Tuesday, September 27, 2011

യുവാക്കള്‍ സാമൂഹിക പ്രശ്‌നങ്ങള്‍ ഏറ്റെടുക്കണം: വി.ടി.ബല്‍റാം

ഫുജൈറ: സാമൂഹിക പ്രശ്‌നങ്ങളില്‍ നിന്നും യുവാക്കള്‍ മാറി നില്‍ക്കരുതെന്നും രാജ്യ നന്മയ്ക്കായി യുവജനമുന്നേറ്റം അനിവാര്യമാണെന്നും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും തൃത്താല എം.എല്‍.എ.യുമായ വി.ടി.ബല്‍റാം ആവശ്യപ്പെട്ടു. പ്രവാസി സമൂഹത്തിന് രാജ്യത്തോടും സമൂഹത്തോടുമുള്ള ആത്മാര്‍ത്ഥയും പ്രതിസന്ധിയും ആഴമേറിയതാണെന്നും അത് തനിക്ക് നേരിട്ട് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.



ഒരാഴ്ചത്തെ യു.എ.ഇ. സന്ദര്‍ശനം ജീവിതത്തില്‍ മറക്കാനാവാത്ത ദിവസങ്ങളാണ് ഫുജൈറയില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച ഒ.ഐ.സി.സി. 'അക്കാഡമിക് എക്‌സലന്‍സ്' അവാര്‍ഡുകള്‍ വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് കെ.സി.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ടി.ആര്‍.സതീഷ് കുമാര്‍, ഡോ.കെ.സി.ചെറിയാന്‍, ജോര്‍ജ് മാത്യു ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

പി.കെ.ഷാജി, പി.സി.ഹംസ, മുഹമ്മദ് കെ.നസീര്‍, ജോഷി ജോസ്, സവാദ് യൂസഫ് തുടങ്ങിയവര്‍ അതിഥികളെ സ്വീകരിച്ചു. അബ്ദുള്‍ ലത്തീഫ്, പ്രവീണ്‍കുമാര്‍ ഷെട്ടി, റജി ചെറിയാന്‍, അരുണ്‍ എം.നായര്‍ തുടങ്ങിയവര്‍ അതിഥികളായിരുന്നു. രാജന്‍ ജോണി, യൂസഫലി, നജീബ്, മനാഫ്, വത്സന്‍, അബ്ദുല്‍ സമദ്, നാസര്‍ തുടങ്ങിയവര്‍ പിപാടികള്‍ക്ക് നേതൃത്വം നല്‍കി. പഠന മികവ് പുലര്‍ത്തിയ 24 കുട്ടികള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More