Friday, January 6, 2012

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടാന്‍ സാധ്യത

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടാന്‍ സാധ്യത. വൈദ്യുതി റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ച വാര്‍ഷിക കണക്കുകളില്‍ മൂവയിരത്തിലധികം കോടിയുടെ നഷ്ടം ബോര്‍ഡിനുള്ളതായി വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ബോര്‍ഡ് ആലോചിക്കുന്നത്.


2012-13 സാമ്പത്തിക വര്‍ഷത്തില്‍ 3240.25 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകും എന്നാണ് ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. ഈ കാലയളവില്‍ വൈദ്യുതി വില്പനയിലൂടെ 6031.73 കോടിയും മറ്റു സ്രോതസ്സുകളില്‍ നിന്ന് 366.14 കോടിയുമടക്കം 6397.87 കോടി രൂപയുടെ വരുമാനമാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ 9638.12 കോടി രൂപയാണ് ബോര്‍ഡ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതു പ്രകാരമാണ് 3240.25 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ബോര്‍ഡിന്റെ കമ്മി 2118.48 കോടി രൂപയായിരുന്നു.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More