ഭൂമി സ്വകാര്യവ്യക്തുടെ അധീനതയിലുള്ളതാണെങ്കിലും സര്‍ക്കാറിനോ സര്‍ക്കാര്‍ എജന്‍സിക്കോ ആയിരിക്കും ഉടമസ്ഥാവകാശം.ഏറ്റെടുക്കുന്ന ഭൂമിയില്‍ കിണര്‍, ടാങ്ക്, ജലാശയങ്ങള്‍, ഡാം എന്നിവ നിര്‍മിക്കുകയോ  മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങളൊ പാടില്ല.


നോട്ടീസ് ലഭിച്ചവര്‍ പരിഭ്രാന്തിയിലാണ്. ചാലിശ്ശേരി പെരുമണ്ണൂര്‍ ചൗച്ചേരി ഗ്രാമത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് നേട്ടീസ് ലഭിച്ചത്. ഇതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് അറിയിപ്പ് ലഭിച്ചിട്ടില്ളെന്ന് ചാലിശ്ശേരി പഞ്ചായത്ത്പ്രസിഡന്‍റ് സാവിത്രി പറഞ്ഞു. ഇത്തരം പദ്ധതികള്‍ വരുമ്പോള്‍ ഗ്രാമസഭകള്‍ വഴിയോ മറ്റോ നാട്ടുകാരുമായി ചര്‍ച്ചചെയ്യണമന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Saturday, December 24, 2011

കാത്തിരുന്ന വികസനം കണ്മുന്നിലേക്ക്....

തൃത്താല മണ്ഡലത്തിലെ റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക്.




ഇരുപതു   കോടി രൂപയുടെ വികസന പദ്ധതികള്‍ ഈ വര്ഷം തന്നെ!

  • കൂറ്റനാട് പടിഞ്ഞാരങ്ങാടി നീലിയാട്‌ റോഡിനു 8 .5  കോടി
  • കൂറ്റനാട് ജങ്ങ്ഷന്‍ നവീകരണത്തിന് 1 .5  കോടി
  • തൃത്താല പടിഞ്ഞാരങ്ങാടി റോഡിനു 4 .25 കോടി
  • ചാലിശ്ശേരി പട്ടാമ്പി റോഡിനു 5 .2  കോടി
  • ഗ്രാമീണ റോഡുകള്‍ക്ക് 25 ലക്ഷം
  • എം. എല്‍. എ. ഫണ്ടില്‍ നിന്നും 40 ലക്ഷം (റോഡുകള്‍ക്ക്)
  • വെള്ളിയങ്കല്ല് ടൂറിസം പദ്ധതിക്ക് 45 ലക്ഷം
  • കുടിവെള്ള പദ്ധതിക്ക് 40 ലക്ഷം
കേരളത്തെ അതിവേഗം ബഹുദൂരം മുന്നോട്ടു നയിക്കുന്ന യു. ഡി. എഫ്.  സര്കരിനും എം. എല്‍. എ.  V.T. BALRAM നും അഭിവാദ്യങ്ങള്‍.

Friday, December 23, 2011

പട്ടാമ്പി ബൈപ്പാസ്‌റോഡ് പ്രവൃത്തി ഉദ്ഘാടനം ഇന്ന്

മാതൃഭൂമി പട്ടാമ്പി: പട്ടാമ്പിക്കാര്‍ ഏറെ കാത്തിരുന്ന ബൈപ്പാസ്‌റോഡിന്റെ നിര്‍മാണപ്രവൃത്തികള്‍ ശനിയാഴ്ച ആരംഭിക്കും. ബൈപ്പാസ്‌റോഡിനായി 2007 മുതല്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും ബി.ആര്‍.ജി.എഫ്. ഫണ്ടുപയോഗിച്ചുള്ള നിര്‍മാണത്തിന് സാങ്കേതികാനുമതി ഇപ്പോഴാണ് ലഭിച്ചത്. നിലവില്‍ഒരുകോടി നാല്‌ലക്ഷം രൂപ ഇതിനായി പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ ബി.ആര്‍.ജി.എഫ്. ഫണ്ടില്‍നിന്ന് അനുവദിച്ചിട്ടുള്ളത്. മേലേപട്ടാമ്പി പെരിന്തല്‍മണ്ണ റോഡില്‍ നിന്നാരംഭിച്ച് പെരുമുടിയൂരുമായി ബന്ധിപ്പിക്കുന്ന 2 കിലോമീറ്റര്‍ ദൂരമുള്ളതാണ് ബൈപ്പാസ് റോഡ്. 
 


തടസ്സമില്ലാതെ പണിതുടര്‍ന്ന് ഒരുവര്‍ഷത്തിനുള്ളില്‍ ബൈപ്പാസ്‌നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പട്ടാമ്പി ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. വിനയകുമാര്‍ പറഞ്ഞു.നിര്‍മാണപ്രവൃത്തി ഉദ്ഘാടനം പട്ടാമ്പി മാര്‍ക്കറ്റ്‌റോഡ് പരിസരത്ത് ശനിയാഴ്ച 11ന് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. വസന്ത നിര്‍വഹിക്കും.

മേലെഴിയത്ത് വെടിമരുന്നുശാലയില്‍ വന്‍ ദുരന്തം ഒഴിവായി

ആനക്കര: മേലെഴിയത്ത് വെടിമരുന്നുശാലയില്‍ വന്‍ ദുരന്തം ഒഴിവായത് അത്ഭുതകരമെന്ന് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം. വെടിമരുന്ന് ആളിക്കത്തി തൊട്ടടുത്ത തെങ്ങുകള്‍ കരിഞ്ഞു. കവുങ്ങുകള്‍ പൊട്ടിവീണു.

തെങ്ങുകള്‍ പോലും കടപുഴകി. എന്നിട്ടും തൊട്ടടുത്ത വീടുകളിലേക്ക് തീപടരാതെ നോക്കാന്‍ ഫയര്‍ഫോഴ്‌സിന് കഴിഞ്ഞു. ചെറിയ ഓലപ്പടക്കങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നതും അപകടമൊഴിവാകാന്‍ കാരണമായി.

എസ്.ഐ. മനോഹരന്‍, സി.ഐ. സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം അന്വേഷണംതുടങ്ങി. എക്‌സ്‌പ്ലോസീവ് വിദഗ്ധരും സ്ഥലത്തെത്തി.

Thursday, December 22, 2011

നാലുശതമാനം മുസ്ലീം ക്വാട്ട ജനുവരി ഒന്നുമുതല്‍

ദില്ലി: പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണത്തിനുള്ളില്‍ മുസ്ലീങ്ങള്‍ക്കായി നാലു ശതമാനം പ്രത്യേക ക്വാട്ട ജനുവരി ഒന്നു മുതല്‍  നിലവില്‍ വരാന്‍ സാധ്യത. പുതുവര്‍ഷം മുതല്‍ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിലും പുതിയ സംവരണരീതി നടപ്പാക്കണമെന്ന ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.


ഉത്തരപ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയനീക്കമായതുകൊണ്ടു തന്നെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് ഇക്കാര്യം നടപ്പിലാക്കാനുള്ള തിരക്കിലാണ് യുപിഎ സര്‍ക്കാര്‍. യുപിയടക്കം നാലു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സമയവിവര പട്ടിക വരുന്ന അഞ്ചു ദിവസത്തിനുള്ളില്‍ ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിക്കും.

ക്വാട്ട നടപ്പാക്കാനായാല്‍ മുസ്ലീം വോട്ടിനുവേണ്ടിയുള്ള പോരാട്ടത്തില്‍ സമാജ്‌വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ് പാര്‍ട്ടിക്കും മുകളില്‍ കോണ്‍ഗ്രസിന് ഒരു മേല്‍ക്കൈ കിട്ടുമെന്നുറപ്പാണ്. എന്നാല്‍ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ അടിസ്ഥാനമാക്കിയാണ് പ്രത്യേകസംവരണം കൊണ്ടുവരുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്.

Wednesday, December 21, 2011

വെള്ളിയാങ്കല്ല് ടൂറിസം പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

തൃത്താല:  വെള്ളിയാങ്കല്ല് ടൂറിസം  പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.  ജില്ലാ ടൂറിസം വകുപ്പിന്‍റെ കീഴില്‍ അമ്പതു ലക്ഷത്തോളം രൂപ ചെലവില്‍ പരുതൂര്‍ ഭാഗത്ത് ജലസേജന വകുപ്പിന്‍റെ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്.  വിനോദ സഞ്ചാരികള്‍ക്കായി കോഫീ ഷോപ്പിന്റെയും ടോയലറ്റിന്റെയും നിര്‍മാണമാണ് കഴിഞ്ഞ  ദിവസം തുടങ്ങിയത്.  പ്രവേശന കവാടതിന്റെയും സുരക്ഷ മതിലിന്റെയും നിര്‍മാണം ഇന്ന് ആരംഭിക്കും. 




