കൊല്‍ക്കത്ത: പ്രീമിയര്‍ ലീഗ് സോക്കര്‍ ടൂര്‍ണമെന്റിന് രാജ്യത്തെ പ്രമുഖ കായികതാരങ്ങളായ സൗരവ് ഗാംഗുലിയുടെയും ബെയ്ച്ചുങ് ബൂട്ടിയയുടെയും പിന്തുണ.
ബരാസത് ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറായാണ് ബെയ്ച്ചുങ് എത്തുന്നത്. കൊല്‍ക്കത്തയുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന സൗരവ് ഗാംഗുലി കൊല്‍ക്കത്ത ടീമിനുവേണ്ടി പ്രചരണത്തിനിറങ്ങും.
അര്‍ജന്റീനിയന്‍ താരം ഹെര്‍ണന്‍ ക്രെസ്‌പോയെ ടീമിലെടുത്തുകൊണ്ട് ഫുട്‌ബോള്‍ ആരാധകരെ വിസ്മയിപ്പിച്ച ബരാസത് ടീമിന് ബെയ്ച്ചുങിനെ പോലൊരു താരത്തിന്റെ വരവ് കൂടുതല്‍ കരുത്തുപകരും. പീറ്റര്‍ റീഡിന്റെ പരിശീലനത്തിനു കീഴില്‍ കളത്തിലിറങ്ങുന്ന കൊല്‍ക്കത്തന്‍ ടീമിലെ ഐക്കണ്‍ സ്റ്റാര്‍ റോബി ഫൗളറാണ്.
ആറു ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. ബരാസതാണ് ഏറ്റവും വിലപിടിപ്പുള്ള ടീം. 25.15 കോടിക്കാണ് ഈ ക്ലബ്ബിന്റെ ഫ്രാഞ്ചൈസി യൂറോ ഇന്‍ഫ്രാ റിയാലിറ്റി വാങ്ങിയിട്ടുള്ളത്.
18 കോടി നല്‍കി അജയ് കണ്‍സള്‍ട്ടന്റ് സ്വന്തമാക്കിയ സിലിഗുരിയാണ് രണ്ടാമത്തെ ടീം. കൊല്‍ക്കത്ത ഫ്രാഞ്ചൈസിയുടെ വില 11.5 കോടിയാണ്. ദുര്‍ഗാപൂര്‍, ഹൗറ, ഹല്‍ദിയ എന്നിവയാണ് മറ്റു ടീമുകള്‍.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചുവട് പിടിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ(ഐഎഫ്എ) സഹകരണത്തോടെ സെലിബ്രിറ്റി മാനേജ്‌മെന്റ് ഗ്രൂപ്പാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. മാര്‍ച്ച് ആദ്യവാരം മത്സരങ്ങള്‍ ആരംഭിക്കും.

No comments:
Post a Comment