Thursday, November 24, 2011

അലിയ എല്‍മാദി: എന്തുകൊണ്ട് ഞാന്‍ നഗ്‌നയായി?

അലിയ എല്‍മാദി: എന്തുകൊണ്ട് ഞാന്‍ നഗ്‌നയായി?


ഈജിപ്തിലെ ഒരു സാധാരണ പെണ്‍കുട്ടിയായ അലിയാ മഗ്ദ എല്‍മാദി തന്റെ ചിന്തയിലെ തീപ്പൊരി കാരണം ഏതാനും ദിവസങ്ങള്‍കൊണ്ട് പശ്ചിമേഷ്യയ്ക്കപ്പുറം ലോകത്താകമാനം ചര്‍ച്ച വിഷയമായിരിക്കുകയാണ്. അലിയാ മഗ്ദയുടെ നഗ്ന ഫോ­ട്ടോ­ അവളുടെ ഒരു സുഹൃത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് വലിയ കോലാഹലങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുങ്ങിയത്.

ഇരുപതുകാരിയായ അലിയാ, ലെദര്‍ ഷൂസും സ്‌റ്റോക്കിംഗ്‌­സും മാത്രം അണിഞ്ഞ് നില്‍ക്കുന്ന തന്റെ പൂര്‍ണ്ണ നഗ്‌നമായ ചിത്രം സ്വന്തം ബ്ലോഗില്‍ പോസ്റ്റ് ചെയ്തു. (പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സ്ത്രീകള്‍ സാധാരണയായി ഉപയോഗിക്കുന്ന നീളമുള്ള വല പോലോത്ത ഷോക്‌­സ് ആണ് സ്‌റ്റോക്കിംഗ്‌­സ്. (stockings). സാധാരണയില്‍ ഇത് കാല്‍പാദം മുതല്‍ തുടയുടെ പകുതി വരെ നീണ്ടതായിരിക്കും.) ഈ ചിത്രമാണ് പിന്നീട് അലിയായുടെ സുഹൃത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത­ത്.

കേവലം നൂറോളം ഫോളോവേഴ്‌­സ് മാത്രമുണ്ടായിരുന്ന എല്‍മാദിയുടെ ഫോളോവേഴ്‌­സ് ഇപ്പോള്‍ 14,000 കവിഞ്ഞിരിക്കുന്നു. പ്രസ്തുത ട്വീറ്റ് നവംബര്‍ 19ന് പത്തുലക്ഷം പേരാണ് ക­ണ്ടി­രി­ക്കുന്ന­ത്.


അലിയായുടെ ഈ ‘തുറന്നു കാണിക്കലിന്’ ആഗോള മീഡിയകള്‍ വലിയ കവറേജാണ് നല്‍കിയത്. സ്ത്രീകളെല്ലാം മൂടുപടം മാത്രം ധരിച്ച് പ്രത്യക്ഷപ്പെടുന്ന ഈജിപ്ത് പോലൊരു രാജ്യത്തു നിന്നായത് കൊണ്ട് പ്രത്യേകിച്ചും മാധ്യമങ്ങള്‍ ഇതിനെ ഏറ്റെടുത്തു. അടുത്താഴ്ച വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍മാദിയുടെ ഈ പ്രവൃത്തി ദോഷകരമായി ബാധിക്കുമോ എന്ന് ഈജിപ്തിലെ ലിബറലുകള്‍ ഭയന്നു.
എല്‍മാദി തന്നെ സ്വയം വിശേഷിപ്പിക്കുന്നത് താനൊരു നിരീശ്വരവാദിയെന്നാണ്. ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌­നി മുബാറകിനെതിരെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതി­നും മതത്തെ വിമര്‍ശിച്ചതിനും 2006ല്‍ നാല് വര്‍ഷം തടവ് ശിക്ഷ ലഭിച്ച കരീ അമര്‍ എന്ന തന്റെ ബോയ്ഫ്രണ്ടിനൊപ്പമാണ് കഴിഞ്ഞ അഞ്ചു മാസമായി അലിയാ എല്‍മാദിയുടെ താമസം.

