Wednesday, May 30, 2012

മാളിലെ തീപിടുത്തം:ഉടമയെ അറസ്റ്റ്‌ ചെയ്യും

13 കുട്ടികളടക്കം 19 പേരുടെ ജീവന്‍ തട്ടിയെടുത്ത തീപിടുത്തം ഉണ്ടായ വില്ലേജിയോ മാളിന്റെ ഉടമസ്ഥനെ അറസ്‌റ്റ്‌ ചെയ്യാന്‍ ഖത്തര്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടു.



തീപിടുത്തത്തില്‍ മരിച്ച സ്‌ത്രീകളും കുട്ടികളും ഉണ്ടായിരുന്ന ഡേകെയര്‍ സെന്ററിന്റെ ഉടമയെയും, മാളിന്റെ ഡയരക്ടര്‍, സുരക്ഷാ തലവന്റെ അസിസ്റ്റന്റ്‌ എന്നിവരെയും അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവിട്ടിരിക്കുകയാണ്‌ അറ്റോര്‍ണി ജനറല്‍.


മാളിന്റെ സുരക്ഷാ തലവനോടും അസിസ്‌റ്റന്‍രിനോടും അവരുടെ ലൈസന്‍സ്‌ കോടതിയില്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്‌. മാളിലെ സുരക്ഷ ക്രമീകരണങ്ങളിലെ പാളിച്ചയാണ്‌ ഇത്രയും ധാരുണമായ ഒരു അപകടത്തിന്‌ കാരണമായത്‌ എന്നാണ്‌ വിലയിരുത്തല്‍. അപായ മണിയോ, തീയണക്കാനുള്ള സംവിധാനമോ ഒന്നും തന്നെ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.




ദോഹ അസീസിയ റോഡിലെ മാളില്‍ തീപിടിച്ചത്‌ ചൊവ്വാഴ്‌ച രാവിലെ പതിനൊന്നോടെയാണ്‌. മാലിലെ ഡെകെയര്‍ സെന്ററിലെ കുഞ്ഞുങ്ങളാണ്‌ മരിച്ച കുട്ടികള്‍. മരണപ്പെട്ടവര്‍ക്ക്‌ പുറമെ 17 പേര്‍ക്ക്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌.

തീപിടുത്തത്തിന്റെ തുടക്കം ഡെകെയര്‍ സെന്ററില്‍ നിന്നും തന്നെയാണ്‌ എന്നാണ്‌ നിഗമനം. എന്നാല്‍ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More