Monday, June 25, 2012

മലയാളിയുടെ കൊല:20പാക്കിസ്ഥാന്‍കാര്‍ അകത്ത്‌


ഷാര്‍ജ: റോള ഭാഗത്ത്‌ മലയാളി ഷോപ്പ്‌ കീപ്പര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 20 പാക്കിസ്ഥാന്‍കാരെ ഷാര്‍ജ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. സംഭവത്തില്‍ നാല്‌ ആളുകള്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌.



ഈ ഇരുപതംഗ സംഘത്തിലെ ഒരാളുമായി കൊല്ലപ്പെട്ടയാള്‍ക്കുണ്ടായിരുന്ന തര്‍ക്കത്തില്‍ പതരം വീട്ടാന്‍ കത്തികളുമായെത്തിയായിരുന്നു ആക്രമണം. കത്തികൊണ്ട്‌ കുത്തിയാണ്‌ കൊല നടത്തിയിരിക്കുന്നത്‌.

ശനിയാഴ്‌ച രാത്രി പത്തരയോടെയാണ്‌ സംഭവം. കാസര്‍കോട്‌ കാഞ്ഞങ്ങാട്‌ നോര്‍ത്ത്‌ ചിത്താരി ചാമുണ്ടിക്കുന്നിലെ മുഹമ്മദ്‌ ഷരീഫ്‌ (33) ആണ്‌ കൊല്ലപ്പെട്ട ഷോപ്പ്‌ കീപ്പര്‍.

കാസര്‍കോഡ്‌ ചേറ്റുകുണ്ട്‌ സ്വദേശി നൂറുദ്ദീന്‍ (30), സഹോദരന്‍ ഖലീല്‍ (26), കൊല്ലപ്പെട്ട ഷരീഫിന്റെ സഹോദരീ പുത്രന്‍ ഇഹ്‌സാന്‍ (24), അന്‍വര്‍ (28) എന്നിവര്‍ക്കാണ്‌ ഏറ്റുമുട്ടലില്‍ പരിക്കേറ്റത്‌.

ഇതില്‍ അന്‍വര്‍ ഒഴികെ മറ്റു മൂന്നു പേര്‍ക്കും കത്തികൊണ്ട്‌ കൂത്തേറ്റിട്ടുണ്ട്‌. നാലു പേരെയും കുവൈത്ത്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതില്‍ അന്‍വറിനെയും ഖലീലിനെയും ഡിസ്‌ചാര്‍ജ്‌ ചെയ്‌തിട്ടുണ്ട്‌. മറ്റു രണ്ടു പേരും അപകടനില തരണം ചെയ്‌തിട്ടുണ്ടെന്നാണ്‌ ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

Sharjah: Around 20 Pakistani men have been arrested over a fight in the Rolla area last night in which a shopkeeper was killed and four others were injured, Sharjah Police has confirmed.

A Sharjah Police official said that the shopkeeper was stabbed to death, after a gang of men armed with knives and swords entered the shop to seek vengeance over a dispute with one of them.
The deceased has been identified as Mohammad Sharif, 33, hailing from Kasargod in the South Indian state of Kerala. He died on the spot.

The injured persons are passers by who attempted to help the shopkeeper, police said.

വിദ്യാര്‍ഥിനികളെ നഗ്നരാക്കി പരിശോധന

തിരൂരങ്ങാടി: മോഷണക്കുറ്റം ആരോപിച്ച് വിദ്യാര്‍ഥിനികളെ നഗ്നരാക്കി പരിശോധന നടത്തിയത് വിവാദമാവുന്നു. ജൂണ്‍ 22ന് കക്കാട് കേരള ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലായിരുന്നു സംഭവം.



നാലാം ക്ലാസ് വിദ്യാര്‍ഥിനികളായ രണ്ട് പേരെ പ്രധാനാധ്യാപികയും ക്ലാസ് അധ്യാപികയും ചേര്‍ന്ന് നഗ്നരാക്കി പരിശോധന നടത്തിയെന്നാണ് പരാതി. ക്ലാസിലെ ഒരു കുട്ടിയുടെ എഴുപത് രൂപ മോഷണം പോയതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സ്‌കൂളിലെ ഒന്‍പത് കുട്ടികളെ ദേഹപരിശോധനയ്ക്ക് വിധേയരാക്കി. ഇതില്‍ രണ്ടു കുട്ടികളെ നഗ്നരാക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

സംഭവത്തെ തുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇവരുടെ പരാതി പ്രകാരം പ്രധാനാധ്യാപികയ്ക്കും ക്ലാസ് അധ്യാപികയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി ഇരുവരേയും പൊലീസ് ചോദ്യം ചെയ്യും. മറ്റു വിദ്യാര്‍ഥികളുടെ മൊഴിയും എടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

