ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ ഷോപ്പിംഗ് മാളിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 13 കുട്ടികളടക്കം 19 പേര്‍ മരിച്ചതായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഹമാദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടതായി സൂചനയില്ല.
ലോകത്തിലെ ഏറ്റവും ആഡംബര മാളുകളുടെ പട്ടികയിലുള്ളതും ദോഹയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുമായ വില്ലാജിയോയില്‍ രാവിലെ 11 ഓടെയാണ് തീ പടര്‍ന്നത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ആറ് ആണ്‍കുട്ടികളും ഏഴ് പെണ്‍കുട്ടികളും നാലു അധ്യാപകരും രണ്ട് അഗ്നിശമന സേനാംഗങ്ങളുമാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
മാളിലെ കടയില്‍ ആദ്യം കണ്ട തീ സമീപത്തെ ഫുഡ് കോര്‍ട്ടിലേക്കും കൂടുതല്‍ ഇടങ്ങളിലേക്കും പടരുകയായിരുന്നു. തീ പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
The death toll in the Qatar mall fire has risen to 19, including 13 children, Al Jazeera TV reported.
ലോകത്തിലെ ഏറ്റവും ആഡംബര മാളുകളുടെ പട്ടികയിലുള്ളതും ദോഹയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുമായ വില്ലാജിയോയില്‍ രാവിലെ 11 ഓടെയാണ് തീ പടര്‍ന്നത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ആറ് ആണ്‍കുട്ടികളും ഏഴ് പെണ്‍കുട്ടികളും നാലു അധ്യാപകരും രണ്ട് അഗ്നിശമന സേനാംഗങ്ങളുമാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
മാളിലെ കടയില്‍ ആദ്യം കണ്ട തീ സമീപത്തെ ഫുഡ് കോര്‍ട്ടിലേക്കും കൂടുതല്‍ ഇടങ്ങളിലേക്കും പടരുകയായിരുന്നു. തീ പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
No comments:
Post a Comment