സി.എന്‍.എന്‍ ചാനലിനോട് എന്തുകൊണ്ട് താന്‍ നഗ്‌നയായി പോസ് ചെയ്‌­തെന്ന് അലിയാ എല്‍മാദി വിശദീകരി­ക്കുന്നു.

സ്വന്തം നഗ്‌ന ചിത്രം എന്തുകൊണ്ടാണ് നിങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്? എന്തുകൊണ്ടാണ് ചുവന്ന ഹൈ ഹീല്‍ ഷൂവും സ്‌റ്റോക്കിംഗ്‌­സും ധരിച്ചത്?



അലിയാ:
എന്റെ ഫോട്ടോ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തതിനു ശേഷം, അത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യട്ടെ എന്ന് ഒരു ആണ്‍സുഹൃത്ത് എന്നോട് ചോദിക്കുകയായിരുന്നു. ഞാന്‍ സമ്മതിച്ചു. സ്ത്രീകളുടെ മഹത്വമറിയാത്ത പുരുഷന്‍മാര്‍ ജീവിക്കുന്ന, ദിനേനെ സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ നിന്നുള്ള സ്ത്രീയായത് കൊണ്ട് എന്റെ നഗ്‌ന ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാന്‍ നല്‍കാന്‍ എനിക്ക് യാതൊരു നാണവും തോന്നിയില്ല.

ആ ചിത്രങ്ങള്‍ എന്റെ ജീവിതത്തിന്റെ ചിത്രം കൂടിയാണ്.

ജീവിതത്തിന്റെ ഏറ്റവും കലാപരമായ പ്രതിനിധാനമാണ് മനുഷ്യ ശരീരം. ടൈമര്‍ സെറ്റ് ചെയ്ത് എന്റെ പേഴ്‌­സണല്‍ ക്യാമറയില്‍ ഞാന്‍ സ്വയം എടുത്തതാണ് ആ ചിത്രങ്ങള്‍. ശക്തമായ ചുവപ്പും കറുപ്പും നിറങ്ങള്‍ എന്നെ ഉത്തേജിപ്പിച്ചു.

ആ ചിത്രത്തില്‍ കാണുന്ന നഗ്‌നമായ രൂപത്തിനുള്ളിലെ അലിയാ എല്‍മാദി ആരാണ്?

അലിയാ: വ്യത്യസ്തമായ ജീവിതം നയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഫോട്ടോഗ്രഫിയെയും കലയെയും എല്ലാത്തിനുമുപരി ജീവിതത്തെയും സ്‌­നേഹിക്കുന്നു. എന്റെ ചിന്തകള്‍ എഴുത്തിലൂടെ പ്രകടിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് മീഡിയ എന്റെ പഠന വിഷയമാക്കിയ­ത്.

ടി.വി ചാനല്‍ രംഗത്തേക്ക് കടക്കാനാണ് എന്റെ നീക്കം. ഈ ലോകത്ത് ഓരോ ദിവസവും ഞങ്ങള്‍ അനുഭവിക്കുന്ന നുണകള്‍ക്കു പിന്നിലെ സത്യം എനിക്ക് തുറന്ന് കാണിക്കാന്‍ സാധിക്കും. കല്ല്യാണത്തിലൂടെ മാത്രമെ കുട്ടികള്‍ ഉണ്ടാകാന്‍ പാടുള്ളൂ എന്ന് കരുതുന്നില്ല. എല്ലാത്തിനും അടിസ്ഥാനം സ്‌­നേഹമാണ്.