പൂന്തോട്ടം, വെയിലും മഴയുമെല്‍ക്കാതെ ഇരിക്കാനുള്ള റയില്‍ ഷല്‍ടറുകളുടെ നിര്‍മാണം, തുറസ്സായ സ്ഥലങ്ങളില്‍ കോണ്ക്രീറ്റ് ഇരിപ്പിടങ്ങള്‍, ടൈല്‍സ് പതിച്ച നടപ്പാത, ലാന്‍ഡ്‌ സ്കേപ്, ഗാര്‍ഡന്‍ ഭംഗി പകരാന്‍ വൈദ്യുദി വിളക്കുകള്‍, ഐതിഹ്യ പ്രസിദ്ധമായ സ്നാന ഘട്ടതോട് ചേര്‍ന്ന് ഭാരതപ്പുഴയിലെക്കിറങ്ങാന്‍ മനോഹരമായ പടവുകള്‍, പവലിയന്‍ എന്നിവയാണ് ആദ്യ ഘടത്തില്‍ നടപ്പാക്കുന്നത്.  സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ സിഡ്കോയുടെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 





മൂന്നു മാസത്തിനുള്ളില്‍ വെള്ളിയാങ്കല്ല് ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുമെന്ന് അതികൃതര്‍ പറഞ്ഞു.


Tuesday, December 20, 2011

അമ്രതാനന്ദയുടെ ഗുണ്ടായിസ്സം


ഈ റിപ്പോര്‍ട്ട്‌ "തോക്ക് സ്വാമി" അതായത് ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ ബ്ലോഗില്‍ നിന്നും കടമെടുത്തത്.


മിണ്ടരുത് പ്രസവിക്കാത്ത അമ്മ കോപിക്കും.



അമൃതാനന്ദ ഇപ്പോള്‍ ഗുണ്ടയിസ്സം വെളിച്ചത്തും തുടങ്ങിയോ ?
 
ആത്മീയതയുടെയും ജീവകാരുണ്യത്തിന്റെയും പേരില്‍ ജനത്തെ വഞ്ചിക്കുന്ന നടപടി അമൃതാനന്ദ എന്ന് നിറുത്തും ?


ജീവകാരുണ്യത്തിന്റെ മറയില്‍ കൊയ്യ്ത് കൂട്ടുന്ന ധനവും ശക്തിയും അമൃതാനന്ദക്ക് രക്ഷയാകുമോ ?


അമ്രതാനന്ദയുടെ പ്രവര്‍ത്തിയുടെ പുസ്തകം തുറന്നു വായിച്ചാല്‍ ഒരുപാടു കണ്ണുനീരിന്റെ വരികളും അറപ്പുള്ള കാഴ്ചകളും കാണാം എന്നാല്‍ മാധ്യമങ്ങള്‍ അത് ശ്രദ്ധിക്കില്ല, കാരണം മാധ്യമം എന്ന വാക്യം തന്നെ ഇപ്പോള്‍ അമ്രതാനന്ദയല്ലേ ?

അക്ഷരങ്ങള്‍ സരസ്വതിയാണ് അതിനാല്‍ അമൃതാനന്ദയെ കുറിച്ച് പറഞ്ഞു അക്ഷരങ്ങളെ അശുദ്ധിയാക്കാണോ ?

ലോകത്ത് എന്നും ജനത്തെ അടിമയാക്കാന്‍ കഴിയുന്ന രണ്ടു വസ്തുക്കളാണ് ഭക്തിയും ലഹരിയും, ഇവ രണ്ടും സ്വാധീനിക്കുന്നത് നമ്മുടെ മനസ്സിനെയാണ്‌. വളരെ നല്ല ബുദ്ധിശാലികളായ ചില മാര്‍ക്കറ്റിംഗ് തന്ത്രം അറിയുന്നവരാണ് അമൃതാ ഗ്രൂപ്പിന്റെ വിജയം.

കള്ളപ്പണം സൂക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ജീവകാരുണ്യ ട്രസ്റ്റിന്റെ മറയിലാണ് അതുകൊണ്ട് തന്നെ മിക്ക രാഷ്ട്രീയക്കാരും ബിസിനസ്‌ക്കാരും ഇത്തരക്കാരുടെ സഹായം തേടും. അത് എന്തോ ആയിക്കോട്ടെ അതിലൊന്നും നമ്മള്‍ ഇടപെടുന്നില്ല പണം ഏതു വഴിയിലോ വന്നോട്ടെ എന്നാല്‍ ആ പണം കൊണ്ട് നിരാലംബര്‍ക്ക് നിഷ്കാമ സേവനം നല്‍കണം അല്ലാതെ ആത്മീയതയുടെ പേരില്‍ വിലസിക്കൊണ്ട് സേവനം ചെയ്യാനെന്ന പേരില്‍ പണം പിരിച്ചു ജനത്തെ ദ്രോഹിക്കുന്നത് നല്ലതല്ല...അല്ല...പറഞ്ഞതില്‍ തെറ്റുണ്ടോ ?

മിസ്സ്‌ ഡോ അമ്രതാനന്ദയോട് ചിലത് ചോദിച്ചോട്ടെ ?

അമൃതാനന്ദ നിങ്ങള്‍ തന്നെ സ്വയം ചോദിക്കു നിങ്ങള്‍ ചെയ്യുന്നത് സല്‍പ്രവര്‍ത്തിയാണോന്ന് ?

മാഡം ഒരു വല്യ പണക്കാരിയും നല്ല കച്ചവടക്കാരിയുമാണ്‌ പക്ഷെ ദേവിയല്ല, കാരണം ദേവിയാകാന്‍ നിങ്ങളില്‍ ദൈവികത ഉണ്ടാവണം നിങ്ങളില്‍ അത് ഉണ്ടോ ?

മിസ്സ്‌ നിങ്ങള്‍ അമ്മയല്ല അമ്മയാകണമെങ്കില്‍ പ്രസവവേദന അനുഭവിക്കണം അത് നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടോ ?

ഏതു ഗുരുവിനും ഒരു ഗുരു ഉണ്ടാവും, അക്ഞ്ഞതയാകുന്ന തിമിരത്തെ തുടച്ചു മാറ്റാന്‍ ഗുരു വേണം ഭഗവാന്‍ ശ്രീ കൃഷ്ണനുപോലും ഗുരു ഉണ്ടായിരുന്നു. നിങ്ങള്‍ക്ക് പേരിനെങ്കിലും ഒരു ഗുരു ഉണ്ടോ ?

കോടികള്‍ സേവനത്തിന്റെ പേരില്‍ നിങ്ങള്‍ വാങ്ങി കൂട്ടുന്നുണ്ടല്ലോ, കുറെ പാവങ്ങള്‍ തെറ്റുധരിച്ചു സേവനത്തിനായി നല്‍കുന്ന പണം കൊണ്ട് ചാരിറ്റി ഡ്രാമ കാണിക്കാന്‍ ആര്‍ക്കും സാധിക്കും സംഭാവന കിട്ടിയ പണത്തിന്റെ ഭൂരിഭാഗവും സ്വന്തം കീശയിലല്ലേ ?

കാരുണ്യ പ്രവര്‍ത്തനത്തിനായി നിങ്ങള്‍ ചിലവാക്കിയത് നമ്മയുള്ളവരുടെ പണമാണ്, അതിന്റെ മഹത്വം അവര്‍ക്കുള്ളതാണ്‌ എന്നാല്‍ സ്വന്തമായി അധ്വാനിച്ച നൂറു രൂപയില്‍ നിന്നും പത്തു രൂപയെങ്കിലും നിങ്ങള്‍ ജീവിതത്തില്‍ ഇതുവരെ സേവനത്തിനായി ചിലവക്കിയിട്ടുണ്ടോ ?

പാവങ്ങളായ രോഗികളോടുപോലും കണ്ണില്‍ ചോരയില്ലാതെ നിങ്ങള്‍ പണം വാങ്ങി കൂട്ടുന്നുണ്ടല്ലോ ?

ഒരുപാടു ആളുകളെ വഞ്ചിച്ചു നിങ്ങള്‍ ഫ്ലാറ്റ് കെട്ടി കൊടുത്തില്ലേ, ആ ഫ്ലാറ്റില്‍ നിന്നും ഉടമസ്ഥര്‍ അവരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കും മറ്റും പുറത്തു പോകുമ്പോഴും നിങ്ങള്‍ ആ ചാവി തന്നെ വാങ്ങി വെച്ച് മഠത്തില്‍ അഥിതിയായി വരുന്നവര്‍ക്ക് ഉടമസ്ഥര്‍ അറിയാതെ ആയിരങ്ങള്‍ വാങ്ങി അതെ ഫ്ലാറ്റ് തന്നെ വാടകയ്ക്ക് നല്‍കാറില്ലേ?

