ഇന്ത്യ-ബയറണ്‍ മത്സരം വൈകിട്ട് 5.55 മുതല്‍ 'ടെന്‍ ആക്ഷ'നില്
ന്യൂഡല്‍ഹി: ഫുട്‌ബോള്‍ ലോകത്തെ മിന്നുംതാരങ്ങള്‍ ഡല്‍ഹിയില്‍ പറന്നെത്തി. ഇനി കാത്തിരിപ്പിന് വിരാമമിടാം. മുന്‍നിര ജര്‍മന്‍ ക്ലബ്ബായ ബയറണ്‍ മ്യൂണിക്കും ഇന്ത്യന്‍ ദേശീയ ടീമും നേര്‍ക്കുനേര്‍ പോരാടുന്ന കളിവിരുന്നിന് ഇനി മണിക്കൂറുകള്‍ മാത്രം. ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് കഴിഞ്ഞ ലോകകപ്പിലെ ആറ് കളിക്കാരടങ്ങിയ താരനിബിഡമായ ജര്‍മന്‍ ക്ലബുമായുള്ള പോരാട്ടം. ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസതാരമായ ബൈച്ചുങ് ബൂട്ടിയയ്ക്കുള്ള വിടവാങ്ങല്‍ സമ്മാനം കൂടിയാണിത്. ഫുള്‍ടീമുമായാണ് ഇന്ത്യയ്‌ക്കെതിരെ കളത്തിലിറങ്ങുകയെന്ന് ബയറണ്‍ മ്യൂണിക്ക് കോച്ച് ജപ്പ് ഹെയ്ന്‍ക്കസ് വ്യക്തമാക്കി. കളിമികവില്‍ ഇന്ത്യയും ജര്‍മനിയും തമ്മിലെ വലിയ അന്തരം ഇവിടെ അളക്കേണ്ടതില്ലെന്നും രാജ്യത്തെ ഫുട്‌ബോളിന് ഇക്കളി വലിയ മുതല്‍ക്കൂട്ടാണെന്നും ദേശീയ ടീം കോച്ച് സാവിയോ മെഡീര പറഞ്ഞു.

No comments:
Post a Comment