Friday, July 1, 2011

Congratulations to Hafsa

Congratulations to University Rank Holder Hafsa Muhammedali.

Hafsa, daugther of Kattathetil Muhammadali, resident of Kodanad bagged the first rank in the BSc Biochemistry of Calicut University.

    m

ഒന്നാം റാങ്കിന്റെ തിളക്കത്തില്‍ ഹഫ്‌സ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബി.എസ്‌സി ബയോ കെമിസ്ട്രി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയതിന്റെ സന്തോഷത്തിലാണ് ഹഫ്‌സ. തന്റെ നേട്ടത്തിന് പിറകിലെ പ്രചോദനം അകാലത്തില്‍ പൊലിഞ്ഞു പോയ ഉമ്മ സുഹറയും പഠനകാലത്ത് ഗള്‍ഫില്‍ നിന്നെത്തിയ ഉപ്പ മുഹമ്മദലിയുമാണെന്ന് ഇവര്‍ പറയുന്നു.



മേഴത്തൂര്‍ കോടനാട് കാട്ടത്തേയില്‍ മുഹമ്മദലിയുടെയും ഒമ്പത് വര്‍ഷം മുമ്പ് രക്താര്‍ബുദം ബാധിച്ച് മരിച്ച സുഹറയുടെയും മക്കളില്‍ മൂത്തയാളാണ് ഹഫ്‌സ. ദമാമില്‍ ടൊയോട്ട ഏരിയയില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുകയാണ് മുഹമ്മദലി.  ദമാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് ഈ മിടുക്കി പ്ലസ്‌വണ്‍ വരെ പഠിച്ചത്.  പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത് കപ്പൂര്‍ ദാറുല്‍ ഉലൂം സ്‌കൂളിലാണ്.
 
ഇമ്യൂണോളജിയില്‍ ഗവേഷണം ചെയ്യണമെന്നാണ് ഹഫ്‌സയുടെ ആഗ്രഹം. സിവില്‍ സര്‍വീസില്‍ കയറണമെന്ന ആഗ്രഹവും ഒളിച്ചുവെക്കുന്നില്ല. ഇതിനായി ചമ്രവട്ടത്തെ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍ ഓഫ് കേരളയില്‍ എന്‍ട്രന്‍സ് പരീക്ഷയെഴുതി ചേര്‍ന്നിട്ടുണ്ട്.താന്‍ പഠിച്ച ശ്രീകൃഷ്ണ കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും കെമിസ്ട്രിയില്‍ ഒന്നാം റാങ്ക് ജേതാവും ഇപ്പോള്‍ സ്ഥലം എം.എല്‍.എയുമായ വി.ടി. ബല്‍റാം അഭിനന്ദനമറിയിച്ച് വിളിച്ചത് ഏറെ സന്തോഷത്തോടെയാണ് കാണുന്നത്.
 
ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും അനുമോദനമറിയിച്ച് വിളിച്ചിരുന്നു.ഹഫ്‌സയുടെ അനുജത്തി ആയിഷയും പഠനത്തില്‍ മിടുക്കിയാണ്. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ 98 ശതമാനം മാര്‍ക്ക് നേടിയാണ് ആയിഷ മികച്ച പിന്‍ഗാമിയാകുമെന്ന സൂചന നല്‍കിയത്. പട്ടാമ്പി എം.ഇ.എസ് സ്‌കൂളില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയാണ് ആയിഷ.അനുജന്‍ ബിലാല്‍ ബി.ബി.എ വിദ്യാര്‍ഥിയാണ്. ഏഴാം ക്ലാസില്‍ പഠിക്കുന്ന യൂനുസ്, നാലിലും മൂന്നിലും രണ്ടിലും പഠിക്കുന്ന മാരിയ, സാദിയ, സുഹൈല്‍ എന്നിവരും പഠനത്തില്‍ മിടുക്കരാണ്. നാല് വയസ്സുകാരനായ സുറൂര്‍ പഠന മികവ് തുടരുമെന്ന് വിശ്വാസത്തിലാണ് ഹഫ്‌സ. ഇളയമ്മ സുഹറയും എല്ലായ്‌പ്പോഴും മക്കള്‍ക്ക് കൂട്ടായുണ്ട്.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More