Wednesday, January 4, 2012

ബുര്‍ജിനെയും മെട്രോയെയും ബന്ധിപ്പിച്ച് സബ്‌വേ

ദുബയ്: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയെയും ദുബയ് മാളിനെയും ബന്ധിപ്പിച്ചുകൊണ്ട് ഗ്ലാസ് സബ്‌വേ വരുന്നു. 820 മീറ്റര്‍ നീളത്തില്‍ നഗരത്തിന്റെ മുഴുവന്‍ സൗന്ദര്യവും ആസ്വദിച്ച് ആളുകള്‍ക്ക് നടക്കാന്‍ കഴിയുന്ന വിധത്തിലാണ് ഇത് തയ്യാറാക്കുന്നത്.



ഒരോ മണിക്കൂറിലൂം 13500ലധികം ആളുകള്‍ക്ക് കടന്നു പോകാവുന്ന സംവിധാനങ്ങളോട് കൂടിയാണ് ഇത് തയ്യാറാക്കുന്നത്. ഓട്ടോമാറ്റിക് നടപ്പാതകള്‍ക്കൊപ്പം കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യവും ഈ ശീതീകരിച്ച പാതയിലുണ്ടാവും. ബുര്‍ജ് ഖലീഫയുടെയും ദുബയ് മാളിന്റെയും ഡെവലപ്പര്‍മാരായ എമ്മാര്‍ ഗ്രൂപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.



വളരെയധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ് ദുബയ് മാള്‍. 14000ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. മെട്രോ സ്‌റ്റേഷനുമായി ബന്ധിപ്പിക്കപ്പെടുന്നതിനാല്‍ ബുര്‍ജ് ഖലീഫയും അതോടനുബന്ധിച്ചുള്ള നഗരത്തിലെ മറ്റു സ്ഥലങ്ങളിലും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.


2013ഓടെ യാഥാര്‍ത്ഥ്യമാവുന്ന പാത നിര്‍മ്മിക്കുന്നത് ഡട്‌കോയാണ്. എല്ലാ അന്താരാഷ്ട്ര സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും ഇത് നിര്‍മ്മിക്കുകയെന്ന് എമ്മാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അലബ്ബാര്‍ അറിയിച്ചു.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More