അല്ലാതെ തന്നെ എത്ര എത്ര വന്‍കിട ഇടപാടുകള്‍ നിങ്ങള്‍ നടത്തുന്നു. കോടികള്‍ അല്ലെ വിദ്യാഭ്യാസത്തിന്റെ മറയില്‍ നിങ്ങള്‍ വാരി കൂട്ടുന്നത്‌. പിന്നെ എന്തുകൊണ്ട് നിങ്ങള്‍ക്ക് വേണ്ടി രാപകല്‍ ഇല്ലാതെ അധ്വാനിച്ച ആ പാവം കുട്ടികളെ കരുണയുടെ കണിപോലുമില്ലാതെ കശാപ്പുക്കാര്‍ കാട്ടുന്നതുപോലെ തല്ലി ചതപ്പിച്ചത് ?

ഒരു കുഞ്ഞിനു ജന്മം നല്‍കിയ അമ്മക്കെ ആ കുട്ടികളുടെ വേദന മനസ്സിലാകു. നിങ്ങള്‍ക്ക് എങ്ങനെ അറിയാന്‍ സാധിക്കും കാരണം നിങ്ങള്‍ അമ്മയായി വേഷം കെട്ടല്ലെ നടത്തുന്നത് ?

അമേരിക്കക്ക് ഒരു വലിയ തെറ്റു പറ്റി, മാഡത്തിന് കൊടുക്കെണ്ടിയിരുന്നത് ഡോക്ട്രെറ്റല്ല മറിച്ച് ഓസ്കാര്‍ അവാര്‍ഡായിരുന്നു കാരണം മാഡത്തിനെ പോലൊരു ഭൂലോക അഭിനയത്രി വേറെ എങ്ങും ഉണ്ടാകില്ല ശരിയല്ലേ ?


ഞാനോന്നും ഇവിടെ പറയുന്നില്ല കാരണം മാഡത്തിന്റെ അന്ധരായ വിശ്വാസികള്‍ക്ക് "അമ്മ" വേണം നിങ്ങളെ പോലൊരു അഴുക്ക് ചാല് ഉണ്ടെങ്കിലെ കുറെ മാലിന്യം ഒഴുകി പോകുകയുള്ളൂ ശരിയല്ലേ ?


ഒന്നുമറിയാത്തവര്‍ക്ക് അറിയാന്‍ ചിലത് പറയാം. ചില ഗ്രഹങ്ങളുടെ മാറ്റത്താല്‍ ചിലരില്‍ ചില ഊര്‍ജ ശക്തികള്‍ ഉണ്ടാകും ഇത്തരക്കാര്‍ അനുഗ്രഹിച്ചു പ്രശ്നം പറയും. പണ്ട് കാലങ്ങളില്‍ സുധാമണി പ്രശ്നങ്ങള്‍ പറയുമായിരുന്നു എന്നാല്‍ സ്വര്‍ത്ഥയും അത്യാഗ്രഹവും വളരുമ്പോള്‍ അത്തരം ശക്തികള്‍ പൂര്‍ണ്ണമായും ഇല്ലാതെയാകും ചെയ്യും, മാത്രവുമല്ല തപസ്സും സാധനയും നശിച്ചാല്‍ ഇത്തരം ശക്തികളെ പിടിച്ചു നിറുത്താനും സാധിക്കില്ല.


അമ്രതാനന്ദയുടെ ഭക്തര്‍ വിഷമിക്കണ്ട, ഓരോ ആളുകള്‍ക്കും അവരുടെ കര്‍മ്മഭലത്തിന് യോഗ്യമായ ഗുരുവിനെ മാത്രമേ കിട്ടുക്കയുള്ളൂ ഇക്കാര്യം സാക്ഷാല്‍ ശ്രീ പരമശിവന്‍ പാര്‍വതി ദേവിക്ക് ഗുരു ഗീതയിലുടെ നല്‍കിയ മഹാ ഉപദേശങ്ങളില്‍ ഒന്നാണ്.


ഒരിക്കലും ഒരു തിരിച്ചറിവുള്ള വെക്തിയോ സനാധന ധര്‍മ്മം ഉള്‍ക്കൊള്ളുന്നവരോ അമ്രതാനന്ദയെ അംഗീക്കരിക്കില്ല, അതിന് ഒരു പാട് കാരണങ്ങള്‍ ഉണ്ട് പിന്നെ പല നേതാക്കളും ഇവരെ താങ്ങി നില്‍ക്കുന്നതിന്റെ കാരണം മുറ്റു ചിലതാണ് അതെല്ലാം ഇവിടെ പറയുന്നില്ല. അമ്രതാനന്ദയെ അടുത്തറിയുന്നവരോട് ചോദിച്ചാല്‍ വള്ളി പുള്ളി തെറ്റാതെ അവര്‍ പറഞ്ഞു തരും.


ഭാരതത്തിലെ സത്യമായ സന്യാസ്സികള്‍ കാത്തിരുന്ന ആ ദിവസം അടുത്തു ശിവ നാമത്തില്‍ അമ്രതാനന്ദ ചെയ്തു കൂട്ടിയതും കൂട്ടുന്നതുമായ കര്‍മ്മങ്ങളുടെ കണക്ക് ചോദിയ്ക്കാന്‍ കാലന്റെ കാലനും ആഘോരിയും ഭൂലോക രക്ഷകനുമായ സാക്ഷാല്‍ ശ്രീ നീലകണ്ഠന്‍ വരും വന്നിരിക്കും.
പലരും പലതവണ പറയാന്‍ ആഗ്രഹിച്ച കാര്യങ്ങളാണ്‌ ഇവിടെ ഞാന്‍ എഴുതിയത്. നമ്മുടെ ആളുകള്‍ക്ക് ഒന്നും പറയാന്‍ സാധിക്കില്ല കാരണം മിക്ക മലയാളികള്‍ക്കും ഭയമാണ്, മാത്രവുമല്ല നിങ്ങളെ പോലൊരു ഇന്റെര്‍ നാഷണല്‍ ഡോണുമായി ചൊറിയാന്‍ ഒരുത്തരും വരിലെന്ന ധാരണയാണ് നിങ്ങളുടെ വിജയം. ഇത് ഭദ്രാനന്ദയാണ്, ഓം നമ : ശിവായ എന്ന് നിങ്ങള്‍ സധാ ജപികുന്നത് എന്റെ ഉള്ളിലെ വിശ്വരൂപത്തെയാണ് അത് മറക്കണ്ട.

മോക്ഷം എന്ന വാക്കിന്റെ അര്‍ഥം നിങ്ങള്‍ക്ക് അറിയുമെങ്കില്‍ ഓര്‍ത്തോ നിങ്ങളുടെ ശരിരം വെടിഞ്ഞാലും വിടില്ല ഞാന്‍, ഗതി കിട്ടാതെ അലഞ്ഞു നടക്കും ! നടത്തിക്കും ! അതിന് എനിക്ക് സാധിക്കും !

സംശയമുണ്ടെങ്കില്‍ ത്രികാല ഞാനികളോട് പോയി ആഘോരിയായ എന്നെ കുറിച്ച് തിരക്കു. ഏതെങ്കിലും ശ്മശാനത്തില്‍ ഞാന്‍ ഒറ്റയ്ക്ക് ഉണ്ടാകും ! നിങ്ങളുടെ ഗുണ്ടകളെ അങ്ങോട്ട്‌ വിടൂ നിങ്ങളുടെ എച്ചില്‍ തിന്നുന്ന ജീവികള്‍ നിങ്ങള്‍ക്ക് എതിരായ ഒരു കാര്യങ്ങളും ലോകത്തെ അറിയിക്കില്ല അതിനാലാണ് ഈ ബ്ലോഗ്‌ തന്നെ ഞാന്‍ മാധ്യമമാക്കിയത്. പാവം നേഴ്സ്സുമാരായ പിള്ളേരെ ഞാന്‍ ഇന്നലെ കാണാന്‍ പോയി അവര്‍ക്ക് എന്നാലാവുന്ന സഹായവും ഞാന്‍ നല്‍കും.

പിന്നെ ഒരു കാര്യം കൂടി പറയാന്‍ വിട്ടുപോയി ഇത് എത്രയും എഴുതിയത് ഞാനാണ്‌ ഞാന്‍ എന്ന് വെച്ചാല്‍ സാക്ഷാല്‍ "തോക്ക് സ്വാമി" അതായത് ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ. നിങ്ങള്‍ കരുതുന്ന പോലെ ഞാന്‍ അത്ര നല്ലവനോന്നുമല്ല കേട്ടോ. വെറുതെ ഞാന്‍ നല്ലവനെന്ന് കരുതി എന്നെ തെറ്റുധരിക്കരുത്, കാണാന്‍ കൂതറയാണെങ്കിലും ഞാന്‍ ആരെയും ചതിച്ചിട്ടും വഞ്ചിച്ചിട്ടുമില്ല.



