ആനക്കര: ആലൂര്‍-കാശാമുക്ക്-കൂറ്റനാട് പാതയില്‍ വിദ്യാര്‍ഥികള്‍ക്ക് ദുരിതയാത്ര. റൂട്ടില്‍ രണ്ട് മിനിബസുകളാണ് സര്‍വീസ് നടത്തുന്നത്. ബസില്‍ തൂങ്ങിയാണ് പലപ്പോഴും യാത്ര. വട്ടേനാട് സ്കൂള്‍, സ്വകാര്യ കോളജുകള്‍ എന്നിവിടങ്ങളിലേക്കുള്ള കുട്ടികളാണ് അപകട യാത്ര നടത്തുന്നത്. വീതികുറഞ്ഞ റോഡില്‍ കുഴികളും കയറ്റവും ഏറെയാണ്.
ദിവസങ്ങള്‍ക്ക്മുമ്പ് ബസില്‍നിന്ന് വിദ്യാര്‍ഥി തെറിച്ചുവീണിരുന്നു. ദൂരം കുറവായതിനാല്‍ യാത്രക്കാര്‍ ഈ വഴിയാണ് തെരഞ്ഞെടുക്കുന്നത്. റോഡ് നന്നാക്കണമെന്നും കൂടുതല്‍ ബസ് സര്‍വീസുകള്‍ അനുവദിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
source: madhyamam

No comments:
Post a Comment