തിരുവനന്തപുരം: എംഎം മണിക്കെതിരെ യുക്തമായ നടപടി എടുക്കും എന്ന് സിപിഎം സംസ്ഥാന
സെക്രട്ടറി പിണറായി വിജയന്‍. മണിക്കെതിരെ നടപടി വേണ്ട എന്ന് സിപിഎം ഇടുക്കി ജില്ലാ
കമ്മറ്റി ഐക്യകണ്ഡേന തീുമാനമെടുത്തതിനു പിന്നാലെയാണ് സംസ്ഥാന സെക്രട്ടറിയുടെ ഈ
പ്രസ്‌താവന എന്നത് ശ്രദ്ധേയമാണ്.
മണിക്കെതിരെ നടപടി എടുക്കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യും. മണിക്കെതിരായ പൊലീസ് നടപടി നിയമ വിരുദ്ധമാണ്. മണിയുടെ പ്രസംഗം നയപരമായ പ്രശ്‌നം ആണെങ്കിലും ക്രിമിനല്‍ കുറ്റമല്ല. പിണറായി വിശദീകരിച്ചു.
അതുപോലെ ടിപി വധവുമായി പാര്‍ട്ടിക്ക് ബന്ധമില്ല എന്നും പിടിയിലായവര്‍ക്ക് ബന്ധമുണ്ടെങ്കില്‍ നടപടിയെടുക്കും എന്നും പിണറായി വ്യക്തമാക്കി. അതുപോലെ ചന്ദ്രശേഖരന്‍ വധവുമായുള്ള മാധ്യമവാര്‍ത്തകള്‍ വസ്‌തുതാവിരുദ്ധമാണെന്നും, അക്കാരണം കൊണ്ട് മാധ്യമങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചതില്‍ തെറ്റില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എംഎം മണിക്കെതിരായ കേസുകള്‍ രാഷ്ട്രീയപരമായും നിയമപരമായും നേരിടും എന്നാണ് ഇടുക്കി ജില്ലാ കമ്മറ്റി പ്രമേയം പാസാക്കിയത്. സെക്രട്ടറി സ്ഥാനം ഒഴിയാന്‍ ഉദ്ദേശിക്കുന്നില്ല എന്നറിയിച്ച മണി, എന്നാല്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണ് എന്നുമാണ് അറിയിച്ചിരിക്കുന്നത്.

No comments:
Post a Comment