Onindia: കൊച്ചി : ഐപിഎല്ലിലെ കന്നിക്കാരായ കൊച്ചി ടസ്‌കേഴ്‌സ് കേരളയെ നയിക്കാന്‍ ടീം ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി എത്തിയേയ്ക്കുമെന്ന് റിപ്പോര്‍ട്ട്. സ്റ്റീവന്‍ സ്മിത്ത് പരുക്കിനെത്തുടര്‍ന്ന് പുറത്തായതിനാലാണ് ഗാംഗുലിയ്ക്ക് കൊച്ചി പ്രവേശത്തിന് കളമൊരുങ്ങുന്നത്. നേരത്തേ ഗാംഗുലിയെ ടീമിലെടുക്കാനുള്ള കൊച്ചി ടീമിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ടീമിലെ ഒരു കളിക്കാരന്‍ പരുക്കേറ്റ് പുറത്തായാല്‍ ഗവേണിങ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ ഇഷ്ടമുള്ള ഒരു കളിക്കാരനെ പകരം കളിപ്പിക്കാമെന്ന് വ്യവസ്ഥയുണ്ട്. ഇതിന് മറ്റു ടീമുകളുടെ അനുവാദം ആവശ്യമില്ല. ഇതുപ്രകാരം സൗരവിനെ കളിപ്പിക്കാന്‍ കൊച്ചി ടീമിന് കഴിഞ്ഞേയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ വ്യവസ്ഥ പ്രയോജനപ്പെടുത്തി പുനേ വാരിയേഴ്‌സ് ജെയിംസ് ഫോക്‌നറെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. പരുക്ക് മൂലം പിന്‍മാറിയ ഏഞ്ചലോ മാത്യൂസിന് പകരമാണ് പൂനേ ഫോക്‌നറെ ടീമിലെടുത്തത്. ഇത്തരത്തില്‍ ഗാംഗുലിയെ കൊണ്ടുവരാന്‍ കൊച്ചി ടീം ഉടമകള്‍ ഐ പി എല്‍ ഗവേണിംഗ് കൗണ്‍സിലിനെ സമീപിച്ചിട്ടുണ്ടെന്ന് കൊച്ചി ടീം മാനേജെമെന്റ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പക്ഷേ ഗാംഗുലിയുടെ ഉയര്‍ന്നവില ഇതിന് തടസ്സമായേക്കാനും സാധ്യതയുണ്ട്. പരുക്കില്‍ പെട്ട ഒരു താരത്തിനേക്കാളും വിലയുള്ള കളിക്കാരനാകാന്‍ പാടില്ല പകരക്കാരന്‍ എന്നും നിയമമുണ്ട്. സ്റ്റീവന്‍ സ്മിത്തിനേക്കാള്‍ ഇരട്ടിവിലയുണ്ട് ഗാംഗുലിക്ക്.
പ്രതിഫലംവെട്ടിക്കുറയ്ക്കാന്‍ ഗാംഗുലി തയ്യാറായാല്‍ മാത്രമേ കൊച്ചിയിലേയ്ക്ക്് അദ്ദേഹത്തിന് വഴിതുറക്കൂകയുള്ളു.
നായകന്‍ മഹേല ജയവര്‍ധനയെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തിരിച്ചുവിളിച്ചതിനാല്‍ കൊച്ചിക്ക് ഗാംഗുലിയുടെ സേവനം ഗുണകരമാകും. മേയ് അഞ്ചിന് ജയവര്‍ധനെ ശ്രീലങ്കയിലേക്ക് മടങ്ങും. അപ്പോള്‍ നായകസ്ഥാനത്തേക്ക് പകരക്കാരനെ തേടേണ്ടി വരും. അതിന് ഗാംഗുലി അനുയോജ്യനാണെന്നും കൊച്ചി ടീം മാനേജ്‌മെന്റ് വിലയിരുത്തുന്നു. ഈ വര്‍ഷം ഗാംഗുലിയെ ഒരു ടീമും ലേലം കൊണ്ടിരുന്നില്ല. ഒരു കോടി 77 ലക്ഷം രൂപയായിരുന്നു ഗാംഗുലിയുടെ പ്രതിഫലം. കഴിഞ്ഞ മൂന്നു സീസണുകളില്‍ കളിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോലും ഈ തുകയ്ക്ക് ഗാംഗുലിയെ ടീമിലെടുക്കാന്‍ തയ്യാറായില്ല.
ആരും ലേലം കൊള്ളാത്ത കളിക്കാരെ മറ്റു ടീമുകള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ ഇഷ്ടമുള്ള ടീമില്‍ ചേരാമെന്നാണ് ഐ പി എല്‍ നിയമം. ഇങ്ങനെ ചേരാന്‍ മറ്റ് ടീമുകളുടെയും സമ്മതം ആവശ്യമാണ് എന്ന നിബന്ധനയുമുണ്ട്. ഇതനുസരിച്ച് ഗാംഗുലിയെ ടീമിലെടുക്കാന്‍ കൊച്ചി നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍ ഗാംഗുലി കൊച്ചി ടീമില്‍ ചേരുന്നതിനെ എതിര്‍ത്തുകൊണ്ട് മൂന്ന് ടീമുകള്‍ രംഗത്തുവന്നതോടെ ആ നീക്കം നടന്നിരുന്നില്ല. എന്തായാലും ഗാംഗുലി വരുന്നുവെന്ന വാര്‍ത്ത കൊച്ചിയുടെ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്

No comments:
Post a Comment