Monday, December 19, 2011

ഇന്ത്യക്കാരിയെ കൊന്ന് പണവും ആഭരണങ്ങളും കവര്‍ന്ന പ്രതികള്‍ 24 മണിക്കൂറിനുള്ളില്‍ പിടിയില്‍


മാധ്യമം ദുബൈ:  ഇന്ത്യക്കാരിയായ യുവതിയെ ദാരുണമായി കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങളും ലാപ് ടോപ് കമ്പ്യൂട്ടറും കവര്‍ന്ന പ്രതികളെ പൊലീസ് 24 മണിക്കൂറിനുള്ളില്‍ അറസ്റ്റുചെയ്തു. ഷാര്‍ജ പൊലിസ് കുറ്റാന്വേഷണ വിഭാഗമാണ് ഇന്ത്യക്കാരായ രണ്ട് പ്രതികളെയും കവര്‍ച്ചാ മുതലുകളും ഉടന്‍ കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ.


ഇന്ത്യക്കാരിയെ കൊന്ന് പണവും ആഭരണങ്ങളും കവര്‍ന്ന പ്രതികള്‍ 24 മണിക്കൂറിനുള്ളില്‍ പിടിയില്‍

കഴിഞ്ഞ ദിവസം ഷാര്‍ജയിലെ ബൂദാനിഖ് അപ്പാര്‍ട്ട്മെന്‍റിലാണ് നാടിനെ നടുക്കിയ സംഭവം. ഉത്തരേന്ത്യക്കാരിയായ യുവതി ഫ്ളാറ്റിലെ മുറിയില്‍ ചോരയില്‍ കുളിച്ച് മരിച്ചുകിടക്കുന്നതായി മാതാവാണ് പൊലീസില്‍ അറിയിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ  ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടതായും കണ്ടെത്തി. ഭര്‍ത്താവും മാതാവും പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. സാഹചര്യ തെളിവുകള്‍ വെച്ച് പൊലീസ് നടത്തിയ വിശദമായ അന്വേഷണമാണ് പ്രതികളെ പെട്ടെന്ന് വലയിലാക്കാന്‍ സഹായിച്ചത്.


പ്രതികളിലൊരാള്‍ക്ക് യുവതിയെ നേരത്തെ പരിചയമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഈ പരിചയം മുതലെടുത്ത് മൊബൈലില്‍ വിളിച്ച് താന്‍ കാണാന്‍ വരുന്നുണ്ടെന്ന് അറിയിക്കുകയായിരുന്നു. നേരത്തെ ഈ ഫ്ളാറ്റില്‍ ചില്ലറ വില്‍പനക്കായി എത്തിയിരുന്ന യുവാവിനൊപ്പമാണ് പ്രതി എത്തിയത്. ഫ്ളാറ്റിലെത്തി അവിടെ മറ്റാരുമില്ളെന്ന് ഉറപ്പുവരുത്തിയ ശേഷം മാരകായുധങ്ങളുപയോഗിച്ച് യുവതിയുടെ കഴുത്തിലും പുറത്തും ശരീരത്തിന്‍െറ പല ഭാഗങ്ങളിലുമായി മാരകമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ വസ്തുവകകള്‍ സൂക്ഷിച്ച സ്ഥലം നേരത്തെ അറിയാമായിരുന്ന പ്രതികള്‍ ആഭരണങ്ങളും ലാപ്ടോപുമായി സ്ഥലംവിട്ടു.


ഫ്ളാറ്റില്‍ തിരിച്ചെത്തിയ മാതാവാണ് ദാരുണമായി കൊലചെയ്യപ്പെട്ട നിലയില്‍ യുവതിയെ ആദ്യം കണ്ടെത്തിയത്. ഇവര്‍ താമസിച്ച അപ്പാര്‍ട്ട്മെന്‍റിന് സമീപത്ത് തന്നെയാണ് മുഖ്യ പ്രതിയും താമസിച്ചിരുന്നത്. ഇവിടെയെത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ദുബൈയിലേക്ക് കടന്ന സഹായിയെ ദുബൈ പൊലീസിന്‍െറ സഹായത്തോടെയും പിടികൂടി.


കവര്‍ച്ചക്കു വേണ്ടിയാണ് കൊല നടത്തിയതെന്ന് സമ്മതിച്ച പ്രതികള്‍ തൊണ്ടിസാധനങ്ങള്‍ സൂക്ഷിച്ച സ്ഥലവും പൊലീസിന് കാണിച്ചുകൊടുത്തു. യുവതിയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇവര്‍ കൊലപാതകവും കവര്‍ച്ചയും നടത്തിയത്. പ്രതികള്‍ രണ്ടു പേരും അനധികൃതമായാണ് രാജ്യത്ത് കഴിഞ്ഞിരുന്നതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മനസ്സിലായി. ഇവരെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി.


അനധികൃത താമസക്കാര്‍ക്ക് ഒരു നിലക്കും അഭയം നല്‍കരുതെന്നും ഇത്തരം നിയമ ലംഘനങ്ങള്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും അപകടം വിളിച്ചുവരുത്തുമെന്നും ഷാര്‍ജ പൊലീസ് മുന്നറിയിപ്പ് നല്‍കി. താമസ കേന്ദ്രങ്ങളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കാമറ ഉള്‍പ്പെടെ സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്നും ഇക്കാര്യത്തില്‍ കര്‍ശന നിയമം ആവശ്യമാണെന്നും കുറ്റാന്വേഷണ വിഭാഗം മേധാവി കേണല്‍ മുഹമ്മദ് റാശിദ് ബയാത് അഭിപ്രായപ്പെട്ടു.

ലാവലിന്‍ കേസ്: പിണറായി ഹാജരാകണം

Lavalin
തിരുവനന്തപുരം: എസ്എന്‍സി ലാവലിന്‍ അഴിമതിക്കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ ഏഴാം പ്രതിയായ പിണറായി വിജയന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി മന്ത്രിയായിരുന്ന ജി.കാര്‍ത്തികേയനു കേസില്‍ പങ്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള 7 പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് റിപ്പോര്‍ട്ട് പരിശോധിച്ചശേഷം കോടതി നിര്‍ദേശിച്ചു. ഇവര്‍ 2012 ഏപ്രില്‍ പത്തിന് ഹാജരാകണം.
 


ലാവ്‌ലിന്‍ കമ്പനിയുടെ മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡലിന് വാറണ്ട് അയയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്ലോസ് ട്രെന്‍ഡലാണ് ഗൂഢാലോനയുടെ മുഖ്യ സൂത്രധാരനെന്ന് ചൂണ്ടിക്കാട്ടിയ കോടതി ലാവ്‌ലിന്‍ കമ്പനിക്ക് സമന്‍സയക്കാനും നിര്‍ദ്ദേശിച്ചു.

കേസിലെ ഏഴാം പ്രതിയായ പിണറായി വിജയന്‍ കോടിക്കണക്കിന് പണം സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നായിരുന്നു ആദ്യ കുറ്റപത്രത്തിലെ ആരോപണം. ഇതിനിടെ പിണറായിക്ക് സാമ്പത്തിക ലാഭമുണ്ടായെന്ന് തിരുവനന്തപുരം സ്വദേശിയും വ്യവസായിയുമായ ദീപക് രാഹുലന്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ പിണറായി വിജയന്റെ അടക്കമുളളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചെങ്കിലും സാമ്പത്തിക ഇടപാടികള്‍ സംബന്ധിച്ച തെളിവുകള്‍ ലഭിച്ചില്ല. ഇതിന് തുടര്‍ച്ചയായി മെയ് മാസത്തിന് പിണറായി വിജയനെയും ചോദ്യം ചെയ്തിരുന്നു.

ലാവ്‌ലിന്‍ അഴിമതിയുടെ തുടക്കക്കാരന്‍ എന്നാണ് ആദ്യ കുറ്റപത്രത്തില്‍ സിബിഐ ജി. കാര്‍ത്തികേയനെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ അന്തിമപ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെ ചോദ്യം ചെയ്ത സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഇതുപ്രകാരം മെയ് 5ന് സിബിഐ കാര്‍ത്തികേയനെ ചോദ്യം ചെയ്തിരുന്നു.

Sunday, December 18, 2011

ആദിവാസികള്‍ക്കൊപ്പം സോണിയ നൃത്തം ചെയ്തു


Sonia dancing with tribal women

ദില്ലി: ആദിവാസി സ്ത്രീകള്‍ക്കൊപ്പം നൃത്തം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കാണികളെ വിസ്മയിപ്പിച്ചു. കുറച്ചുനാള്‍ മുമ്പ് നടന്ന ശസ്ത്രക്രിയയുടെ യാതൊരു അവശതകളും തന്നിലില്ലെന്ന് കാണിക്കും വിധത്തിലായിരുന്നു സോണിയയുടെ നൃത്തം.


