മാതൃഭൂമി പട്ടാമ്പി: പട്ടാമ്പിക്കാര്‍ ഏറെ കാത്തിരുന്ന ബൈപ്പാസ്‌റോഡിന്റെ നിര്‍മാണപ്രവൃത്തികള്‍ ശനിയാഴ്ച ആരംഭിക്കും. ബൈപ്പാസ്‌റോഡിനായി 2007 മുതല്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും ബി.ആര്‍.ജി.എഫ്. ഫണ്ടുപയോഗിച്ചുള്ള നിര്‍മാണത്തിന് സാങ്കേതികാനുമതി ഇപ്പോഴാണ് ലഭിച്ചത്. നിലവില്‍ഒരുകോടി നാല്‌ലക്ഷം രൂപ ഇതിനായി പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ ബി.ആര്‍.ജി.എഫ്. ഫണ്ടില്‍നിന്ന് അനുവദിച്ചിട്ടുള്ളത്. മേലേപട്ടാമ്പി പെരിന്തല്‍മണ്ണ റോഡില്‍ നിന്നാരംഭിച്ച് പെരുമുടിയൂരുമായി ബന്ധിപ്പിക്കുന്ന 2 കിലോമീറ്റര്‍ ദൂരമുള്ളതാണ് ബൈപ്പാസ് റോഡ്.
തടസ്സമില്ലാതെ പണിതുടര്‍ന്ന് ഒരുവര്‍ഷത്തിനുള്ളില്‍ ബൈപ്പാസ്‌നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പട്ടാമ്പി ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. വിനയകുമാര്‍ പറഞ്ഞു.നിര്‍മാണപ്രവൃത്തി ഉദ്ഘാടനം പട്ടാമ്പി മാര്‍ക്കറ്റ്‌റോഡ് പരിസരത്ത് ശനിയാഴ്ച 11ന് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. വസന്ത നിര്‍വഹിക്കും.
No comments:
Post a Comment