ഈജിപ്തുകാരായ നിങ്ങളുടെ മുസ്ലിം മാതാപിതാക്കള്‍ എങ്ങിനെയാണ് ഇതിനോട് പ്രതികരിച്ചത്? അവിവാഹിതയായി നിങ്ങള്‍ നിങ്ങളുടെ ബോയ്ഫ്രണ്ടിനൊപ്പമാണ് ജീവിക്കുന്നത് എന്നറിഞ്ഞപ്പോള്‍ അവര്‍ എങ്ങിനെയാണ് പ്രതികരിച്ചത്?
അലിയാ: ഞാന്‍ അവരോട് അവസാനമായി സംസാരിച്ചത് 24 ദിവസങ്ങള്‍ക്കു മുന്‍പാണ്. അവര്‍ എന്നെ പിന്തുണക്കുകയും എന്നെ കൂടുതല്‍ ഇഷ്ടപ്പെടുകയുമാണ് ചെയ്തത്. പ്രത്യേകിച്ചു ഫോട്ടോ പുറത്തുവിട്ട ശേ­ഷം.

പക്ഷേ, ഞാന്‍ ഇങ്ങിനെയാവാന്‍ കാരണം കരീമാണെന്ന് പറഞ്ഞ് അവര്‍ അവനെ കുറ്റപ്പെടുത്തി. അവരുടെ കത്തുകള്‍ എനിക്ക് എത്തിച്ചിരുന്നത് കരീമായിരുന്നു. അവന്‍ എനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്. എന്റെ ജീവിതം മാതാപിതാക്കള്‍ വരുതിയിലാക്കാന്‍ വേണ്ടി പഠനത്തിന് ഫീസ് നല്‍കില്ലെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ കൈറോയിലുള്ള അമേരിക്കന്‍ യൂണിവേഴ്‌­സിറ്റിയിലെ പഠനം എനിക്ക് അവസാനിപ്പിക്കേണ്ടി വന്നു.

മാധ്യമങ്ങള്‍ വിപ്ലവമാണെന്ന് പറഞ്ഞാണ് നിങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷേ, ഫെബ്രുവരിയില്‍ തഹ്‌­രീര്‍ സ്­ക്വയറില്‍ ആരംഭിച്ച പ്രക്ഷോഭങ്ങളില്‍ നിങ്ങള്‍ ഉണ്ടായിരുന്നില്ല. നഗ്‌നയായി പോസ് ചെയ്തതില്‍ എന്തെങ്കിലും രാഷ്ട്രീയമുണ്ടോ?

 
അലിയാ: ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടേ ഇല്ലായിരുന്നു. ഞാന്‍ പ്രക്ഷോഭങ്ങളില്‍ ആദ്യമായി പങ്കെടുക്കുന്നത് മെയ് 27നാണ്. നിശ്ശബ്ദയായി തുടരാതെ ഈജിപ്തിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ പങ്കാളിയാവണമെന്ന് തോന്നിയതിനെ തുടര്‍ന്ന് മെയ് 27 മുതല്‍ക്കാണ് ഞാന്‍ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് തുടങ്ങിയ­ത്. ഏപ്രില്‍ 6 മൂവ്‌­മെന്റില്‍ പങ്കെടുത്തില്ല എന്ന് ഞാന്‍ വ്യക്തമാക്കുകയാണ് (ഈജിപ്തിലെ പ്രക്ഷോഭ സമയത്ത് മുന്‍കൈ നേടിയ ഗ്രൂപ്പാണ് April 6th Movement). കാരണം എന്റെ ഫോട്ടോക്ക് ലഭിച്ച പ്രതികരണങ്ങളില്‍ നിന്ന് മുതലെടുക്കാന്‍ മുബാറകിന്റെ നാഷണല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി ശ്രമിക്കുന്നുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
അലിയാ മഗ്ദ എല്‍മാദി അവരുടെ പ്രസ്ഥാനത്തിന്റെ ഭാഗമല്ലെന്ന ഏപ്രില്‍ 6 മൂവ്‌­മെന്റിന്റെ പ്രസ്താവന എന്നെ ഞെട്ടിച്ചു. പിന്നെങ്ങിനെയാണ് അവര്‍ നിരീശ്വരവാദത്തെ അംഗീകരിക്കാതിരിക്കുക? അവര്‍ ലോകത്തോട് പ്രസംഗിക്കുന്ന ജനാധിപത്യവും പുരോഗമനവാദവും എവിടെയാണ്? രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണ് അവര്‍ ജനങ്ങളെ ഉപയോഗിക്കുന്നത്.