ആദിവാസി വനിതകളുടെ ശാക്തീകരണം എന്ന വിഷയത്തില്‍ മഹിളാ കോണ്‍ഗ്രസ് ദില്ലിയില്‍സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിലാണ് സോണിയ നൃത്തം ചെയ്തത്. ആദിവാസി സ്ത്രീകള്‍ അവതരിപ്പിച്ച ഗോത്രനൃത്തം കണ്ടപ്പോള്‍ സോണിയ വേദിയില്‍നിന്നിറങ്ങി അവര്‍ക്കൊപ്പം ചേരുകയായിരുന്നു.


മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍നിന്നെത്തിയ നൃത്തസംഘത്തിനൊപ്പമാണ് സോണിയ നൃത്തം ചെയ്തത്. ആഗസ്റ്റില്‍ അമേരിക്കയില്‍ നടന്ന ശസ്ത്രക്രിയക്കുശേഷം പൂര്‍ണ വിശ്രമത്തിലായിരുന്ന സോണിയ അടുത്തിടെയാണു പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.



പാര്‍ലമെന്റ് സമ്മേളനത്തിലും പതിവായി പങ്കെടുത്തതോടെയാണ് സോണിയയുടെ ആരോഗ്യം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കു വിരാമമായത്.

മലയാളിയുടെ ഗ്രോസറി തല്ലിത്തകര്‍ത്ത് കൊള്ളയടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

Madhyamam: ഷാര്‍ജ: ഷാര്‍ജയില്‍ ജീവനക്കാരെ കെട്ടിയിട്ട് മലയാളിയുടെ ഗ്രോസറിയില്‍ നിന്ന് പണവും സാധനങ്ങളും കൊള്ളയടിച്ചു. രണ്ട് മലയാളി ജീവനക്കാരെ ആക്രമിച്ച് പരിക്കേല്‍പിച്ച സംഘം കട തല്ലിത്തകര്‍ക്കുകയും ചെയ്തു. മലപ്പുറം ചങ്ങരംകുളം സ്വദേശി ബാസിമിനും കണ്ണൂര്‍ പാനൂര്‍ സ്വദേശി രാഗേഷിനുമാണ് മര്‍ദനമേറ്റത്.



വ്യവസായ മേഖല പത്തില്‍ പ്രവര്‍ത്തിക്കുന്ന, കണ്ണൂര്‍ പാനൂര്‍ സ്വദേശി മുഹമ്മദിന്‍െറ അല്‍ മദീന ഗ്രോസറിയിലാണ് കവര്‍ച്ച നടന്നത്. 6,000 ദിര്‍ഹവും 4,000 ദിര്‍ഹത്തിന്‍െറ സാധനങ്ങളും അക്രമി സംഘം കൈക്കലാക്കി.

വെള്ളിയാഴ്ച രാത്രി പത്ത് മണിക്ക് ശേഷമായിരുന്നു സംഭവം. പാകിസ്താന്‍ സ്വദേശികളുടെ വേഷമണിഞ്ഞ സംഘം ഹിന്ദിയാണ് സംസാരിച്ചിരുന്നതെന്ന് മുഹമ്മദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മാരകായുധങ്ങളുമായി കടയില്‍ അതിക്രമിച്ച് കയറിയ സംഘം രാഗേഷിനെയും ബാസിമിനെയും കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. ശബ്ദമുണ്ടാക്കാതിരിക്കാന്‍ ഇവരുടെ വായില്‍ തുണി തിരുകിയിരുന്നു.

കൈക്കും കാലിനും പരിക്കേറ്റ ബാസിമിനെ കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികില്‍സ നല്‍കി.

വ്യവസായ മേഖല പൊലീസ് സ്റ്റേഷന് സമീപത്താണ് ഈ ഗ്രോസറി പ്രവര്‍ത്തിക്കുന്നത്. കത്തിയും വാളും ഇരുമ്പ് ദണ്ഡുകളുമായി കടയിലേക്ക് പാഞ്ഞുകയറിയ അക്രമി സംഘം ജീവനക്കാരെ ആക്രമിച്ച് കിഴടക്കിയ ശേഷം കാശ് കൗണ്ടര്‍ നിലത്തടിച്ച് പൊളിക്കുകയും അതിലുണ്ടായിരുന്ന പണം കൈകലാക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചത്ര പണം കിട്ടാതായതോടെ കണ്ണില്‍ കണ്ടതെല്ലാം വാരിവലിച്ചിട്ട സംഘം ആയുധങ്ങള്‍ ഉപയോഗിച്ച് കടയിലുള്ളതെല്ലാം തല്ലിതകര്‍ത്തു. പണമെവിടെയെന്ന് ആക്രോശിച്ചായിരുന്നു അതിക്രമമെന്ന് മുഹമ്മദ് പറഞ്ഞു. നല്ല നിലയില്‍ വ്യാപാരം നടക്കുന്ന സ്ഥാപനമാണിത്.

സാധാരണഗതിയില്‍ ഇവിടെ കൂടുതല്‍ പണം ഉണ്ടാവാറുണ്ടത്രെ.
എന്നാല്‍ എമിറേറ്റിന്‍െറ പലഭാഗങ്ങളിലും കൊള്ളയും പിടിച്ചുപറിയും വര്‍ധിച്ചതോടെയാണ് പണം സൂക്ഷിക്കുന്നത് നിര്‍ത്തിയത്. പണത്തിന് പുറമെ ടെലഫോണ്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയാണ് അപഹരിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ദുബൈ ഖിസൈസില്‍ ഇവരുടെ ബന്ധുവിന്‍െറ ഗ്രോസറിയിലും സമാന രീതിയില്‍ കൊള്ള നടന്നിരുന്നു. കടയുടമ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വിരലടയാളവും മറ്റ് തെളിവുകളും ശേഖരിച്ചു.

Saturday, December 17, 2011

അറബ് ഗെയിംസില്‍ മലയാളി താരം

അറബ് ഗെയിംസില്‍ ഇന്നലെ നടന്ന ലോങ്ങ്‌ ജമ്പ്‌ മത്സരത്തില്‍ ഖത്തര്‍നു വേണ്ടി മലയാളി താരം റീമ തോമസ്‌ .














Reema Thomas confidently seized women’s long jump silver in the opener of inaugural Asian Youth Games at Bishan .















Wednesday, December 14, 2011

മമ്മൂട്ടിക്കും, പ്രിത്വിരാജിനും ഹിമവല്‍ സ്വാമിയുടെ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്


തമിഴ്നാട് ലോറിക്ക് നേരെ ആക്രമണം: തോക്ക് സ്വാമി പിടിയില്‍.


തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ  ലോറിക്ക് നേരെ ആക്രമം നടത്തിയ ഹിമവല്‍ ഭദ്രാനന്ദയെന്ന തോക്ക്‌ സ്വാമിയെയും  കൂട്ടാളിയേയും പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. തോക്കുസ്വാമിയേയും ഇയാളുടെ ഡ്രൈവര്‍  പാങ്ങോട്‌ സ്വദേശി അരുണിനേയും എഴുകോണ്‍ സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ്  പിടികൂടിയത്‌.


കഴിഞ്ഞ ദിവസം രാത്രിയിലാണ് കുണ്ടറ  ആറുമുറിക്കടയില്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ ലോറിക്ക് നേരെ ആക്രമണം ഉണ്ടായത്. ആഡംബരക്കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഇതനുസരിച്ച് കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇവരെ  പിടികൂടിയത്.


കോണ്‍ഗ്രസ്‌ അനുഭാവിയായ ഒര‌ു അഭിഭാഷകന്റെ  വീടിനടുത്തെ ക്ഷേത്രത്തില്‍ നിന്നാണ്‌ ഇവരെ പിടികൂടിയത്‌. ഇയാളുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ കുണ്ടറയില്‍ എത്തിയത്. സംഭവത്തെത്തുടര്‍ന്ന് അഭിഭാഷകന്‍  ഒളിവിലാണ്.


മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍  മലയാളികള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചും ഉമ്മന്‍ചാണ്ടിക്ക്‌  അനുഭാവം പ്രകടിപ്പിച്ചുമാണ് ആക്രമണം നടത്തിയതെന്നാണ് ചോദ്യം ചെയ്യലില്‍ തോക്ക്‌  സ്വാമി പൊലീസിനോട് പറഞ്ഞത്

Tuesday, December 13, 2011

ഭര്‍ത്താവിനെ കൊന്നു കറിവെച്ചു!!!

