Monday, November 14, 2011

സദാചാരപോലീസ് വ്യാപകമാകുന്നു, തെരുവുകള്‍ കൊലക്കളമാകുന്നു

­കേ­ര­ള­ത്തില്‍ സദാ­ചാ­ര­പോ­ലീ­സ് വ്യാ­പ­ക­മാ­കു­ന്ന­തോ­ടെ സാ­ധാ­ര­ണ­ക്കാര്‍­ക്കു പു­റ­ത്തി­റ­ങ്ങി­ന­ട­ക്കാ­നാ­കാ­ത്ത അവ­സ്ഥ­യാ­കു­ന്നു. ഈയ­ടു­ത്ത് സദാ­ചാ­ര­പോ­ലീ­സിം­ഗി­ന് ഇര­യാ­യ­വ­രു­ടെ എണ്ണം കൂ­ടി­ക്കൂ­ടി­വ­രി­ക­യാ­ണ്. പെ­രു­മ്പാ­വൂ­രി­ന­ടു­ത്ത് ബസ്സില്‍­വ­ച്ച് പട്ടാ­പ്പ­കല്‍ ­പോ­ക്ക­റ്റ­ടി­ ആരോ­പി­ച്ച് ഒരു യു­വാ­വി­നെ തല്ലി­ക്കൊ­ന്നി­ട്ട് ദി­വ­സ­ങ്ങ­ളേ ആയി­ട്ടു­ള്ളൂ. അതി­നി­ടെ, ­കോ­ഴി­ക്കോ­ട് മു­ക്ക­ത്ത് സദാ­ചാ­ര­പോ­ലീ­സിം­ഗി­ന് ഇര­യാ­യി നാ­ലു­ദി­വ­സ­മാ­യി അത്യാ­സ­ന്ന­നി­ല­യില്‍ ആശു­പ­ത്രി­യില്‍ കഴി­ഞ്ഞി­രു­ന്ന ­ഷ­ഹീ­ദ് ബാ­വ എന്ന ചെ­റു­പ്പ­ക്കാ­രന്‍ മരി­ച്ച വാര്‍­ത്ത­യാ­ണു പു­റ­ത്തു­വ­രു­ന്ന­ത്.




അ­വി­ഹി­ത­ബ­ന്ധ­മാ­രോ­പി­ച്ചാ­ണ് നാ­ട്ടു­കാര്‍ ചേര്‍­ന്ന് ഈ യു­വാ­വി­നെ തല്ലി­ച്ച­ത­ച്ച­ത്. ഗള്‍­ഫില്‍ ജോ­ലി ചെ­യ്യു­ന്ന ഇയാള്‍ തന്റെ കാ­മു­കി­യെ കാ­ണാന്‍ രാ­ത്രി­യില്‍ ഒരു വീ­ടി­നു സമീ­പ­മെ­ത്തി­യെ­ന്നാ­രോ­പി­ച്ചാ­ണ് നാ­ട്ടു­കാര്‍ ചേര്‍­ന്ന് ഇയാ­ളെ പോ­സ്റ്റില്‍ കെ­ട്ടി­യി­ട്ടു തല്ലി­യ­ത്. തല­യ്ക്കു ഗു­രു­ത­ര­മാ­യി പരി­ക്കേ­റ്റ ഇയാ­ളെ ബന്ധു­ക്ക­ളെ­ത്തി അപേ­ക്ഷി­ച്ചി­ട്ടും വി­ട്ടു­കൊ­ടു­ക്കാ­തെ മര്‍­ദ്ദ­നം തു­ടര്‍­ന്നു. ഒടു­വില്‍ പോ­ലീ­സെ­ത്തി­യാ­ണ് സദാ­ചാ­ര­പോ­ലീ­സില്‍ നി­ന്ന് ഇയാ­ളെ രക്ഷി­ച്ച് ആശു­പ­ത്രി­യി­ലാ­ക്കി­യ­ത്.



