ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുന്നതിനുവേണ്ടി ദേശീയ തലത്തില്‍ 'ക്രിക്കറ്റ് ചാംപ്‌സ്' എന്ന പേരില്‍ റിയാലിറ്റി ഷോ വരുന്നു. യുടിവി ബിന്‍ഡാസ് ടിവിയാണ് പുതിയ റിയാലിറ്റി പരീക്ഷണവുമായി രംഗത്തിറങ്ങുന്നത്.
ദില്ലിയിലെ ഇന്ദ്രപ്രസ്ഥ ഓള്‍ ഇന്ത്യ സ്‌പോര്‍ട്‌സ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് പരിപാടി തയ്യാറാക്കുന്നത്. ഇര്‍ഫാന്‍ പഠാന്‍, യൂസുഫ് പഠാന്‍, കീര്‍ത്തി ആസാദ്, പിയൂഷ് ചൗള തുടങ്ങിയ പ്രമുഖ താരനിര തന്നെ വിധികര്‍ത്താക്കളായെത്തും.
വേണ്ടത്ര കഴിവുകളുണ്ടായിട്ടും അവസരം ലഭിക്കാതെ പോവുന്ന താരങ്ങളെ കണ്ടെത്തുകയാണ് ഷോയുടെ പ്രധാനലക്ഷ്യം. പങ്കെടുക്കുന്ന താരങ്ങളെ കണ്ടെത്താനായി മുംബൈ, ദില്ലി, ചാണ്ഡീഗഡ്, ജയ്പൂര്‍, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായി ട്രയല്‍സ് നടത്തും.
അണ്ടര്‍ 16, അണ്ടര്‍ 22 എന്നീ രണ്ടു വിഭാഗങ്ങളിലേക്കാണ് മല്‍സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. ഇവരില്‍ നിന്ന് എട്ടു ടീമുകളുണ്ടാക്കും. ഈ ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുക. വിജയികളാവുന്ന ടീമിന് പത്തുലക്ഷം രൂപ സമ്മാനമായി ലഭിക്കും. ഏറ്റവും മികച്ച പത്തുതാരങ്ങള്‍ക്ക് രാജ്യത്തെ പ്രമുഖ കോച്ചുമാര്‍ക്കു കീഴില്‍ പരിശീലനം ലഭിക്കാനുള്ള അവസരമുണ്ടാക്കും.

No comments:
Post a Comment