ലുധിയാന: ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളം വീണ്ടും ചാംപ്യന്മാരായി. തുടര്‍ച്ചയായി 15ാം തവണയാണ് കേരളം കിരീടം നേടുന്നത്. 29 സ്വര്‍ണവും 25 വെള്ളിയും 15 വങ്കെലവുമായി കേരളത്തിന് 266 പോയിന്റ് ലഭിച്ചു. തിങ്കളാഴ്ച നടന്ന ആറുഫൈനലുകളില്‍ അഞ്ചെണ്ണത്തിലും കേരളത്തിനായിരുന്നു സ്വര്‍ണം.
ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ മരിയ ജയിംസ് സ്വര്‍ണവും ഗോപികാ നാരായയണന്‍ വെള്ളിയും നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ കേരളത്തിന്റെ സിഞ്ജു പ്രകാശ് മീറ്റ് റെക്കോഡോടെ ഏറ്റവും ഉയരത്തിലെത്തി. ഒമ്പതുവര്‍ഷം പഴക്കമുള്ള റെക്കോഡാണ് സിഞ്ചുവിന് മുന്നില്‍ പഴങ്കഥയായത്.
കേരളടീം ക്യാപ്റ്റന്‍ എംഡി താര മൂന്നാം സ്വര്‍ണം നേടി. ക്രോസ് കണ്‍ട്രി ഇനത്തില്‍ കേരളടീം സ്വര്‍ണം നേടിയതോടെയാണിത്.

No comments:
Post a Comment