കോടനാട് - തുരുത്ത് റോഡ് ഇടിഞ്ഞു നശിക്കുന്നു.
മനോരമ ന്യൂസ്.
തൃത്താല: കോടനാട് തുരുത്ത് റോഡ് ഇടിഞ്ഞു നശിക്കുന്നു. പുളിയപ്പറ്റ കായലിനോട് ചേര്‍ന്ന ഭാഗമാണ് പാര്‍ശ്വ ഭിത്തി തകര്‍ന്നത്. ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യ മുള്ള കോടനാട് - തുരുത്ത് ബണ്ട് റോഡ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 10 ലക്ഷം രൂപ ചെലവില്‍ ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ചത്.
തിരുതിമ്മല്‍ റോഡ് |
വര്‍ഷക്കാലത് വെള്ളം നിറഞ്ഞു കിടക്കുന്ന കായല്‍ പാടത്തിന്റെ മധ്യഭാഗത്തുള്ള ബണ്ട് റോഡാണ് തുരുത്ത് നിവാസികള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏകവഴി. പഴയ റോഡിനു മുകളില്‍ മൂന്നടി ഉയര്‍ത്തിയാണ് ഇരുവശവും ബെല്‍റ്റ് നിര്‍മിച്ചത്. അശാശ്ത്രീയമായി റോഡ് ഉയര്‍ത്തിയത് മൂലം നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുന്‍പേ സംരക്ഷണ ഭിത്തി തകര്‍ന്ന് വീണിരുന്നു. തകര്‍ന്ന് വീണ് വര്‍ഷങ്ങള്‍ ആയെങ്കിലും ഇതു വരെയും നന്നാക്കിയിട്ടില്ല.
വര്‍ഷക്കാലത്തെ കാഴ്ച |
സംരക്ഷണ ഭിത്തി കോണ്‍ക്രീടില്‍ നിര്മിക്കതത താണ് ബണ്ട് റോഡിന്‍റെ തകര്‍ച്ചക്ക് ആക്കം കൂട്ടിയത്. റോഡിനു കൈവരിയില്ലാത്തതും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. പുളിയപ്പറ്റ കായല്‍ കാണാന്‍ സന്ദര്‍ശകര്‍ എത്തുന്ന വഴി കൂടിയാണിത്. കായലില്‍ വെള്ളം നിറയുമ്പോള്‍ റോഡിന്‍റെ തകര്‍ച്ച പൂര്‍ണമാകും.
No comments:
Post a Comment