തഹ്‌­രീര്‍ സ്­ക്വയറില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒരു ഡസനിലധികം വരുന്ന പെണ്‍കുട്ടികളില്‍ സൈന്യം നിര്‍ബന്ധിത കന്യകാത്വ പരിശോധന നടത്തുകയുണ്ടായി. ഇതിനെക്കുറിച്ച് എന്ത് തോന്നുന്നു?

അലിയാ:
സൈന്യത്തിന്റെ ആ നടപടിയെ ബലാത്സംഗമായാണ് ഞാന്‍ കരുതുന്നത്. പെണ്‍കുട്ടികളുടെ സമ്മതമില്ലാതെ കന്യകാത്വ പരിശോധന നടത്തിയ സൈനികരെ ശിക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനുപകരം, അപമാനിതരായ പെണ്‍കുട്ടികള്‍ നിശ്ശബ്ദരാവാന്‍ നിര്‍ബന്ധിതരാവുകയാണ് ഉണ്ടായത്.

സുരക്ഷിതമായ മാര്‍ഗ്ഗങ്ങളാണോ നിങ്ങളുടെ ലൈംഗിക വിപ്ലവത്തില്‍ അവലംബിച്ചത്?


അലിയാ: മിക്ക ഈജിപ്തുകാരും ലൈംഗികതയെ രഹസ്യമായ പ്രവൃത്തിയായിട്ടാണ് കാണുന്നത്. കാരണം, ലൈംഗികത മോശവും വൃത്തികെട്ടതുമായ പ്രവൃത്തിയാണെന്നാണ് അവര്‍ ബാല്യത്തിലേ പഠിച്ചിരിക്കുന്നത്. സ്­കൂളുകളില്‍ ലൈംഗികതയെക്കുറിച്ച് യാതൊന്നും പഠിപ്പിക്കുന്നില്ല.

ഭൂരിപക്ഷത്തിനും സെക്‌­സെന്നാല്‍ യാതൊരു ധാരണയുമില്ലാതെ ഒരു പുരുഷന്‍ സ്ത്രീയെ ഉപയോഗിക്കുകയെന്നതാണ്, കുട്ടികള്‍ ആ ഉപയോഗത്തിന്റെ ഭാഗമായി ഉണ്ടാകുന്നുവെന്ന് മാത്രം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഇരു പക്ഷത്തെയും ആന്ദത്തിലാക്കുന്ന ബഹുമാനത്തിന്റെ പ്രകടനാണ് സെക്‌­സ്…. സ്‌­നേഹത്തിന് വേണ്ടിയുള്ള തീവ്രമായ വാഞ്ജയുടെ മൂര്‍ഛയാണ് സെക്‌­സ്….

ഞാന്‍ സുരക്ഷിതമായ ലൈംഗിക മാര്‍ഗ്ഗങ്ങല്‍ തന്നെയാണ് ചെയ്യുന്നത്. ഞാന്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാറില്ല. കാരണം ഞാന്‍ ഗര്‍ഭച്ഛിദ്രത്തിനെതിരാണ്. പതിനെട്ടാമത്തെ വയസ്സില്‍ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പമാണ് കന്യകാത്വം നഷ്ടപ്പെടുന്നതിന്റെ സുഖം ഞാന്‍ ആസ്വദിച്ചത്. അദ്ദേഹത്തിന് എന്നേക്കാള്‍ 40 വയസ്സ് കൂടുതല്‍ ഉണ്ടായിരുന്നു. എന്റെ ജീവതത്തിലെ രണ്ടാമത്തെ പുരുഷനും ആദ്യത്തെ പ്രണയവുമാണ് കരീം അമര്‍. ഞങ്ങളെക്കുറിച്ച് ‘ഒരേ തൂവല്‍ പക്ഷികള്‍’ എന്ന് പറയുന്നതായിരിക്കും യോജിക്കു­ക.

