രൂപയുടെ മൂല്യം കുറയുന്നുവെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്തുകൊണ്ട് രൂപയുടെ മൂല്യം കുറയുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഡോളറിനു വില കൂടുന്നതിനു പ്രധാനകാരണം അതിന്റെ ഡിമാന്റ് വര്‍ധിച്ചതാണ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ ഉള്‍കൊള്ളുന്ന ബ്രിക് സാമ്പത്തിക മേഖല അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും ഇത്തരം രാജ്യങ്ങളിലേക്ക് അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും വന്‍തോതില്‍ വിദേശനിക്ഷേപം ഒഴുകിയെത്തും. വിദേശനിക്ഷേപ സ്ഥാപനങ്ങളിലൂടെ രാജ്യത്തെ വിപണികളുടെ നീക്കം നിയന്ത്രിക്കാന്‍ വരെ കരുത്തുള്ള നിലയിലേക്ക് ഈ ഫണ്ടിന്റെ ഒഴുക്ക് ഉയര്‍ന്നിരുന്നു.
2008ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം കമ്പനിയുടെ ബാലന്‍സ് ഷീറ്റ് ലാഭത്തിലാക്കുന്നതിന് ഇന്ത്യയടക്കമുള്ള വിപണികളില്‍ നിക്ഷേപിക്കുന്നത് നല്ലൊരു മാര്‍ഗ്ഗമാണെന്ന് അമേരിക്കന്‍ കമ്പനികള്‍ തിരിച്ചറിഞ്ഞതാണ് ഇതിനു കാരണം.
എന്നാല്‍ കഴിഞ്ഞ കുറെ മാസങ്ങളായി അമേരിക്കയിലെയും യൂറോപ്പിലെയും സാമ്പത്തിക മേഖല തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആഗോളവിപണികളെല്ലാം തന്നെ തീര്‍ത്തും നിര്‍ജ്ജീവമായ അവസ്ഥയിലായതിനാല്‍ ലാഭമൊന്നും കിട്ടാത്തത് കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
വിദേശനിക്ഷേപസ്ഥാപനങ്ങളിലൂടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിക്ഷേപിച്ച പണം തിരിച്ചെടുത്തില്ലെങ്കില്‍ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് തിരിച്ചറിഞ്ഞ കമ്പനികള്‍ അതിനുള്ള ശ്രമം തുടങ്ങിയത് സ്വാഭാവികമാണ്.
വിദേശനിക്ഷേപസ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റൊഴിവാക്കുമ്പോള്‍ അവയെല്ലാം തിരിച്ചു ഡോളറിലേക്ക് മാറ്റപ്പെടുന്നുണ്ട്. ഇന്ത്യയില്‍ നിന്നു മാത്രം രണ്ടായിരം കോടിയിലധികം അമേരിക്കന്‍ ഡോളറാണ് കഴിഞ്ഞ കുറച്ചുദിവസം കൊണ്ട്തിരിച്ചുപോയത്. പണം ഇത്തരത്തില്‍ ഡോളറായി മാറുമ്പോള്‍ ഡിമാന്റ് കുറയുന്നത് രൂപയുടെതാണ്.
ഇതേ സമയത്തു തന്നെ ഇറക്കുമതി ചെയ്യുന്നവരും ഡോളര്‍ ശേഖരിക്കാന്‍ തുടങ്ങിയത് മറ്റൊരു കാരണമാണ്. അതേ സമയം കയറ്റുമതിക്കാര്‍ക്ക് വിദേശരാജ്യങ്ങളില്‍ നിന്നുളള ഓര്‍ഡറുകള്‍ കാര്യമായി കുറയുകയും ചെയ്തു. ഇറക്കുമതി ചെയ്യുന്നവര്‍ക്ക് പണം ഡോളറിലാണ് നല്‍കേണ്ടത്. അതേ സമയം കയറ്റുമതി കുറഞ്ഞതുകൊണ്ട് ഡോളറില്‍ നിന്നു രൂപയിലേക്ക് മാറ്റുന്നതിന്റെ തോത് കുറഞ്ഞതും കാരണമാണ്.
വന്‍ അഴിമതികള്‍, പണപ്പെരുപ്പം, വര്‍ധിച്ച പലിശ നിരക്ക് എന്നിവ രാജ്യത്തെ വളര്‍ച്ചാനിരക്കിലുണ്ടാക്കിയ കുറവും പണത്തിന്റെ മൂല്യത്തെ നിര്‍ണയിച്ചിട്ടുണ്ട്. ഒമ്പതു ശതമാനമെന്ന വളര്‍ച്ചാനിരക്ക് എട്ടാക്കി പുനര്‍നിര്‍ണയിക്കേണ്ട ഗതികേടിലാണ് ഇന്ത്യ. കൂടാതെ ഇപ്പോഴും പലമേഖലകളിലും നിലനില്‍ക്കുന്ന സബ്‌സിഡികള്‍ രാജ്യത്തെ സാമ്പത്തിക കമ്മി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ പണത്തിന്റെ മൂല്യം കുറയ്ക്കുന്ന ഒട്ടനവധി ഘടകങ്ങള്‍ സജീവമാണ്.
No comments:
Post a Comment