കൂറ്റനാട്: വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി പഞ്ചായത്ത് മൂന്നുലക്ഷം അനുവദിച്ചു. അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും അപൂര്‍വമായിമാത്രം കത്താറുള്ള വഴിവിളക്കുകളെ ക്കുറിച്ച് ജൂലായ് 13 ലെ മാതൃഭൂമിപത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. നിലവില്‍ വൈദ്യുതത്തൂണുകളില്‍ സ്ഥാപിച്ചിട്ടുള്ള വിളക്കുകളില്‍ മഴവെള്ളമിറങ്ങി കേടുവന്ന അവസ്ഥയിലാണ്. അവ മാറ്റിസ്ഥാപിക്കുകയും നിലവില്‍ സ്ഥാപിച്ചിട്ടുള്ള ശക്തികൂടിയ ബള്‍ബുകള്‍ക്കുപകരം സി.എഫ്.എല്‍. വിളക്കുകളും സ്ഥാപിക്കും. ഓരോ വൈദ്യുതത്തൂണുകള്‍ക്കും നിശ്ചിതതുക എന്ന നിലയിലാണ് പണം നീക്കിവെച്ചിരിക്കുന്നത്. ഇതിനായുള്ള ക്വട്ടേഷന്‍ അംഗീകരിച്ചു. അറ്റകുറ്റപ്പണി ബുധനാഴ്ച ആരംഭിക്കുമെന്ന് നാഗലശ്ശേരി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Saturday, August 13, 2011
കൂറ്റനാട് വഴിവിളക്കുപ്രശ്‌നപരിഹാരം; പഞ്ചായത്ത് മൂന്നുലക്ഷം അനുവദിച്ചു
Labels:
കൂറ്റനാട്
Posted by
Kodanadan
Subscribe to:
Post Comments (Atom)
No comments:
Post a Comment