ഷാര്‍ജ: ബാച്ചിലേഴ്‌സിനു പ്രത്യേക താമസ സ്ഥല
ഒരുക്കുന്നതിന്റെ ഭാഗമായി ഷാര്‍ജ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനക്കിടെ ഒരു
ബെഡ്‌റൂം ഫ്‌ളാറ്റ് 45 ആളുകള്‍ ഷെയര്‍ ചെയ്യുന്ന അവസ്ഥ കണ്ട് ഞെട്ടി. ഷാര്‍ജയിലെ
വാസിത് റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നടത്തിയ പരിശോധനയില്‍ ആണ് ഈ
കണ്ടെത്തല്‍.
കുടുംബങ്ങള്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ ഏരിയകളിലെ ഷാര്‍ജ മുനിസിപ്പാലിറ്റി നിഷ്‌കര്‍ശിച്ച നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും എതിരാണ് 45 പേര്‍ ഇങ്ങനെ ഒരൊറ്റ ബെഡ്‌റൂം ഫ്‌ളാറ്റില്‍ തിങ്ങിപ്പാര്‍ക്കുന്നത്.
റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിന്നും ബാച്ചിലേഴ്‌സിനെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള തീവ്രശ്രമങ്ങളിലാണ് തങ്ങള്‍. ഇപ്പോള്‍ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ താമസിക്കുന്ന ബാച്ചിലേഴ്‌സിന്റെ എണ്ണത്തില്‍ 40 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഷാര്‍ജ മുനിസിപ്പാലിറ്റി ഡയരക്‌റ്റര്‍ ജനറല്‍ സുല്‍ത്താന്‍ അല്‍ മുല്ല അറിയിച്ചു.
കാറുകള്‍ കഴുകല്‍, വ്യജ സിഡി വില്‌പന, മദ്യ വില്‌പന എന്നിങ്ങനെ ഒരേ സമയം നിയമ വിരുദ്ധമായ നിരവധി ജോലികള്‍ ചെയ്യുന്നവരാണ് ഇങ്ങനെ അനധികൃതമായ താമസിക്കുന്ന ബാച്ചിലേഴ്‌സില്‍ അധികവും എന്നും അദ്ദേഹം അറിയിച്ചു.
മൈസലൂണ്‍, അല്‍ മജ്ജറ, അല്‍ നബ, അല്‍ ഖഡിഷ്യ എന്നിവിടങ്ങളില്‍ മുനിസിപ്പാലിറ്റി ഇപ്പോള്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യം ഇങ്ങനെ അനധികൃതമായി റസിഡന്‍ഷ്യല്‍ ഏരിയകളില്‍ താമസിക്കുന്ന ബാച്ചിലേഴ്‌സിനോട് ഇന്‍ഡസ്‌ട്രിയല്‍ ഏരിയകളിലേക്ക് താമസം മാറാന്‍ ആവശ്യപ്പെടും.
എന്നിട്ടും താമസം മാറാത്തവര്‍ക്കുള്ള വൈദ്യുത, ജല വിതരണം നിര്‍ത്തലാക്കാന്‍ ഷാര്‍ജ വൈദ്യുത, ജല അതോറിറ്റികളോട് ആവശ്യപ്പെടും. അദ്ദേഹം അറിയിച്ചു.
No comments:
Post a Comment