ജോലി ; പിന്നെ താമസസ്ഥലം ; പിന്നേയും ജോലിക്ക്, യന്ത്രങ്ങളെ തോല്പിക്കുന്ന ദിനചര്യകള്‍ , ഒരേമുഖങ്ങള്‍ , മിണ്ടുന്നത് പോലും മടുപ്പിക്കുന്ന ഉപചാര വാക്കുകള്‍, എല്ലാം ഒരു വഴിപാടുപൊലെ; കെട്ടിടങ്ങല്‍ , മരങ്ങള്‍ , വഴികള്‍ , വഴിവിളക്കുകള്‍ , വേഷങ്ങള്‍ ; എല്ലാത്തിലും സമാനതകള്‍. മടുപ്പിന്പോലും മടുത്തു; പ്രകൃതിയോട് സംവദിക്കാന്‍, നിലാവിനോട് കിന്നരിക്കാന്‍, ഇരുട്ടിനെ ആശ്ലേഷിക്കാന്‍ എവിടെയെങ്കിലും ദൂരെ പോകണം.; എത്രയോ വര്‍ഷങ്ങള്‍; ഇരുട്ടും വെളിച്ചവും ഇണചേരാതെ തലയിലെ ഘടികാരത്തിന്റെ സമയം എന്നോ തെറ്റിയത്കൊണ്ട് കാലവും ഓര്‍മ്മകളും നെര്‍ക്ക്നേരെ കൂട്ടിമുട്ടാറില്ല. മരുഭൂമിയിലെ പ്രവാസം മലയാളിയുടെ കഴിവുകളെ, സര്‍ഗാത്മകതകളെ, ഇല്ലാതാക്കുമോ ?
ഉത്തരങ്ങള്‍ ഇങ്ങിനെ :
“സത്യത്തില്‍ പ്രവാസം എന്നെ നശിപ്പിയ്ക്കുകയാണ് ചെയ്തത്, പ്രവാസത്തിന് മുന്‍പുള്ള എന്റെ ഞ്ജാനവും പ്രവാസത്തില്‍ ഞാന്‍ നേടിയ ഞ്ജാനവും തുലനം ചെയ്താല്‍ പ്രവാസത്തിന് മുന്‍പുള്ളതേ എന്റെ ചിന്തയില്‍ ഇപ്പോഴുമൊള്ളൂ ... പ്രവാസം എനിക്ക് തന്നത് പണമായിരിന്നു, എന്നിലെ പരന്ന വായന പൂര്‍ണ്ണമായും ഇല്ലാതായി എന്തും ഒരൊറ്റയിരിപ്പിന് വായിച്ചിരുന്ന എനിക്ക് പുസ്തകം എന്നത് തന്നെ ഒരു അലര്‍ജിപോലെയായിരിന്നു ബ്ലോഗായിരിന്നു എന്റെ വായനയെ എഴുത്തിനെ തിരികെ കൊണ്ടു വന്നത്,”
മരുഭൂമിയിലെ മലയാളിക്ക് പച്ച നിറം എന്തോ ഒരു ലഹരി കണക്കാണു. പച്ചപ്പ് കാണാന്‍ അവന്‍ എത്ര ദൂരം വേണമെങ്കിലും പോകും
Thursday, April 29, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment