Monday, January 2, 2012

കൂറ്റനാട്ട് നെല്‍വയലുകള്‍ തരിശുനിലങ്ങളാകുന്നു

മാതൃഭൂമി കൂറ്റനാട്: കൃഷിപ്പണിക്ക് ആളെ കിട്ടാത്തതിനാല്‍ കൃഷിയിടങ്ങള്‍ തരിശുനിലങ്ങളായി മാറുന്നു. കൂറ്റനാട്‌മേഖലയിലെ പാടങ്ങളാണ് പണിക്ക് ആളെ കിട്ടാത്തതുമൂലം തരിശിട്ടിരിക്കുന്നത്.




തൊഴിലുറപ്പ്പദ്ധതി വന്നതിനുശേഷം നാട്ടിന്‍പുറത്തെ ആളുകള്‍ കൃഷിപ്പണികളില്‍നിന്ന് മാറിനില്‍ക്കുന്ന അവസ്ഥയിലാണ്. ഒറ്റപ്പിലാവ്, ചാലിശ്ശേരി, നാഗലശ്ശേരി, തിരുമിറ്റക്കോട് എന്നിവിടങ്ങളില്‍ ഏക്കറു കണക്കിന് വയലുകളാണ് കൃഷിയിറക്കാന്‍കഴിയാതെ കിടക്കുന്നത്.


നാടന്‍തൊഴിലാളികളെ ലഭ്യമല്ലാത്തതിനാല്‍ തമിഴ് തൊഴിലാളികളാണ് കര്‍ഷകരുടെ ആശ്രയമായിരുന്നത്. ഇവര്‍ക്ക് ചുരുങ്ങിയകൂലി നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍, മുല്ലപ്പെരിയാര്‍പ്രശ്‌നം രൂക്ഷമായതോടെ തൃത്താലയിലെയും കൂറ്റനാട്ടെയും തമിഴ് തൊഴിലാളികള്‍ കൂട്ടത്തോടെ കേരള അതിര്‍ത്തി വിട്ടിരിക്കയാണ്. ധനുമാസമായതോടെ നെല്പാടങ്ങള്‍ കതിര്‍മൂത്ത്‌നില്‍ക്കുകയാണ്. കൊയ്യാനും ആളെക്കിട്ടാത്ത അവസ്ഥ. പല സ്ഥലത്തും നെല്ല് പാടത്തുകിടന്ന് മുളച്ചിരിക്കയാണ്. നിലവിലുള്ള തൊഴിലുറപ്പ് പണിക്കാരെ കാര്‍ഷികപ്രവൃത്തികള്‍ക്ക് ഏര്‍പ്പെടുത്തുകയാണെങ്കില്‍ പ്രശ്‌നപരിഹാരമുണ്ടാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More