കൊന്നു കറിവയ്ക്കും എന്നൊക്കെ പലരും ഭീഷണി മുഴക്കാറുണ്ട്. എന്നാല്‍ ഇവിടെ ഒരു സ്ത്രീ അത് പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. ഭര്‍ത്താവിനോടുള്ള അരിശം തീര്‍ക്കാന്‍ അവര്‍ അയാളെ കൊന്നു കറിവയ്ക്കുകയായിരുന്നു.

പാകിസ്ഥാന്‍കാരിയായ സൈനബ്(40) ആണ് രണ്ടാം ഭര്‍ത്താവ്‌ അഹമ്മദ്‌ അബ്ബാസിനെ കൊലപ്പെടുത്തിയതിന് ജയിലിലായത്. സൈനബിന്റെ ആദ്യ വിവാഹത്തിലെ മകളെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനായിരുന്നു കൊലപാതകം.

അബ്ബാസിന് സൈനബ് ചായയില്‍ മയക്കുഗുളിക ചേര്‍ത്ത് നല്‍കുകയായിരുന്നു. മയക്കത്തിലായ ഇയാളെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹത്തിന്റെ കൈകാലുകളില്‍ നിന്ന് മാംസം വാര്‍ന്നെടുത്താണ് കറിയുണ്ടാക്കിയത്.

സൈനബിന്റെ കുടുംബം കഴിയുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ താമസിക്കുന്ന ഭൂവുടമയാണ് അവര്‍ ഭര്‍ത്താവിനെ കറിവയ്ക്കുന്ന സംഭവം കൈയോടെ പിടിച്ചത്.

ബിന്‍ ലാദന്റെ വിധവ നിരാഹാരം തുടങ്ങി

യു എസ് സൈനിക നടപടിയില്‍ കൊല്ലപ്പെട്ട അല്‍ ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മൂന്നാം ഭാര്യ നിരാഹാരം ആ‍രംഭിച്ചു.

പാകിസ്ഥാന്റെ കസ്റ്റഡിയില്‍ കഴിയുന്ന അമല്‍ അഹമ്മദ് എന്ന വിധവയാണ് മോചനം ആവശ്യപ്പെട്ട് നിരാഹാരം തുടങ്ങിയിരിക്കുന്നത്.

അബോട്ടാബാദിലെ ഒളിത്താവളത്തില്‍ ലാദന്‍ കൊല്ലപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് ഇയാളുടെ മൂന്ന് ഭാര്യമാരെ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. സൌദി സ്വദേശികളായ രണ്ടു ഭാര്യമാരെ വിട്ടയക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ യമന്‍‌കാരിയായ അമലിനെ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് അവരുടെ രാജ്യം അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഇവര്‍ നിരാഹാരം തുടങ്ങാന്‍ തീരുമാനമെടുത്തത്.


അതേസമയം അമലിനെ ഖത്തറിലേക്ക് അയക്കാന്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മുല്ലപ്പെരിയാര്‍; ജനങ്ങളുടെ സുരക്ഷ പ്രധാനമെന്ന് സുപ്രീം കോടതി

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 120 അടിയായി താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഇതേതുടര്‍ന്ന്, കേരളം സമര്‍പ്പിച്ച ഹര്‍ജി പിന്‍‌വലിച്ചു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 ആയി നില നിര്‍ത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.



രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള കേസ് കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ പരിഗണനയിലായതിനാല്‍ ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് നല്‍കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി. അണക്കെട്ടിന്റെ കാര്യത്തില്‍ എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍ അത് ഉന്നതാധികാര സമിതിയെ അറിയിച്ചാല്‍ മതിയെന്നും കോടതി നിര്‍ദ്ദേശിച്ചു.



എന്നാല്‍ കേരളത്തിന്റെ ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ട് എന്ന് അറിയിച്ച കോടതി ഈ വിഷയത്തില്‍ ഒര‌ു നിര്‍ദ്ദേശവും നല്‍കിയില്ല. അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് നടത്തിയ പത്ര പ്രസ്താവനയില്‍ കോടതിരൂക്ഷ വിമര്‍ശനം നടത്തി.

Sunday, December 11, 2011

എയ്ഡ്‌സ് ബോധവത്കരണ കലാജാഥ

കൂറ്റനാട്: എയ്ഡ്‌സ് രോഗത്തിനെതിരെ ബോധവത്കരണവുമായി 'തുയിലുണര്‍ത്ത്' കലാജാഥ കൂറ്റനാട്ടെത്തി.

കേരള എയ്ഡ്‌സ്‌കണ്‍ട്രോള്‍ സൊസൈറ്റിയുടെയും നെഹ്‌റു യുവക്‌കേന്ദ്രയുടെയും ആഭിമുഖ്യത്തിലുള്ള കലാജാഥ തൃത്താലബ്ലോക്കിലെ വിവിധകേന്ദ്രങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചു.

കോടനാട് സെഞ്ച്വറി ആര്‍ട്‌സ്‌ക്ലബ്ബ് വേദിയൊരുക്കിയ പരിപാടി കൂറ്റനാട്ട് വി.ടി. ബല്‍റാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം.സി. അശോകന്‍ അധ്യക്ഷനായി. വിനോദ്, മൊയ്തീന്‍, സിറാജുദീന്‍, മഹേഷ്, സജിന്‍ എന്നിവര്‍ നേതൃത്വംനല്‍കി.

സാഫ് കപ്പ് ഇന്ത്യക്ക്



സാഫ് കപ്പ് ഫുട്‌ബോളില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യക്ക് കിരീടം. 4-0ത്തിനാണ് ഇന്ത്യയുടെ ജയം. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ബൈച്ചുങ് ബൂട്ടിയയുടെ വിരമിക്കലിനുശേഷം ആദ്യമായാണ് കിരീടം ഇന്ത്യക്ക് ലഭിക്കുന്നത്. ഇന്ത്യ തുടര്‍ച്ചയായി നേടുന്ന രണ്ടാമത്തെ കിരീടമാണിത്. ഇതോടെ മൊത്തം ആറ് കിരീടം ഇന്ത്യ നേടി.


ഏഴ് ഗോളുകള്‍ നേടിയ ഇന്ത്യന്‍ താരം സുനില്‍ ഛേത്രിയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. ആദ്യ പകുതിയില്‍ നല്ല കളി പുറത്തെടുത്ത ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്ത്യ നാല് തവണ അഫ്ഗാന്‍ വല കുലുക്കി. സുശീല്‍കുമാര്‍ സിങ്, ജെ.ജെ, മിറാന്‍ഡ, ഛേത്രി എന്നിവരാണ് ഗോള്‍ നേടിയത്.


Saturday, December 10, 2011

സാഫ് കപ്പില്‍ ഇന്ത്യ ഫൈനലില്‍


ന്യൂദല്‍ഹി: സാഫ് കപ്പ് ഫുട്ബാളില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ മാലിദ്വീപിനെ 3-1നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റില്‍ ഏറ്റവും കരുത്തുറ്റ നിരകളെന്ന് കണക്കുകൂട്ടിയിരുന്ന ഇന്ത്യയും മാലദ്വീപും ഫൈനലില്‍ മുഖാമുഖം അണിനിരക്കുമെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ അപ്രതീക്ഷിതമായ പ്രകടനം കാഴ്ച വെച്ചതോടെ കണക്കുകൂട്ടലുകള്‍ തെറ്റുകയായിരുന്നു.

അഫ്ഗാനിസ്താനും നേപ്പാളും തമ്മിലാണ് രണ്ടാം സെമി. മുന്‍ ചാമ്പ്യന്മാരായ ഇന്ത്യയും മാലദ്വീപും 2009 സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കായിരുന്നു ജയം (2-0). ഫൈനലില്‍ അവരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നായിരുന്നു ഇന്ത്യയുടെ കിരീട ജയം.

കായികമേള: പോള്‍വാള്‍ട്ട് മത്സരത്തിനിടെ അപകടം

Dool: കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ പോള്‍വാള്‍ട്ട് മത്സരത്തിനിടെ അപകടം. മത്സരത്തിനിടെ പോള്‍ ഒടിഞ്ഞ് സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ വിഷ്ണുവിന് പരുക്കേറ്റു. നേരിയ വ്യത്യാസത്തിലാണ് വിഷ്ണു വലിയ അപകടത്തില്‍ നിന്നും രക്ഷപെട്ടത്.

വിഷ്ണുവിന് വീണ്ടും മത്സരിക്കാമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും പരുക്കേറ്റ വിദ്യാര്‍ത്ഥിയെ മത്സരിപ്പിക്കേണ്ടെന്ന് കോച്ച് തീരുമാനിക്കുകയായിരുന്നു. വിഷ്ണുവിന്റെ തോളിലെ മസിലിനാണ് പരുക്കേറ്റത്.