Thursday, June 21, 2012

പാര്‍ട്ടി വിലക്കിയതുകൊണ്ട്‌ കീഴടങ്ങിയില്ല : കൊടിസുനി

തന്നെ തേടി പോലീസ്‌ വലവിരിച്ചപ്പോള്‍ കീഴടങ്ങാന്‍ ശ്രമിച്ചിരുന്നെങ്കിലും ചില സി.പി.എം. നേതാക്കള്‍ വിലക്കിയതുകൊണ്ടാണ്‌ പിടികൊടുക്കാതിരുന്നതെന്ന്‌ കൊടിസുനി മൊഴിനല്‍കി. ചന്ദ്രശേഖരനെ വധിച്ചശേഷം പിടിക്കപ്പെടില്ലെന്ന്‌ കരുതുകയും പേടിക്കേണ്ടതില്ലെന്ന നിര്‍ദേശവും ലഭിച്ചിരുന്നു. എന്നാല്‍ പോലീസ്‌ തങ്ങളെ തിരിച്ചറിഞ്ഞുതുടങ്ങിയതോടെ എന്നെങ്കിലും പിടിക്കപ്പെടുമെന്ന്‌ അറിയാമായിരുന്നെന്നും കൊടിസുനി പോലീസിനോട്‌ പറഞ്ഞു.


ചന്ദ്രശേഖരന് വധക്കേസില് പിടിയിലായ ടി.കെ. രജീഷും സംഘാംഗങ്ങളും വിനോദയാത്രയ്ക്ക് കൊടൈക്കനാലില് എത്തിയപ്പോള് എടുത്ത ചിത്രം.

ഇടത്തുനിന്ന് രജീഷ്, സിജിത്ത്, കൊടിസുനി എന്നക്രമത്തില്. നേരത്തേ ഒരു 'ഓപ്പറേഷനു'ശേഷമാണ് ഇവര് യാത്രപോയത്. കൃത്യം നടത്തിയതിനുശേഷം ഇവര്ക്ക് വിനോദയാത്ര നടത്തുന്ന പതിവുണ്ട്. ഇങ്ങനെ ഒരു യാത്രയ്ക്കിടയില് എടുത്ത പടമാണ് പുറത്തു വന്നത്.




Wednesday, June 13, 2012

വിവാദ സ്വാമി നിത്യാനന്ദ കോടതിയില്‍ കീഴടങ്ങി

ബാംഗ്ലൂര്‍: വാര്‍ത്താ സമ്മേളനത്തിനിടെ ചാനല്‍ റിപ്പോര്‍ട്ടറെ കൈയേറ്റം ചെയ്‌ത കേസില്‍ വിവാദ സ്വാമി നിത്യാനന്ദ കോടതിയില്‍ കീഴടങ്ങി. സംഭവത്തില്‍ പൊലീസ്‌ കേസെടുത്തതിനെ തുടര്‍ന്ന്‌ ഒളിവില്‍ ആയിരുന്നു നിത്യാനന്ദ.

ബാംഗ്ലൂരിനടുത്തുള്ള രാമനഗരം കോടതിയിലാണ്‌ സ്വാമി കീഴടങ്ങിയത്‌. രണ്ട്‌ ദിവസമായി ഒളിവില്‍ കഴിയുന്ന നിത്യാനന്ദയെ അറസ്‌റ്റ്‌ ചെയ്യാന്‍ തിരച്ചില്‍ ശക്തമായിരുന്നു.

കീഴടങ്ങിയ നിത്യാനന്ദയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയ കോടതി സ്വാമിയെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടിരിക്കുകയാണ്‌. ബലാംല്‍സംഗം, ലൈംഗികാതിക്രമം തുടങ്ങിയ കേസുകളിലെ അറസ്‌റ്റ്‌ ഒഴിവാക്കാനാണ്‌ നിത്യാനന്ദ 48 ഒളിവില്‍ പോയിരുന്നത്‌.

അമേരിക്കയില്‍ കഴിയുന്ന വനിത നിത്യാനന്ദക്കെതിരെ ഉയര്‍ത്തിയ ലൈംഗികാതിക്രമ ആരോപണത്തിനെതിരെ വാര്‍ത്താ ലേഖകരോട്‌ മറുപടി പറയാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ്‌ നിത്യാനന്ദയും അനുയായികളും ചാനല്‍ റിപ്പോര്‍ട്ടറെ കൈയ്യേറ്റം ചെയ്‌തത്‌.

സ്‌ത്രീയുടെ പരാതി പ്രകാരം അമേരിക്കന്‍ കോടതിയില്‍ നിന്നും സമന്‍സ്‌ ലഭിച്ചോ എന്ന ചാനല്‍ റിപ്പോര്‍ട്ടറുടെ ചോദ്യമാണ്‌ നിത്യാനന്ദയെ പ്രകോപിതനാക്കിയത്‌.

ഓടിക്കൊണ്ടിരുന്ന ബസ്‌ കത്തി മലയാളി മരിച്ചു

അബുദാബി: ഓടിക്കൊണ്ടിരിക്കുന്ന മിനിബസ്‌ കത്തി കണ്ണൂര്‍ സ്വദേശിയായ ഡ്രൈവര്‍ വെന്തു മരിച്ചു. കാറോത്ത്‌ അഷ്‌റഫ്‌ (48) ആണ്‌ മരിച്ചത്‌. അബുദാബി - ദുബയ്‌ ഹൈവേയിലെ അല്‍ സാമയിലാണ്‌ അപകടം സംഭവിച്ചത്‌.