പുതിയ ഈജിപ്തിലെ സ്ത്രീത്വത്തെ എങ്ങിനെയാണ് നോക്കിക്കാണുന്നത്? നടന്നുകൊണ്ടിരിക്കുന്ന ഈ വിപ്ലവം പരാജയപ്പെട്ടാല്‍ നിങ്ങള്‍ രാജ്യം വിടുമോ?


അലിയാ:
ഒരു സാമൂഹിക വിപ്ലവം പൊട്ടിപ്പുറപ്പെടുന്നത് വരെ എനിക്ക് പ്രതീക്ഷയില്ല. ഇസ്ലാമില്‍ സ്ത്രീ എപ്പോഴും വീട്ടില്‍ ഉപയോഗിക്കാനുള്ള ഉപകരണമാണ്. നീതീകരിക്കാനാവാത്ത ലൈംഗികതയാണ് ഈജിപ്തില്‍ സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന­ത്.

പക്ഷേ, ഞാന്‍ എങ്ങോട്ടും പോകുന്നില്ല. അവസാനം വരെ പൊരുതുക തന്നെ ചെയ്യും. ശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയും റോഡിലൂടെ നടക്കാന്‍ വേണ്ടിയുമാണ് മിക്ക സ്ത്രീകളും മൂടുപടം ധരിക്കുന്നത്. ബുദ്ധിസ്ഥിരതയില്ലാത്തവര്‍ എന്ന് സ്വവര്‍ഗ്ഗാനുരാഗികളെ സമൂഹം മുദ്ര കുത്തുന്നത് കാണുമ്പോള്‍ എനിക്ക് വെറുപ്പ് തോന്നുന്നു. വ്യത്യസ്തമായവര്‍ എന്നാല്‍ മന്ദബുദ്ധി എന്നല്ല അര്‍ത്ഥം!

കരീമുമൊത്തുള്ള നിങ്ങളുടെ ഭാവി പരിപാടികള്‍ എന്തെല്ലാമാണ്? നിങ്ങളുടെ ഈ തുറന്ന ലൈംഗികത കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടോ?


അലിയാ:
എന്റെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരാണെന്ന് ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു. എന്നെ വളരെയധികം സ്‌­നേഹിക്കുന്ന കരീം എന്റെ കൂടെയുണ്ട്. മാധ്യമ നിരീക്ഷകനായി ജോലി നോക്കുകയാണ് കരീം ഇപ്പോള്‍. ഞാനാണെങ്കില്‍ ഒരു ജോലിക്കായി ശ്രമിച്ചു കൊണ്ടിരിക്കുകയുമാ­ണ്.

സാധാരണ ജീവിതം നയിക്കുന്ന ഞാന്‍ ഒരു വെജിറ്റേറിയന്‍ ആണ്. ഞാന്‍ പറയുന്ന എല്ലാം ലോകത്തിലും വിശ്വസിക്കുന്ന വിശ്വാസിയാണ് ഞാന്‍. എല്ലാ പ്രതിസന്ധികള്‍ക്കിടയിലും ജീവിക്കാന്‍ ഞാന്‍ പ്രാപ്തയാണ്. ദിനേനെ ഒരോ ഈജിപ്ഷ്യനും പോരാടി മരിച്ചു കൊണ്ടിരിക്കുന്ന യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിനു വേണ്ടി ഞാനും പോരാടുകയാണ്. 

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More