Monday, April 4, 2016

നിയമസഭ : തൃത്താല ഇത് വരെ




Thursday, March 31, 2016

കോടനാട് ചെനാട്ടുകുളം അനാസ്ഥ

കോടനാട് ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന കുളമാണ് ചേനാട്ടുകുളം. 50 ഏക്കറോളം വരുന്ന നെൽ കൃഷിക്കുള്ള ജലസേചനത്തിനു ഉപയോഗിക്കുന്നതും, ജനങ്ങൾക്ക്‌ കുളിക്കുന്നതിനും ഈ മേഘലയെ വരൾച്ചയിൽ നിന്ന് ആശ്വാശം പകരുന്നത് മായ പ്രധാന ജല ശ്രോതസ്സുമാണ് ഈ കുളം. 


ഈ കുളത്തിന്റെ നവീകരണ ജോലിക്ക് 8,05,403 രൂപയ്ക്കു 28 മെയ്‌ 2011 ൽ കരാർ ആവുകയും ചെയ്തിരുന്നു. പ്രസ്തുത കുളം അളന്നു തിട്ടപ്പെടുത്താതെ ഭിത്തി കെട്ടാൻ തുടങ്ങിയപ്പോൾ നാട്ടുകാർ തടയുകയും സർവെ നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം തഹസിൽ ദാരുടെ അനുമതിയോടെ മൈനർ IRRIGATION തൃത്താല സെക്ഷൻ A E , ഓവർസിയർ മാർ എന്നിവരുടെ സാന്നിധ്യത്തിൽ 15 ഫെബ്രുവരി 2013 നു സർവ്വേ നടത്തുകയും ചെയ്തു. അത് പ്രകാരം കുളത്തിന്റെ ഏകദെശം ആറ് സെന്റോളം ഭൂമി കയ്യേറി കൈവശം വെച്ചിരിക്കു കയാണെന്ന് ഉദ്യോഗസ്ഥര്ക്ക് ബോധ്യപ്പെടുകയും കേയ്യേരിയ സ്ഥലം കുറ്റിയടിച്ച് വേർതിരിക്കുകയും ചെയ്തിരുന്നു. 

കയ്യേറിയ വ്യക്തി രാഷ്ട്രീയ സ്വാധീന മുള്ളയാൾ ആയതിനാൽ ഉധ്യോഗസ്തർ സർവ്വേ ചെയ്തു വച്ച കുറ്റികൾ എടുത്തു മാറ്റുകയും ചെയ്തു. അങ്ങിനെ ഈ പ്രദേശത്തെ പ്രധാന ജല സ്രോദ സ്സായ ഈ കുളത്തിന്റെ ഫണ്ട്‌ പുനർ ജീവിപ്പിക്കണമെന്നു അപേക്ഷയുമായി 14 മാർച്ച്‌ 2014 ൽ തൃത്താല ബ്ലോക്ക്‌ ജനകീയ ആക്ഷൻ കമ്മിറ്റിക്ക് വേണ്ടി എം വി നവാസ് നിവേദനം നല്കുകയും ചെയ്തിരുന്നു. എന്നാൽ നാളിതുവരെ ആയിട്ടും അധികൃതരിൽ നിന്നും ഒരു അനക്കവും കാണുന്നില്ല.


Tuesday, March 29, 2016

വാർഡിൽ വെളിച്ചം വിതറാം പുതിയ സ്ട്രീറ്റ്‌ ലൈറ്റുകൾ

തിരഞ്ഞെടുപ്പ്‌ സമയത്ത്‌ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുകയാണു മനസ്സിൽ വലിയ സന്തോഷം...അന്ന് പിന്തുണ നൽകിയവർക്ക്‌ ഒരി ക്കൽ കൂടി നന്ദി അറിയിക്കട്ടെ......വാർഡിൽ വെളിച്ചം വിതറാം പുതിയ സ്ട്രീറ്റ്‌ ലൈറ്റുകൾ വരവായിട്ടോ..






























Ameen Ward Member

Monday, March 14, 2016

'' ദ്വീപുകാരുടെ സ്വപ്നം യാതാര്‍ത്ഥ്യമാകുന്നു ''

തൃത്താല പഞ്ചായത്തിലെ കോടനാട്‌-തിരുത്ത്‌ റോഡ്‌ നിവാസികള്‍ സഞ്ചരിക്കാന്‍ യോഗ്യമായ റോഡിന്‌ ഒടുവില്‍ വി.ടി. ബല്‍റാം എം.എല്‍.എയുടെ സഹായമെത്തി. പി.ഡബ്ല്യു.ഡിയില്‍ നിന്ന്‌ 25 ലക്ഷം രൂപയാണ്‌ അനുവദിച്ചിട്ടുള്ളത്‌.