യുഎഇയില്‍ ചൂടു കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം അപകടങ്ങള്‍ക്ക്‌ സാധ്യത കൂടുതല്‍ ആണ്‌. അതുകൊണ്ട്‌ തന്നെ വേണ്ട മുന്‍കരുതലുകള്‍ എടുക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.

മിനി ബസ്‌ കത്തിക്കൊണ്ട്‌ റോഡിലൂടെ വരുന്നത്‌ കണ്ട്‌ ഒരാള്‍ എമര്‍ജെന്‍സി നമ്പറിലേക്ക്‌ വിളിച്ച്‌ കാര്യം പറയുകയായിരുന്നു. അടിയന്തിര സഹായ സേന വളരെ പെട്ടെന്നു തന്നെ അപകട സ്ഥലത്ത്‌ എത്തിയെങ്കിലും അഷ്‌റഫിന്റെ കത്തിയെരിഞ്ഞ മൃതദേഹം മാത്രമാണ്‌ ലഭിച്ചത്‌.

അപകടം നടക്കുമ്പോള്‍ ഡ്രൈവര്‍ മാത്രമേ ബസില്‍ ഉണ്ടായിരുന്നുള്ളു. തന്റെ കമ്പനിയിലെ ജോലിക്കാരെ ഇറക്കിയ ശേഷം ദുബയിലേക്ക്‌ തിരിച്ചു ബസ്‌ ഓടിച്ചു പോവുകയായിരുന്നു അഷ്‌റഫ്‌.

അഷ്‌റഫിന്റെ മരണ സര്‍ട്ടിഫിക്കറ്റില്‍ ഹൃദയ സ്‌തംഭനം ആണ്‌ ഒരു മരണ കാരണം ആയി പറയുന്നത്‌. അപകടത്തിനിടയില്‍ ഹൃദയ സ്‌തംഭനവും നടന്നിട്ടുണ്ടാകും എന്നാണ്‌ അനുമാനം.

ഭാര്യയും നാല്‌ കുട്ടികളും ഉണ്ട്‌ മരണപ്പെട്ട അഷ്‌റഫിന്‌. നാല്‌ വര്‍ഷമായി ദുബയിലെ ഒരു അഡ്വര്‍ട്ടൈസിങ്‌ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്‌തു വരികയായിരുന്നു അഷ്‌റഫ്‌.

Monday, June 4, 2012

മണിക്കെതിരെ നടപടി എടുക്കുമെന്നും ഇല്ലെന്നും

തിരുവനന്തപുരം: എംഎം മണിക്കെതിരെ യുക്തമായ നടപടി എടുക്കും എന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മണിക്കെതിരെ നടപടി വേണ്ട എന്ന്‌ സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി ഐക്യകണ്ഡേന തീുമാനമെടുത്തതിനു പിന്നാലെയാണ്‌ സംസ്ഥാന സെക്രട്ടറിയുടെ ഈ പ്രസ്‌താവന എന്നത്‌ ശ്രദ്ധേയമാണ്‌.



മണിക്കെതിരെ നടപടി എടുക്കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യും. മണിക്കെതിരായ പൊലീസ്‌ നടപടി നിയമ വിരുദ്ധമാണ്‌. മണിയുടെ പ്രസംഗം നയപരമായ പ്രശ്‌നം ആണെങ്കിലും ക്രിമിനല്‍ കുറ്റമല്ല. പിണറായി വിശദീകരിച്ചു.

അതുപോലെ ടിപി വധവുമായി പാര്‍ട്ടിക്ക്‌ ബന്ധമില്ല എന്നും പിടിയിലായവര്‍ക്ക്‌ ബന്ധമുണ്ടെങ്കില്‍ നടപടിയെടുക്കും എന്നും പിണറായി വ്യക്തമാക്കി. അതുപോലെ ചന്ദ്രശേഖരന്‍ വധവുമായുള്ള മാധ്യമവാര്‍ത്തകള്‍ വസ്‌തുതാവിരുദ്ധമാണെന്നും, അക്കാരണം കൊണ്ട്‌ മാധ്യമങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചതില്‍ തെറ്റില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എംഎം മണിക്കെതിരായ കേസുകള്‍ രാഷ്ട്രീയപരമായും നിയമപരമായും നേരിടും എന്നാണ്‌ ഇടുക്കി ജില്ലാ കമ്മറ്റി പ്രമേയം പാസാക്കിയത്‌. സെക്രട്ടറി സ്ഥാനം ഒഴിയാന്‍ ഉദ്ദേശിക്കുന്നില്ല എന്നറിയിച്ച മണി, എന്നാല്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണ്‌ എന്നുമാണ്‌ അറിയിച്ചിരിക്കുന്നത്‌.

Share

Twitter Delicious Facebook Digg Stumbleupon Favorites More