ബാറിനടുത്തേക്ക് ഓടിയെത്തി പോളില്‍ കുത്തി പൊങ്ങുമ്പോഴായിരുന്നു അപകടം. പോള്‍ രണ്ടായി ഒടിഞ്ഞ് ബാറിന് താഴെ വിരിച്ചിരുന്ന ബെഡ്ഡിലേക്കാണ് വിഷ്ണു വീണത്. അതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല.
നിലവാരം കുറഞ്ഞ പോള്‍ മത്സരത്തിനായി ഉപയോഗിച്ചതാവാം അപകടകാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മത്സരിക്കാനുള്ള പോളുകള്‍ കൊണ്ടുവരേണ്ടത് കുട്ടികളുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ സംഭവത്തില്‍ ഉത്തരവാദികളല്ലെന്ന് സംഘാടകര്‍ വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ജൂനിയര്‍ വിഭാഗത്തില്‍ റെക്കോര്‍ഡ് നേടി ചാമ്പ്യനായ താരമാണ് വിഷ്ണു.

Tuesday, December 6, 2011

20-ാമത്‌ ലോക പെട്രോളിയം കോണ്‍ഗ്രിസിന്‌ തുടക്കമായി

ദോഹ: 20-ാമത്‌ ലോക പെട്രോളിയം കോണ്‍ഗ്രിസിന്‌ ദോഹയില്‍ തുടക്കമായി. ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ അമീര്‍ ശൈഖ്‌ ഹമദ്‌ ബിന്‍ ഖലീഫ ആല്‍ഥാനിയാണ്‌ ഉദ്‌ഘാടനകര്‍മ്മം നിര്‍വഹിക്കുന്നത്‌. ഇന്നലെ ദോഹ എക്‌സിബിഷന്‍ സെന്ററില്‍ നടന്ന അനൗപചാരിക ഉദ്‌ഘാടന സെഷനില്‍ ഖത്തര്‍ ഊര്‍ജ, വ്യവസായ മന്ത്രി ഡോ. മുഹമ്മദ്‌ ബിന്‍ സാലിഹ്‌ അല്‍ സാദ അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി എസ്‌. ജെയ്‌പാല്‍ റെഡ്‌ഡിയും ദോഹയിലെത്തിയിട്ടുണ്ട്‌. 'ബഹുമേഖലാ സഹകരണവും സുസ്‌ഥിര ഊര്‍ജ വ്യവസായവും' എന്ന വിഷയത്തില്‍ നാളെ നടക്കുന്ന പ്‌ളീനറി സെഷനില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. ഖത്തര്‍, കസാകിസ്‌ഥാന്‍, യൂറോപ്യന്‍ യൂണിയന്‍, ഒമാന്‍ എന്നിവിടങ്ങളിലെ മന്ത്രിതല സംഘങ്ങളുമായി ജെയ്‌പാല്‍ റെഡ്‌ഡി കൂടിക്കാഴ്‌ച നിശ്‌ചയിച്ചിട്ടുണ്ട്‌.







Friday, December 2, 2011

ധനുഷിന് കയ്യടി; പണ്ഡിറ്റിനോട് കൊലവെറി

വൈ ദിസ് കൊലവെറി കൊലവെറി എന്ന ഗാനം ആരെങ്കിലും മൂളിയാല്‍ പ്രശ്‌നമില്ല. എന്നാല്‍ വഴിയേ പോവുമ്പോള്‍ രാത്രി ശുഭരാത്രി എന്ന പണ്ഡിറ്റ് ഗാനമെങ്ങാനും വായില്‍ നിന്നു വീണാല്‍ പ്രശ്‌നമാവും. പണ്ഡിറ്റിന്റെ ചില 'കടുത്ത ആരാധകര്‍ക്ക്' ഈ തെറ്റ് ക്ഷമിക്കാനായെന്ന് വരില്ല.




എന്തു കൊണ്ട് പണ്ഡിറ്റിനോട് ഈ വിവേചനമെന്നാണ് ചിലരുടെ ചോദ്യം. കൊലവെറിയും യൂട്യൂബിലൂടെ ഹിറ്റായ ഗാനമാണ്. രണ്ടു പാട്ടും അതിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് പ്രശസ്തി നേടിയത്. തമിഴും ഇംഗ്ലീഷും കൂട്ടിക്കലര്‍ത്തി ടംഗ്ലീഷ് ഭാഷയിലൊരുക്കിയ ഗാനം യുവാക്കള്‍ ഏറ്റെടുത്തു കഴിഞ്ഞു.



ദേശീയ അവാര്‍ഡ് ജേതാവായ ആളുടെ ഗാനം എന്ന ലേബല്‍ കൊലവെറിയ്ക്ക് ഒരു നല്ല ഇമേജ് നേടിക്കൊടുത്തിട്ടുണ്ട്. 10 മിനിറ്റിനകം ഈണമിട്ട കൊലവെറിയ്ക്ക് സമാനമായ വിജയമാണ് പണ്ഡിറ്റ് ഗാനങ്ങള്‍ക്കും ലഭിച്ചത്. എന്നാല്‍ കൊലവെറി കണ്ട് ജനം കയ്യടിയ്ക്കുമ്പോള്‍ പണ്ഡിതന് ചീത്തവിളി മാത്രം ബാക്കി.



എന്തായാലും അമൂല്യമായ സംഗീതം സൃഷ്ടിച്ചാല്‍ മാത്രമേ ജനം ആ ഗാനം കേള്‍ക്കൂ എന്ന ധാരണ തിരുത്തപ്പെടുകയാണ്. ജനം   ആഗ്രഹിയ്ക്കുന്നത് വ്യത്യസ്തതയാണ്. അത് നല്‍കുന്ന ഗാനങ്ങള്‍ക്ക് പ്രേക്ഷകപ്രീതി പിടിച്ചു പറ്റാന്‍ ബുദ്ധി മുട്ടുണ്ടാകില്ലെന്ന് ചുരുക്കം.





Wednesday, November 30, 2011

തൃത്താല ഉപജില്ലാ യുവജനോത്സവം

കൂറ്റനാട്: തൃത്താല ഉപജില്ലാ യുവജനോത്സവം ജി.എച്ച്.എസ്.എസ്. ചാത്തനൂരില്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനംചെയ്തു. കറുകപുത്തൂര്‍ സെന്ററില്‍നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ പഞ്ചവാദ്യം, മുത്തുക്കുടകള്‍, മാവേലി, പൂത്താലങ്ങള്‍, വിവിധ കലാരൂപങ്ങള്‍ എന്നിവ അണിനിരന്നു. മത്സരാടിസ്ഥാനത്തില്‍നടന്ന ഫേ്‌ളാട്ടുകളില്‍ എല്‍.പി. വിഭാഗത്തില്‍ ഇളവള്ളി സ്‌കൂളും എച്ച്.എസ്. വിഭാഗത്തില്‍ ചാത്തനൂരും വിജയികളായി. ഉദ്ഘാടന ച്ചടങ്ങിന് തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി. റഷീദ അധ്യക്ഷതവഹിച്ചു.
പ്രിന്‍സിപ്പല്‍ കെ. ഷൈലജ, ജില്ലാ പഞ്ചായത്തംഗം കൃഷ്ണകുമാരി, പ്രധാനാധ്യാപിക കെ. വിജയലക്ഷ്മി, പി.ടി.എ. പ്രസിഡന്റ് അഡ്വ. ടി.എ. പ്രസാദ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കലോത്സവ ദിനപത്രമായ ചമയത്തിന്റെ രണ്ടാംപ്രതി പ്രകാശനം ചെയ്തു.


ഇനി അഴിയെണ്ണില്ല, ചപ്പാത്തിയെണ്ണും

ജയിലും ഗോതമ്പുണ്ടയും തമ്മിലുള്ള ബന്ധം ചരിത്രാതീതകാലം മുതലുള്ളതാണ്.ഇപ്പോ ഒരു ജയിലിലും ഉണ്ട പ്രധാനഭക്ഷണമല്ല.ജയിലില്‍ ഇനി നാലുനേരം ബിരിയാണിയും ചില്ലി ചിക്കനുമായാലും ജയിലില്‍ പോയിട്ടില്ലാത്തവര്‍ക്ക് ഈ ഉണ്ട കണക്ഷന്‍ അങ്ങനെ പെട്ടെന്ന് വിട്ടുകളയാന്‍ പറ്റില്ല.അധികം കളിച്ചാല്‍ നിന്നെ ഞാനുണ്ട തീറ്റിക്കും എന്നു പറഞ്ഞാല്‍ അതിനര്‍ഥം കേസുകൊടുക്കുമെന്നും തദ്വാരാ ജയിലില്‍ പോകേണ്ടി വരുമെന്നുമാണ്.പഴയതുപോലെ അവിടെപ്പോയി ചുമ്മാ അഴിയെണ്ണി ബോറടിക്കേണ്ടി വരുമെന്ന ടെന്‍ഷനും വേണ്ട.വളരെ ക്രിയേറ്റീവായി എണ്ണാന്‍ പറ്റിയ സാധനങ്ങള്‍ അവിടെ വേറെയുണ്ട്.


