ഷാര്‍ജ: കാറില്‍ ഒട്ടകമിടിച്ച് 28 വയസ്സുകാരനായ യുഎഇ സ്വദേശി മരിച്ചു. ഓടിക്കൊണ്ടിരുന്ന കാറില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന ഒട്ടകമിടിച്ചപ്പോള്‍ കാര്‍ കത്തിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഒട്ടകവും ചത്തു.
മരണപ്പെട്ട യുവാവ് കല്‍ബയില്‍ നിന്നും ജോലിസ്ഥലമായ ഷാര്‍ജയിലേക്കു പോകുന്ന വഴി മലേഹയില്‍ വെച്ചാണ് കാര്‍ ഒട്ടകത്തിനെയിടിച്ചത്.
തിങ്കളാഴ്ച രാവിലെ 7.30ഓടെയാണ് അപകടമുണ്ടായിരിക്കുന്നത്. ഇങ്ങനെ റോഡ് മുറിച്ചു കടക്കുന്ന ജീവികളെ തട്ടി വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് യുഎഇയില്‍ നിത്യ സംഭവമായിരിക്കുകയാണ്.
സംഭവത്തെ തുടര്‍ന്ന് റോഡിന്റെ വശങ്ങളില്‍ മതില്‍ ഉയര്‍ത്തി കെട്ടാന്‍ ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ക്വാസിമി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒട്ടകവും മറ്റു ജീവികളും റോഡ് മുറിച്ചു കടന്ന് ഭാവിയിലും അപകടങ്ങളുണ്ടാകുന്നത് തടയാന്‍ വേണ്ടിയാണ് അദ്ദേഹം ഇങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

No comments:
Post a Comment