Sunday, March 27, 2011

മന്‍മോഹന്‍ ക്ഷണിച്ചു; കളികാണാന്‍ ഗീലാനി വരുന്നു

ബുധനാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനല്‍ കാണാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി ഇന്ത്യയില്‍ എത്തും.



പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ക്ഷണം ഗീലാനി സ്വീകരിയ്ക്കുകയായിരുന്നു.

മത്സരത്തിനു ശേഷം ഇരു പ്രധാനമന്ത്രിമാരും ഔപചാരിക ചര്‍ച്ച നടത്തുമെന്ന് ഇന്ത്യയുടെ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.



പഞ്ചാബിലെ മൊഹാലിയില്‍ നടക്കുന്ന മത്സരം കാണാന്‍ ഗീലാനിക്കും പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കും മന്‍മോഹന്‍ സിങ് വെള്ളിയാഴ്ചയാണ് ക്ഷണക്കത്ത് അയച്ചത്.

ശനിയാഴ്ച രാത്രി പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയുമായി ഗീലാനി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്‍മോഹന്‍സിംഗിന്റെ ക്ഷണം സ്വീകരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച ഔദേയാഗിക പ്രഖ്യാപനം പാക് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.


ഇന്ത്യാ പാക് ക്രിക്കറ്റ് മത്സരത്തസമയത്ത് നടക്കുന്ന ഇന്ത്യാ പാക് ആഭ്യന്തരസെക്രട്ടറി തല ചര്‍ച്ചകള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും.

ഒന്‍പത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സെക്രട്ടറിതല ചര്‍ച്ചകള്‍ നടക്കുന്നത്. ഇന്ത്യന്‍ ആഭ്യന്തര സെക്രട്ടറി ഗോപാല്‍ കെ. പിള്ളയും പാക് ആഭ്യന്തര സെക്രട്ടറി ചൗധരി ഖൊമര്‍ സമാനും തമ്മിലാണ് കൂടിക്കാഴ്ച.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More