ലണ്ടന്‍: തോല്‍വി പരമ്പരയ്‌ക്കൊടുവില്‍ ഇന്ത്യയ്‌ക്ക് ലണ്ടന്‍ ഒളിംപിക്‌സില്‍ മെഡല്‍ നേട്ടം. 10 മീറ്റര്‍ എയര്‍ റൈഫ്‌ളിങ്ങില്‍ വെങ്കല മെഡല്‍ നേടി ഗഗന്‍ നരംഗ് ഇന്ത്യയുടെ അഭിമാനമായി.
ഫൈനലില്‍ 701.1 പോയിന്റോടെയാണ് ഗഗന്‍ വെങ്കലം നേടിയിരിക്കുന്നത്. രണ്ടു റൗണ്ടുകളില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു പോയിരുന്ന ഗഗന്‍ അവസാന റൗണ്ടിലെ മികച്ച ഷോട്ടോടെ വെങ്കലം ഉറപ്പിക്കുകയായിരുന്നു. സ്വര്‍ണ്ണം റുമാനിയന്‍ താരം അലിന്‍ ജോര്‍ജ്ജിനും വെള്ളി ഇറ്റലിയുടെ നിക്കോള കപ്രിയാനിക്കും ആണ്.
ലണ്ടന്‍ ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടം ആണ് ഗഗന്‍ നരംഗിന്റേത്. എന്നാല്‍ അതേ മത്സരയിനത്തില്‍ നിലവിലെ ഒളിംപിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവും, ഇത്തവണത്തെ ഇന്ത്യുടെ മെഡല്‍ പ്രതീക്ഷയുമായ അഭിനവ് ബിന്ദ്ര പുറത്തായി.
പ്രാഥമിക റൗണ്ടില്‍ 594 പോയിന്റുകള്‍ നേടി പതിനാറാമനാകാനേ ബിന്ദ്രയ്‌ക്ക് ആയുള്ളു. എന്നാല്‍ 600ല്‍ 598 പോയിന്റുകളോടെ മൂന്നാം സ്ഥാനം നേടിയാണ് നരംഗ് ഫൈനല്‍ പ്രവേശം നേടിയത്.

No comments:
Post a Comment