ദുബയ്: യുഎഇയില്‍ പുതുവല്‍സര ദിനം ലോക മുണ്ടുദിനമായി ആഘോഷിക്കുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ പരമ്പരാഗത വസ്ത്രമായ മുണ്ടിനെ ആഗോളതലത്തില്‍ പരിചയപ്പെടുത്തുകയാണ് ദിവസത്തിന്റെ ലക്ഷ്യം.
ഇനി എല്ലാ വര്‍ഷങ്ങളിലും ഈ ദിവസം മുണ്ടു ദിനമായി കൊണ്ടാടുമെന്ന് രാജ്യത്തെ പ്രവാസികള്‍ അറിയിച്ചു. ശ്രീലങ്ക, കെനിയ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലും മുണ്ട് ഏറെ പ്രചാരമുള്ള വേഷമാണ്. മാസത്തില്‍ ഒരു ദിവസം മുണ്ടെടുക്കാന്‍ എല്ലാവരും തയ്യാറാവണം. രാജ്യത്തെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടായിരിക്കും ഈ ദിനം ആചരിക്കുന്നത്. ഏഷ്യയില്‍ നിന്നുള്ളവര്‍ കൊച്ചുകുട്ടികളെ മുണ്ടുടുക്കാന്‍ പഠിപ്പിക്കണം. മുണ്ടും വേഷ്ടിയും ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്ന വേഷമാണ്.
ഷാര്‍ജയില്‍ മുണ്ടുകള്‍ക്ക് വിലക്കുണ്ടെന്ന് ചില മാധ്യമങ്ങളിലൂടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. സര്‍ക്കാര്‍ ഓഫിസുകളിലെത്തുമ്പോള്‍ ലുങ്കി ധരിക്കരുതെന്നു മാത്രമാണ് വിലക്കുള്ളത്-പ്രവാസിയായ അഡ്വക്കറ്റ് അജി കുര്യാക്കോസ് അറിയിച്ചു.
ഈയിടെ അല്‍ ക്വാസിലുള്ള ഒരു സിനിമാതിയേറ്ററില്‍ മുണ്ടുടുത്തുവന്നവര്‍ക്ക് ടിക്കറ്റ് നിഷേധിച്ചത് വിവാദമായിരുന്നു.

abullu nattil poyittu one month aayi.. pinea evidunnu kitti eee photo...
ReplyDelete