അ­തേ­സ­മ­യം, കൊ­ല്ല­പ്പെ­ട്ട ബാ­വ­യ്ക്ക് അവി­ഹി­ത­ബ­ന്ധ­മൊ­ന്നു­മി­ല്ലാ­യി­രു­ന്നെ­ന്നും ബാ­വ­യു­മാ­യി വ്യ­ക്തി­പ­ര­മായ ശത്രു­ത­യു­ള്ള ചി­ലര്‍ അയാ­ളെ ആ സ്ഥ­ല­ത്തെ­ത്തി­ച്ച് ഇല്ലാ­ക്കു­റ്റ­മാ­രോ­പി­ച്ച് മര്‍­ദ്ദി­ച്ച് കൊ­ല്ലു­ക­യാ­യി­രു­ന്നെ­ന്നു­മാ­ണ് ബന്ധു­ക്കള്‍ പറ­യു­ന്ന­ത്. സം­ഭ­വ­ത്തെ സം­ബ­ന്ധി­ച്ച് കേ­സെ­ടു­ത്തി­ട്ടു­ണ്ടെ­ന്നും ഒരാള്‍ അറ­സ്റ്റി­ലാ­ണെ­ന്നും പോ­ലീ­സ് അറി­യി­ക്കു­ന്നു­.



­ബാ­വ­യ്ക്ക് അവി­ഹി­ത­ബ­ന്ധ­മു­ണ്ടോ ഇല്ല­യോ എന്ന­ത­ല്ല ഇവി­ടെ ചര്‍­ച്ചാ­വി­ഷ­യ­മാ­കേ­ണ്ട­ത്. അവി­ഹി­ത­ബ­ന്ധ­മു­ണ്ടാ­യാ­ലും ഇല്ലെ­ങ്കി­ലും ഒരു വീ­ട്ടില്‍ രാ­ത്രി വരി­ക­യോ പോ­കു­ക­യോ ചെ­യ്യു­ന്ന­ത് ആ വീ­ട്ടി­ലു­ള്ള­വ­രു­ടെ അറി­വോ­ടെ­യും സമ്മ­ത­ത്തോ­ടെ­യു­മാ­ണെ­ങ്കില്‍ നാ­ട്ടു­കാര്‍­ക്ക് എന്തു കേ­ടാ­ണ് എന്ന ചോ­ദ്യ­മാ­ണ്. കൊ­ച്ചി­യില്‍ രാ­ത്രി­സ­മ­യ­ത്ത് പു­രു­ഷ­സു­ഹൃ­ത്തു­മാ­യി ബൈ­ക്കില്‍ യാ­ത്ര ചെ­യ്ത ­ത­സ്നി ബാ­നു­ എന്ന പെണ്‍­കു­ട്ടി­യെ സദാ­ചാ­ര­പോ­ലീ­സ് മു­ഖ­ത്ത­ടി­ച്ച സം­ഭ­വം വി­വാ­ദ­മാ­യി­ട്ടും അധി­ക­കാ­ല­മാ­യി­ട്ടി­ല്ല.



ഇ­ത്ത­രം സം­ഭ­വ­ങ്ങള്‍ ജന­ങ്ങ­ളില്‍ കന­ത്ത ഭീ­തി­യാ­ണു നി­റ­യ്ക്കു­ന്ന­തെ­ന്ന­റി­യു­മ്പോ­ഴും അധി­കൃ­ത­രു­ടെ ഭാ­ഗ­ത്തു­നി­ന്നു നട­പ­ടി­ക­ളു­ണ്ടാ­കു­ന്നി­ല്ല. ഇത്ത­രം സം­ഭ­വ­ങ്ങ­ളോ­ടും ചി­ന്താ­ഗ­തി­ക­ളോ­ടും പോ­രാ­ടേ­ണ്ട സാം­സ്കാ­രി­ക­നി­ല­വാ­ര­ത്തി­ലേ­ക്ക് മല­യാ­ളി­യെ എത്തി­ക്കേ­ണ്ട ധാര്‍­മി­കത ഏറ്റെ­ടു­ക്കാന്‍ ഇട­തു­പ­ക്ഷ­ത്തി­നും ആകു­ന്നി­ല്ല. കാ­ര­ണം, അവര്‍ തന്നെ­യാ­ണ് രാ­ജ്മോ­ഹന്‍ ഉണ്ണി­ത്താ­ന്റെ­യും അബ്ദു­ള്ള­ക്കു­ട്ടി­യു­ടെ­യും അവി­ഹി­ത­ബ­ന്ധം കണ്ടു­പി­ടി­ക്കാന്‍ കണ്ണി­ലെ­ണ്ണ­യു­മൊ­ഴി­ച്ച്, ചൂ­ട്ടും കത്തി­ച്ച് കാ­ത്തി­രു­ന്ന­ത്. അതു­കൊ­ണ്ട് അവര്‍­ക്ക് സദാ­ചാ­ര­പോ­ലീ­സിം­ഗി­ന്റെ ഇത്ത­രം നട­പ­ടി­കള്‍­ക്കെ­തി­രെ സം­സാ­രി­ക്കാന്‍ അവ­കാ­ശം നഷ്ട­പ്പെ­ട്ട നി­ല­യാ­ണ്.



