Saturday, December 31, 2011

കേരളം പട്ടിണിയായില്ല; തമിഴ്‌നാട് ആശങ്കയില്‍

കുമളി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് കേരളത്തിലേയ്ക്കുള്ള പച്ചക്കറി വിതരണം നിര്‍ത്തി വച്ചത് തമിഴ്‌നാടിന് പാരയായി. ലക്ഷക്കണക്കിന് രൂപയുടെ പാലും പഴവും പച്ചക്കറിയുമാണ് തമിഴ്‌നാട്ടില്‍ കെട്ടിക്കിടന്നു നശിയ്ക്കുന്നത്.




കേരളത്തെ പട്ടിണിയ്ക്കിടുമെന്നായിരുന്നു വിവിധ സംഘടനകള്‍ ഭീഷണി മുഴക്കിയത്. എന്നാല്‍ കേരളത്തിലേയ്ക്ക് കര്‍ണ്ണാടകയില്‍ നിന്ന് പച്ചക്കറികള്‍ വന്നു തുടങ്ങിയപ്പോഴാണ് തങ്ങള്‍ക്ക് അമളി പറ്റിയ വിവരം തമിഴ്‌നാട്ടുകാര്‍ തിരിച്ചറിഞ്ഞത്.

തമിഴ്‌നാട് ഉപരോധം തുടരുന്ന സാഹചര്യത്തില്‍ ക്രിസ്മസിന് വന്‍ വിലക്കയറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കര്‍ണ്ണാടകയില്‍ നിന്ന് പച്ചക്കറി വരാന്‍ തുടങ്ങിയതോടെ ഈ ആശങ്ക നീങ്ങി.


തമിഴ്‌നാട് ഉപരോധമേര്‍പ്പെടുത്തിയത് ശരിയ്ക്കും മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് കര്‍ണാടക. കര്‍ണാടകയില്‍ നിന്ന് വന്‍തോതിലാണ് കേരളത്തിലേയക്ക് പച്ചക്കറിയെത്തുന്നത്.


മുന്‍പ് മലബാര്‍ മേഖലയില്‍ മാത്രമായിരുന്നു പച്ചക്കറിയെത്തിരുന്നതെങ്കില്‍ ഉപരോധം നീണ്ടതോടെ മുഴുവന്‍ ഇടങ്ങളിലേയ്ക്കും പച്ചക്കറി വില്‍പ്പന വ്യാപിപ്പിച്ചിരിയ്ക്കുകയാണ് കര്‍ണാടക.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More