ഈ റോഡിന്റെ കാത്തിരിപ്പിന്‌ കാലങ്ങളോളം പഴക്കമുണ്ട്‌. പുളിയപ്പറ്റ കായലില്‍ ഒറ്റപ്പെട്ട ദ്വീപ്‌ പോലുള്ള ഈ പ്രദേശത്ത്‌ അറുപതിലതികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്‌. പുളിയപ്പറ്റ കായലിനു നടുവില്‍ ഒറ്റപ്പെട്ടു കിടന്നിരുന്ന കോടനാട്‌ തിരുത്തിലേക്ക്‌ 1973 ലാണ്‌ ആദ്യമായി റോഡ്‌ നിലവില്‍ വന്നത്‌.

വര്‍ഷകാലങ്ങളില്‍ ഭാരതപ്പുഴ നിറഞ്ഞൊഴുകുമ്പോള്‍ പുളിയപ്പറ്റ കായലിലേക്ക്‌ വെള്ളം കയറി റോഡ്‌ മുങ്ങുന്ന അവസ്‌ഥയായിരുന്നു. പിന്നീട്‌ ഐ.ആര്‍.ഡി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ്‌ കായല്‍ നിരപ്പില്‍ നിന്ന്‌ ഉയര്‍ത്തി മെറ്റലിംഗ്‌ നടത്തുകയും ചെയ്‌തു. ശേഷം ടാറിംഗ്‌ നടത്തുകയും ചെയ്‌തു. പിന്നീട്‌ റോഡ്‌ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റോഡ്‌ നിരപ്പില്‍ നിന്നും രണ്ടടിയോളം ഉയര്‍ത്തി മെറ്റലിംഗും ടാറിംഗും നടത്താന്‍ തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത്‌ പിറപ്പ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡിന്റെ ഇരുവശങ്ങളും കരിങ്കല്‍ കൊണ്ട്‌ കെട്ടിപ്പൊക്കാന്‍ തീരുമാനിക്കുകയും പ്രവൃത്തികള്‍ നടത്തുകയും ചെയ്‌തിരുന്നു. 


പക്ഷേ, പദ്ധതികള്‍ പ്രവൃത്തി നടത്തി മാസങ്ങള്‍ക്കുള്ളില്‍ തന്നെ കരിങ്കല്‍ ഭിത്തികള്‍ തകരുകയും റോഡിന്റെ മെറ്റലിംഗ്‌ പൂര്‍ണമായും ഇളകുകയും റോഡ്‌ ഗതാഗത യോഗ്യമല്ലാതായിത്തീരുകയും ചെയ്‌തു. മാത്രമല്ല ഇതുവഴിയുള്ള യാത്ര അപകടം പിടിച്ചതായിതീരുകയും ചെയ്‌തു. റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള കരിങ്കല്‍ ഭിത്തികള്‍ തകര്‍ന്നതോടെ ഇതുവഴി ഓട്ടോറിക്ഷകളും മറ്റു വാഹനങ്ങളും സഞ്ചരിക്കാന്‍ ഭയപ്പെടുകയും ഓട്ടം പോകാന്‍ വിസമ്മതിക്കുകയുമാണ്‌. തിരുത്ത്‌ റോഡില്‍ പുതുതായി തുടങ്ങിയ നവീകരണ പ്രവൃത്തികളാണ്‌ പ്രദേശവാസികള്‍ക്ക്‌ ഇരുട്ടടിയായി മാറിയത്‌. ഇപ്പോള്‍ യാത്രക്കാര്‍ രണ്ടു കിലോമീറ്റര്‍ ഇതുവഴി നടന്നും ഇരുചക്രവാഹനങ്ങളില്‍ ഭയന്നുമാണ്‌ ആവശ്യങ്ങള്‍ക്ക്‌ എത്തുന്നത്‌.

കോടനാട്‌-തിരുത്ത്‌ റേഡ്‌ എത്രയും പെട്ടെന്ന്‌ റീടാറിംഗ്‌ നടത്തുകയും തകര്‍ന്നുവീണ കരിങ്കല്‍ ഭിത്തികള്‍ പുന:സ്‌ഥാപിക്കണമെന്നും ആവശ്യപ്പെട്ട്‌ വി.ടി. ബല്‍റാം എം.എല്‍.എക്ക്‌ നാട്ടുകാര്‍ നിവേദനം നല്‍കിയിരുന്നു. ഇതാണ്‌ ഒടുവില്‍ സഫലമായത്‌.



തിരുത്ത് റോഡ്‌ യാഥാര്ത്യമാക്കുന്നതിനു വേണ്ടി നിരന്തരം പ്രയത്നിച്ച "സൈദാലിക്കക്കും",

ഈ ആവശ്യത്തിനു വേണ്ടി എല്ലാ സഹകരണങ്ങളും ചെയ്തു കൊടുത്ത നമ്മുടെ വാർഡ് മെമ്പർ "അമീനും"

ഈ ആവശ്യം കണ്ടറിഞ്ഞു നാടിനു വേണ്ടി ഇതിന്റെ ഫണ്ട്‌ വകയിരുത്തിയ നമ്മുടെ പ്രിയ MLA വി ടി ബൽരാമിനും, അഭിനന്ദനങ്ങൾ നേരുന്നു.


Ameen Ward Member
Saidali - Social Worker

Share

Twitter Delicious Facebook Digg Stumbleupon Favorites More