­സ്വ­യം കള­ഞ്ഞു­കു­ളി­ച്ച ഈ തി­രു­ത്തല്‍ പദ­വി­യു­ടെ നഷ്ട­ബോ­ധ­ത്തി­ലാ­ണ് അതേ കാ­പ­ട്യ­ത്തി­ന്റെ ഇര­യാ­കു­മെ­ന്ന ഭീ­തി­യില്‍ ഡി­വൈഎ­ഫ്ഐ­യു­ടെ സം­സ്ഥാ­ന­സെ­ക്ര­ട്ട­റി ടി വി രാ­ജേ­ഷ് ഒരു വാ­വി­ട്ട ആരോ­പ­ണ­ത്തില്‍ പത­റി ടെ­ലി­വി­ഷന്‍ ക്യാ­മ­റ­കള്‍­ക്കു മു­ന്നില്‍ അച്ഛ­നേ­യും അമ്മ­യേ­യും ഭാ­ര്യ­യേ­യും ചൊ­ല്ലി­ക്ക­ര­ഞ്ഞ­തു­്. കഴി­ഞ്ഞൊ­രു ദി­വ­സം കാ­ണി­ക്ക­വ­ഞ്ചി ഇടി­ച്ചു­ത­കര്‍­ത്ത കാ­റില്‍ സീ­രി­യല്‍ നടി­ക്കൊ­പ്പ­മു­ണ്ടാ­യി­രു­ന്ന എം­എല്‍എ­യും മുന്‍ എം­എല്‍എ­യും ആരെ­ന്ന ചു­ഴി­ഞ്ഞു­നോ­ട്ടം സമൂ­ഹ­ത്തില്‍ നി­ന്നു­ണ്ടാ­വു­ന്ന­തി­നും കാ­ര­ണം വേ­റൊ­ന്നു­മ­ല്ല. സ്വ­ന്തം ഭാ­ര്യ­യെ കാ­റോ­ടി­ക്കാന്‍ പഠി­പ്പി­ച്ച കു­റ്റ­ത്തി­ന് സദാ­ചാ­ര­പ്പൊ­ലീ­സി­ന്റെ കൈ­ക്ക­രു­ത്തി­നി­ര­യായ കോ­ട്ട­യം ഒള­ശ്ശ­യി­ലെ അഡ്വ. വി­നു ജേ­ക്ക­ബി­ന്റെ അനു­ഭ­വ­വും ഓര്‍­ക്കാം­.



ആ­ഗോ­ള­വല്‍­ക­ര­ണം സൃ­ഷ്ടി­ക്കു­ന്ന അരാ­ജ­ക­ത്വ­ത്തില്‍ തകര്‍­ന്ന ആഫ്രി­ക്കന്‍ - ലാ­റ്റിന്‍ അമേ­രി­ക്കന്‍ രാ­ജ്യ­ങ്ങ­ളു­ടെ സ്ഥി­തി­യാ­ണ് ഇന്ത്യ­യെ­യും കാ­ത്തി­രി­ക്കു­ന്ന­തെ­ന്ന് പണ്ടു­ത­ന്നെ നക്സ­ലൈ­റ്റു­കള്‍ മു­ന്ന­റി­യി­പ്പു തന്നി­രു­ന്ന­തോര്‍­ക്കേ­ണ്ട സാ­ഹ­ച­ര്യ­മാ­ണി­ത്. സാ­മ്പ­ത്തി­ക­മായ തകര്‍­ച്ച­യും കു­ത്തി­ക്ക­വര്‍­ച്ച­യും മാ­ത്ര­മ­ല്ല, സദാ­ചാ­ര­പ­ര­മായ ഇര­ട്ട­മ­ന­സ്സ് ആഴ­ത്തില്‍ കൊ­ണ്ടു­ന­ട­ക്കു­ന്ന മല­യാ­ളി­സ­മൂ­ഹം പോ­ലെ­യു­ള്ള ഇടു­ങ്ങിയ ഇട­ങ്ങ­ളില്‍ അത് ഇത്ത­രം സാം­സ്കാ­രി­ക­പ്ര­ശ്ന­മാ­യും വള­രു­മെ­ന്ന­ത് പട്ടാ­പ്പ­കല്‍ പോ­ലെ വ്യ­ക്ത­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്.


No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More