മൈസൂര്‍: മൈസൂറിലെ അംബവിലാസ് കൊട്ടാരത്തിനടിയില്‍ കോടികള്‍ വിലമതിക്കുന്ന വന്‍ നിധിശേഖരമുള്ളതായി റിപ്പോര്‍ട്ട്. ഒരു സ്വകാര്യ ചാനല്‍ നടത്തിയ ഒളികാമറ ഓപ്പറേഷനിലൂടെയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത്.
കൊട്ടാരത്തിനുള്ളിലെ രഹസ്യ നിലവറകളില്‍ വന്‍ സ്വര്‍ണശേഖരവും അമൂല്യരത്‌നങ്ങളുടെ ശേഖരവും ഉണ്ടെന്നാണ് ചാനല്‍ പുറത്തു വിട്ടിരിക്കുന്നത്. വന്‍ നിധിശേഖരമുള്ള കൊട്ടാരത്തിന് വേണ്ടത്ര സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനെ തുടര്‍ന്ന് കേന്ദ്ര,സംസ്ഥാന ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കൊട്ടാരം സന്ദര്‍ശിച്ച് സുരക്ഷ വിലയിരുത്തി. മൈസൂര്‍ കൊട്ടാരത്തിനുള്ളില്‍ വന്‍ നിധിശേഖരമുണെ്ടന്നു മുന്‍പും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ഇത് സ്ഥിരീകരിയ്ക്കാന്‍ പുരാവസ്തു വകുപ്പധികൃതര്‍ ഇതുവരെ തയാറായിരുന്നില്ല. എന്നാല്‍ ചാനല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം നിധിയുണ്ടെന്ന കാര്യം ഇവര്‍ സമ്മതിച്ചതായാണ് സൂചന.
തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ കോടികള്‍ വിലമതിക്കുന്ന വന്‍ സ്വര്‍ണശേഖരം കണെ്ടത്തിയതിനു പിന്നാലെയാണ് മൈസൂര്‍ കൊട്ടാരത്തിനുള്ളിലും നിധിശേഖരമുള്ളതായി റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
താജ്മഹല്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന ചരിത്രസ്മാരകമാണ് മൈസൂര്‍ കൊട്ടാരം

No comments:
Post a Comment