Thursday, January 5, 2012

റവന്യുജില്ലാ സ്‌കൂള്‍കലോത്സവത്തില്‍ തൃത്താല ഉപജില്ല മൂന്നാം സ്ഥാനത്ത്.

വല്ലപ്പുഴ: വല്ലപ്പുഴയ്ക്ക് വര്‍ണരാവുകള്‍ നല്‍കി നാലുനാള്‍ നീണ്ടുനിന്ന റവന്യുജില്ലാ സ്‌കൂള്‍കലോത്സവത്തില്‍ പാലക്കാട് ഉപജില്ല 301 പോയന്റോടെ ഓവറോള്‍ചാമ്പ്യന്മാരായി.

ഹൈസ്‌കൂള്‍ ജനറല്‍വിഭാഗത്തില്‍ 301 പോയന്റോടെ പാലക്കാട് ഉപജില്ല ഒന്നാമതും 286 പോയന്റോടെ പട്ടാമ്പി ഉപജില്ല രണ്ടാമതും 265 പോയന്റോടെ ഒറ്റപ്പാലം മൂന്നാംസ്ഥാനവുംനേടി.
 

യു.പി. വിഭാഗത്തില്‍ 120 പോയന്റോടെ മണ്ണാര്‍ക്കാട് ഉപജില്ല ഒന്നാംസ്ഥാനവും 117 പോയന്റോടെ പാലക്കാട് ഉപജില്ല രണ്ടാംസ്ഥാനവും 110 പോയന്റോടെ പട്ടാമ്പി ഉപജില്ല മൂന്നാംസ്ഥാനവുംനേടി.
ഹയര്‍സെക്കന്‍ഡറിവിഭാഗത്തില്‍ 323 പോയന്റോടെ പാലക്കാട് ഉപജില്ലയും 277 പോയന്റോടെ ഒറ്റപ്പാലം ഉപജില്ലയും 264 പോയന്റോടെ തൃത്താല ഉപജില്ലയും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍നേടി.

യു.പി. ജനറല്‍വിഭാഗത്തില്‍ 61 പോയന്റോടെ ബി.എസ്.എസ്. ഗുരുകുലം ആലത്തൂരും 60 പോയന്റോടെ ഒറ്റപ്പാലം എല്‍.എസ്.എന്‍. സ്‌കൂളും 45 പോയന്റോടെ പട്ടാമ്പി സെന്റ് പോള്‍സ് സ്‌കൂളും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍നേടി.

ഹൈസ്‌കൂള്‍വിഭാഗത്തില്‍ 156 പോയന്റോടെ ബി.എസ്.എസ്. ഗുരുകുലം ആലത്തൂരും 83 പോയന്റോടെ എം.ഇ.എസ്. എം.എച്ച്.എസ്.എസ്. ഒലവക്കോടും 81 പോയന്റോടെ ഷൊറണൂര്‍ സെന്റ് തെരേസാസ് സ്‌കൂളും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍നേടി.

ഹയര്‍സെക്കന്‍ഡറി ജനറല്‍വിഭാഗത്തില്‍ 122 പോയന്റോടെ ആലത്തൂര്‍ ബി.എസ്.എസ്. ഗുരുകുലം ഒന്നാംസ്ഥാനവും 102 പോയന്റോടെ വാണിയംകുളം ടി.ആര്‍. കെ.എച്ച്.എസ്. രണ്ടാംസ്ഥാനവും 92 പോയന്റോടെ ചളവറ എച്ച്.എസ്.എസ് മൂന്നാംസ്ഥാനവും നേടി.

കലോത്സവത്തിന്റെ സമാപനസമ്മേളനം സി.പി. മുഹമ്മദ് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ് അധ്യക്ഷയായി.

 
വി.ടി. ബല്‍റാം എം.എല്‍.എ. വിജയികള്‍ക്കുള്ള സമ്മാനവിതരണം നടത്തി. ഒറ്റപ്പാലം ഡി.ഇ.ഒ. കെ.ആര്‍. വാസന്തി, ഒറ്റപ്പാലം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഗൗരി, ഒ. സുലൈഖ, ഇ. മറിയ, എന്‍. നന്ദവിലാ
 
 

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More