ദുബയ്: ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായി യുഎഇയില്‍ വൈറ്റ് പോയിന്റ്‌സ് എന്നറിയപ്പെടുന്ന ട്രാഫിക് സമ്പ്രദായം കൊണ്ടു വരുന്നു. ഗതാഗതനിയമങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന പരാതികള്‍ വ്യാപകമായതാണ് പുതിയ പരീക്ഷണങ്ങളുമായി മുന്നോട്ടുപോവാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.
നിലവിലുള്ള ബ്ലാക്ക് പോയിന്റ് സിസ്റ്റത്തിനു സമാന്തരമായി തന്നെ ഇതു നടപ്പാക്കാനാണ് പരിപാടി. ട്രാഫിക് നിയമങ്ങള്‍ അനുസരിച്ച് ഡ്രൈവ് ചെയ്യുന്നവര്‍ക്ക് ഇന്‍സെന്റീവ് പോയിന്റുകള്‍ നല്‍കുകയാണ് ലക്ഷ്യം. കൂടാതെ പ്രധാനപ്പെട്ട ഷോപ്പിങ് കോംപഌക്‌സുകളിലേക്കുള്ള ഡിസ്‌കൗണ്ട് കൂപ്പണുകളടക്കമുള്ള സമ്മാനങ്ങളും നേരത്തെയുള്ള ഫൈനില്‍ തന്നെ ഇളവും ലഭിക്കാനുള്ള സാധ്യതയുണ്ട്.
ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ മാത്രമല്ല അനുസരിക്കുന്നവരെയും കാണുന്നുണ്ട്. ശരിയായി ഡ്രൈവ് ചെയ്യുന്നവരെ അനുമോദിക്കാന്‍ യാതൊരു മടിയുമില്ല. ഇത്തരം അനുമോദനങ്ങള്‍ മുന്നോട്ടുള്ള ഡ്രൈവിങിലും അവരെ ശ്രദ്ധാലുക്കളാക്കും- ദുബയ് ട്രാഫിക് പോലിസ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ സഫിന്‍ അറിയിച്ചു.
Traffic on a section of the Emirates Road. The Dubai Police's Traffic Department is studying the implementation of a "white points" system to award good drivers. |
ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ മാത്രമല്ല അനുസരിക്കുന്നവരെയും കാണുന്നുണ്ട്. ശരിയായി ഡ്രൈവ് ചെയ്യുന്നവരെ അനുമോദിക്കാന്‍ യാതൊരു മടിയുമില്ല. ഇത്തരം അനുമോദനങ്ങള്‍ മുന്നോട്ടുള്ള ഡ്രൈവിങിലും അവരെ ശ്രദ്ധാലുക്കളാക്കും- ദുബയ് ട്രാഫിക് പോലിസ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ സഫിന്‍ അറിയിച്ചു.
No comments:
Post a Comment