Production unit: Additional Director-General of Prisons Alexander Jacob,
actor Muktha, and directors Vasanth and Cheran at the
chappathi-making unit of the Central Prison, Poojappura.

ജയില്‍ ഇന്ന്സുന്ദരമായ ഒരു സ്ഥലമാണ്.പുറത്തുള്ളതിനെക്കാള്‍ ശാന്തിയും സമാധാനവും സ്വസ്ഥതയും അച്ചടക്കവും സുരക്ഷിതത്വവും അവിടെയുണ്ട്.പോരെങ്കില്‍ എല്ലാവര്‍ക്കും ജോലിയും മാന്യമായ വേതനവും. ആറു മാസം ജയിലില്‍ കിടന്ന ഗോവിന്ദച്ചാമി വെളുത്തുരുണ്ട് തുടുത്ത് സുന്ദരക്കുട്ടനായതു നമ്മള്‍ കണ്ടതാണ്.തൂക്കിലേറാനുള്ള സമയമാകുമ്പോഴേക്കും ആള്‍ സിനിമാനടനെപ്പോലെയായിത്തീരും.സ്വന്തം വീട്ടില്‍ കിട്ടിയിട്ടുള്ളതിനെക്കാള്‍ സ്നേഹമാണ് ജയിലില്‍ കിട്ടിയതെന്ന് ബാലകൃഷ്ണപിള്ളയും പറഞ്ഞിട്ടുണ്ട്.

അങ്ങനെയുള്ള ജയിലില്‍ നിന്ന് സമൂഹത്തിന് ഒരു നന്മകൂടി ലഭിക്കുമ്പോള്‍ മറ്റെല്ലാ വിവാദങ്ങള്‍ക്കുമപ്പുറം അത് തിളക്കമേറിയതും സമൂഹത്തിന് അഭിമാനിക്കാവുന്നതുമായിരിക്കും. ജയിലിലെ ജോലി എന്നു വച്ചാല്‍ പാറമടയില്‍ കല്ലുപൊട്ടിക്കലാണ് എന്നാണ് മലയാള സിനിമയില്‍ കണ്ടിട്ടുള്ളത്.കേരളത്തിന് പുറത്ത് അത് കോള്‍ സെന്റര്‍ വരെയായിട്ടുണ്ട്.ഇവിടെ സംഗതി ചപ്പാത്തിയിലെത്തി നില്‍ക്കുമ്പോള്‍ അത് ഏറ്റവും പ്രൊഫഷനലായ രീതിയിലാണെന്നത് നമുക്കഭിമാനിക്കാവുന്ന കാര്യമാണ്. ഒരു പക്ഷെ, കേരളത്തിലെ ഏറ്റവും മികച്ച ചപ്പാത്തിക്കമ്പനിയായി പൂജപ്പുര സെന്‍ട്രല്‍ ജയില്‍ മാറുകയാണ്.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ നിര്‍മിക്കുന്ന പൂജപ്പുര ജയില്‍ ചപ്പാത്തികള്‍ വിപണിയിലിറങ്ങി,ഏറ്റവും കുറഞ്ഞ വിലയില്‍. അഞ്ചെണ്ണം അടങ്ങുന്ന പത്തു രൂപയുടെ പായ്ക്കറ്റാണു ഇന്നലെ വിപണിയിലിറക്കിയത്.രണ്ടു രൂപയ്ക്ക് 30 ഗ്രാമുള്ള ചപ്പാത്തി.2.64 ലക്ഷം രൂപയുടെ യന്ത്രത്തിലാണു ജയിലില്‍ ചപ്പാത്തി നിര്‍മിക്കുന്നത്. മണിക്കൂറില്‍ രണ്ടായിരത്തിലേറെ ചപ്പാത്തി ഈ യന്ത്രത്തില്‍ ഉണ്ടാക്കാം. മുന്തിയ ഹോട്ടലുകളിലെ ഷെഫുമാരുടെ വേഷവും കയ്യുറയും മുഖംമൂടിയുമൊക്കെ ധരിച്ചാണു തടവുകാര്‍ ചപ്പാത്തി നിര്‍മിക്കുന്നത്. ജയില്‍ ചപ്പാത്തി വിപണിയില്‍ സജീവമാകുന്നതോടെ മറ്റു ചപ്പാത്തി നിര്‍മാതാക്കളും വില കുറയ്ക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

തമിഴ് സിനിമയുടെ ചിത്രീകരണത്തിനു ജയിലിലെത്തിയ നടന്‍ ചേരനും നടി മുക്തയും ചേര്‍ന്നാണ് ചപ്പാത്തിയുടെ വിപണനോദ്ഘാടനം നിര്‍വഹിച്ചത്.ദിവസവും 700 ചപ്പാത്തിയുടെ ഓര്‍ഡര്‍ ഉദ്ഘാടനത്തലേന്നു തന്നെ ലഭിച്ചു കഴിഞ്ഞു. 500 ചപ്പാത്തിക്കു മേലുള്ള ഓര്‍ഡര്‍ ഒരുമിച്ചു ലഭിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നിര്‍മിച്ചു നല്‍കുമെന്നാണ് ജയില്‍ സൂപ്രണ്ട് ബി. പ്രദീപ് പറഞ്ഞിരിക്കുന്നത്.കുറഞ്ഞ വിലയ്‍്ക്ക് നല്ല അസ്സല്‍ ചപ്പാത്തി ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇനി മുതല്‍ പൂജപ്പുര ജയിലിനെ ഓര്‍ക്കുക.

ചുമ്മാ ചപ്പാത്തിയുണ്ടാക്കിയിട്ട് സരോജ്‍കുമാര്‍ പൊറോട്ട ഉണ്ടാക്കിയതുപോലെ അവരുതെന്നു നിര്‍ബന്ധമുള്ള അധികൃതര്‍ കൃത്യമായ മാര്‍ക്കറ്റ് സ്റ്റഡിക്കു ശേഷമാണ് പദ്ധതിക്കു തുടക്കമിട്ടത്.തലസ്ഥാന നഗരിയില്‍ 11 ലക്ഷം ജനമുണ്ട്. ദിവസം 15 ലക്ഷം ചപ്പാത്തി ഇവര്‍ ഉപയോഗിക്കുന്നു. ഇതില്‍ രണ്ടു ലക്ഷം ചപ്പാത്തി വിപണിയില്‍ നിന്നാണു ജനം വാങ്ങുന്നത്. ആറു രൂപയാണ് ഒരു ചപ്പാത്തിയുടെ വിപണി വില. അവിടെയാണു 30 ഗ്രാം ഭാരമുള്ള നല്ല ചപ്പാത്തി രണ്ടു രൂപയ്ക്കു ജയില്‍ അധികൃതര്‍ വിപണിയിലെത്തിക്കുന്നത്.സംഗതി ഹിറ്റാകുമെന്നതില്‍ സംശയമില്ല.വിയ്യൂര്‍ ജയിലിലുണ്ടാക്കുന്ന 4000 ചപ്പാത്തികള്‍ നിലവില്‍ തൂശൂര്‍ പട്ടണത്തില്‍ വിറ്റുപോകുന്നുണ്ട്. സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്ന ബേക്കറി യൂണിറ്റിന്റെ പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍ തിഹാര്‍ ജയിലില്‍ നിര്‍മിക്കുന്നതു പോലെ ബ്രെഡ് നിര്‍മിച്ചു വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്.

Sunday, November 27, 2011

പെന്‍ഷന്‍ പദ്ധതി ഉത്ഘാടനം നിര്‍വ്വഹിച്ചു

മുജീബ് റഹ്മാന്‍ ദുബായ്: ശിഹാബ് തങ്ങള്‍ റിലീഫ് സെന്റെര്‍ തൃത്താല, ദുബായ് ചാപ്റ്റര്‍ നടപ്പിലാക്കുന്ന പെന്‍ഷന്‍ പദ്ധതിയുടെ ഔദ്യോഗിക ഉത്ഘാടനം പാലക്കാട്‌ ജില്ല KMCC  പ്രസിഡന്റ്‌ ബീരാവുണ്ണി തൃത്താല   റിലീഫ് സെന്റര് പ്രസിഡണ്ട്‌ മുഹമ്മദ്‌ ഫാരൂകി കോടനാട് -നു കൈമാറിക്കൊണ്ട് നിര്‍വ്വഹിച്ചു.

Share

Twitter Delicious Facebook Digg Stumbleupon Favorites More